'ദീദി' ഇന്നും ജീവിക്കുന്നു ഹൃദയങ്ങളില്‍
- Featured, LATEST NEWS, SUNDAY SPECIAL, SUNDAY SPECIAL
- November 15, 2024
ജെയിംസ് ഇടയോടി, മുംബൈ അമേരിക്കന്‍ സ്ഥാപനമായ സിറ്റി ബാങ്കിലെ ഉന്നത പദവി ഉപേക്ഷിച്ച് സെമിനാരിയില്‍ ചേര്‍ന്ന് പൗരോഹിത്യം സ്വീകരിച്ച ഒരു യുവവൈദികന്റെ അപൂര്‍വ സമര്‍പ്പണത്തിന്റെ കഥ തോമസ് 2009-ല്‍ എഞ്ചിനീയറിംഗ് പാസായത് കഷ്ടിച്ചായിരുന്നു. അതുകൊണ്ടുതന്നെ മികച്ച ജോലിയൊന്നും ലഭിക്കാന്‍ സാധ്യതയില്ലെന്ന് പലരും വിധിയെഴുതി. ദൈവം തന്നെ പരിപാലിക്കുമെന്ന ഉറച്ച ബോധ്യം ഹൃദയത്തില്‍ ഉണ്ടായിരുന്നതിനാല്‍ ആ ചെറുപ്പക്കാരനെ അതൊട്ടും അസ്വസ്ഥപ്പെടുത്തിയിരുന്നില്ല. മുംബൈയിലെ പ്രശസ്തമായ ഫാ. ആഗ്നല്‍ എഞ്ചിനീയറിങ്ങ് കോളജില്‍ തനിക്കു പ്രവേശനം ലഭിച്ചതുതന്നെ ദൈവാനുഗ്രഹമായിരുന്നു എന്ന് അവന് നിശ്ചയം
മാത്യു സൈമണ്‍ കോയമ്പത്തൂരിലെ കാരമടയില്‍ പ്രവര്‍ത്തിക്കുന്ന ഗുഡ്‌ഷെപ്പേര്‍ഡ് ഹെല്‍ത്ത് എഡ്യുക്കേഷന്‍ സെന്റര്‍ ആന്‍ഡ് ഡിസ്‌പെന്‍സറി, ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തിന്റെ സാമൂഹ്യ പുനരുദ്ധാരണമേഖലയില്‍ ഏറെ വേറിട്ടുനില്‍ക്കുന്ന പ്രസ്ഥനമാണ്. സീറോ മലബാര്‍ സഭയുടെ പാലക്കാട് രൂപതയില്‍ കോയമ്പത്തൂര്‍ ജില്ലയിലെ ഗാന്ധിപുരം ലൂര്‍ദ്ദ് ഇടവകയുടെ വികാരിയായിരുന്ന മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളിയുടെ മനസില്‍ രൂപംകൊണ്ട ഗ്രാമവികസനം എന്ന ദര്‍ശനത്തിന്റെ ഫലമായിരുന്നു 1977 ല്‍ എളിയ രീതിയില്‍ രൂപംകൊണ്ട ഈ സെന്റര്‍. 1979 മുതല്‍ ഇതിന്റെ ഭാഗമാണ് സിസ്റ്റര്‍ അനില മാത്യു എഫ്‌സിസി.
രഞ്ജിത്ത് ലോറന്‍സ് ഫാ. പയസ് പെരുമന ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ മഹാത്ഭുതം നടന്നത്. അവിടെ മരിച്ചു കിടന്നിരുന്ന മനുഷ്യന്‍ എഴുന്നേറ്റ് വന്ന് അവരോടൊപ്പമിരുന്നു. തുടര്‍ന്ന് ആ മനുഷ്യന്‍ അച്ചനോട് ഇങ്ങനെ പറഞ്ഞു- ”ഫാദര്‍, എന്റെ ആത്മാവ് ശരീരം വിട്ടുപോയിരുന്നു. ശരീരം നിലത്ത് കിടത്തിയിരിക്കുന്നതും അച്ചന്‍ വന്ന് പ്രാര്‍ത്ഥിക്കുന്നതുമൊക്കെ ഞാന്‍ കാണുന്നുണ്ടായിരുന്നു. വളരെ സന്തോഷം തരുന്ന ഒരു പ്രകാശത്തിന്റെ അനുഭവത്തിലായിരുന്നു ഞാന്‍. പെട്ടന്ന് എന്നോട് തിരിച്ചുപോകണമെന്ന് പറയുകയും ഞാന്‍ മടങ്ങിവരുകയുമായിരുന്നു.” 2004 ഡിസംബര്‍ മാസത്തിലെ നല്ല തണുപ്പുള്ള ഒരു
രഞ്ജിത് ലോറന്‍സ് മെത്രാന്‍ പദവിയുടെ അധികാരങ്ങള്‍ വേണ്ടെന്നുവച്ചുകൊണ്ട് ഏകാന്ത താപസ ജീവിതത്തിലേക്ക് പ്രവേശിച്ച പാലാ രൂപതയുടെ സഹായമെത്രാനായിരുന്ന മാര്‍ ജേക്കബ് മുരിക്കന്‍ ഈ വര്‍ഷം 60-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സൗമ്യമായ പെരുമാറ്റത്തിലൂടെയും കിഡ്‌നി ദാനം ചെയ്തും തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവരെ ശുശ്രൂഷിച്ചുമൊക്കെ ക്രിസ്തുവിന്റെ പ്രതിരൂപമായി മാറിയ ഈ ഇടയന്‍ ഇടുക്കി ജില്ലയിലെ നല്ലതണ്ണിയിലാണ് താപസജീവിതം നയിക്കുന്നത്. കോടമഞ്ഞ് പുതച്ചു നില്‍ക്കുന്ന ആശ്രമത്തിലിരുന്ന് താപസ ജീവിതത്തിലേക്ക് കടന്നുവരാനിടയായ സാഹചര്യവും ദൈവപരിപാലനയുടെ നാള്‍വഴികളെക്കുറിച്ചും പിതാവ് മനസുതുറന്നു. ? ആദ്യം ലഭിച്ച ദൈവവിളയില്‍
രഞ്ജിത്ത് ലോറന്‍സ് ഒരിക്കല്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഫാ. റോയ് പാലാട്ടി യൂറോപ്പിലേക്ക് യാത്ര ചെയ്യുന്ന അവസരത്തില്‍ അദ്ദേഹം വൈദികനാണെന്ന് തിരിച്ചറിഞ്ഞ സഹയാത്രികന്‍ ഇപ്രകാരം ചോദിച്ചു -”ഇപ്പോഴും ഇതുപോലുള്ള വൈദികരൊക്കെ ഉണ്ടോ?” തുടര്‍ന്ന് താന്‍ ഒരു അസോസിയേറ്റ് പ്രഫസറാണെന്നും മതവിശ്വാസം അന്ധവിശ്വാസമാണെന്നും ശാസ്ത്രത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നുമൊക്കെ അദ്ദേഹം വിവരിച്ചു. ഇതെല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്ന പാലാട്ടി അച്ചന്‍ അവസാനം ഇങ്ങനെ ചോദിച്ചു -”നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. നമ്മള്‍ ഇപ്പോള്‍ യാത്ര ചെയ്യുന്ന ഈ യുണൈറ്റഡ് എയര്‍ലൈന്‍സിന്റേത് ഉള്‍പ്പെടെയുള്ള പല
Don’t want to skip an update or a post?