സിഎച്ച്ആര് സുപ്രീംകോടതി ഉത്തരവ് നിസാരവല്ക്കരിക്കരുത്
- Featured, Kerala, LATEST NEWS, കാലികം
- November 16, 2024
ഫാ. ജോയി ചെഞ്ചേരില് MCBS കാലഘട്ടത്തിനു ദിശാബോധവും കര്മവഴികളില് നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്നേഹത്തിന്റെ ആര്ദ്രഭാവങ്ങള് വീണ്ടെടുക്കാനുമുള്ള നിയോഗവും ആഹ്വാനവുമാണ് ഫ്രാന്സിസ് പാപ്പയുടെ നാലാമത്തെ ചാക്രിലേഖനമായ ‘അവന് നമ്മെ സ്നേഹിച്ചു’ (ദിലെക്സിത് നോസ്) നല്കുന്നത്. ഈശോയുടെ ഹൃദയത്തിന്റെ മാനുഷികവും ദിവ്യവുമായ സ്നേഹത്തെക്കുറിച്ചുള്ള ഓര്മപ്പെടുത്തലാണ് ഈ ചാക്രികലേഖനം. ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നിനെക്കുറിച്ച്, സ്നേഹത്തെക്കുറിച്ച് ചിന്തിക്കാന് മറ്റേതു കാലത്തേക്കാള് നമ്മള് നിര്ബന്ധിതരായിരിക്കുന്നു എന്നതാണ് ഇതിന്റെ സാരസംഗ്രഹം. വിശുദ്ധ മാര്ഗരറ്റ് മേരി അലക്കോക്കിന് തിരുഹൃദയം ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ മുന്നൂറ്റി അമ്പതാം വാര്ഷികാഘോഷത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്ക്കൊപ്പമാണ്
ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന് (കാത്തലിക് ബിഷപ്സ് കോണ്ഫറന്സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്സില് സെക്രട്ടറിയാണ് ലേഖകന്) ഇടുക്കിയിലെ ഏലമലക്കാടുകളില് പുതിയ പട്ടയം അനുവദിക്കുന്നത് തടഞ്ഞുകൊണ്ടുള്ളതാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഏലമലപ്രദേശങ്ങള് വാണിജ്യാവശ്യങ്ങള്ക്ക് ഉപയോഗിക്കരുതെന്നും ഉത്തരവില് പറയുന്നു. ഡിസംബറിലെ അടുത്ത ഹിയറിംഗ് വരെയാണ് സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവ്. ഹൈറേഞ്ച് ജനതയെ വീണ്ടും ആശങ്കയുടെ മുള്മുനയില് നിര്ത്തുന്നതാണ് കഴിഞ്ഞ ഒക്ടോബര് 24-ലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഇടുക്കിയിലെ ഏലമലക്കാടുകളില് (സിഎച്ച്ആര്) പുതിയ പട്ടയം അനുവദിക്കുന്നത്
ഫാ. മാത്യു ആശാരിപറമ്പില് കണ്ണൂര് ജില്ലാ അഡീഷണല് മജിസ്ട്രേറ്റ് ആയിരുന്ന നവീന് ബാബു ആത്മഹത്യ ചെയ്ത സംഭവം കുറച്ചു നാളുകളായി ജനമനസുകളില് നൊമ്പരവും സംസാരവിഷയവുമാണ്. വളരെ സത്യസന്ധനെന്ന് പേരുകേട്ട ഒരു ഉദ്യോഗസ്ഥന് ദുഷ്പ്രചാരണങ്ങളില് മനസ് തകര്ന്ന് ആത്മഹത്യ ചെയ്യാനിടയായത് തികച്ചും ദുഃഖകരമാണ്. അദ്ദേഹത്തിന്റെ അകാലവിയോഗത്തില് ദുഃഖവും അനുശോചനവും നേരുന്നു. നെടുംതൂണ് നഷ്ടപ്പെട്ട ആ കുടുംബത്തിന്റെ നൊമ്പരങ്ങളില് മനസുകൊണ്ട് പങ്കുചേരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും അതു ദൈവപദ്ധതിക്ക് എതിരായ നിലപാടാണെന്നും അംഗീകരിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോഴും പൊള്ളുന്ന നൊമ്പരക്കാറ്റില് കത്തിക്കരിയുന്ന
സിസ്റ്റര് ശോഭിത എംഎസ്ജെ ദൈവദാസന് ജോസഫ് പഞ്ഞിക്കാരനച്ചന്റെ വിയോഗത്തിന്റെ എഴുപത്തഞ്ചാം വാര്ഷികവേളയില് അദ്ദേഹത്തിന്റെ ജീവിതവും കാഴ്ചപ്പാടുകളും വിചിന്തനം ചെയ്യുന്നു. ജീവിച്ചിരുന്ന കാലത്ത് കഠിനമായ പ്രതിസന്ധികളെ സധൈര്യം നേരിട്ടുകൊണ്ട് ദൈവകൃപയുടെ പിന്ബലത്തോടെ അവയില് വിജയം വരിച്ചയാളായിരുന്നു ദൈവദാസന് മോണ്. ജോസഫ് പഞ്ഞിക്കാരനച്ചന്. അദ്ദേഹത്തിന്റെ കണ്ണുകള് പാവപ്പെട്ടവരില്നിന്ന് ഒരിക്കലും പിന്വലിക്കപ്പെട്ടില്ല. സാമ്പത്തികമോ സാങ്കേതികമോ ആയ തടസങ്ങളെയൊന്നും തന്നില് ഏല്പ്പിക്കപ്പെട്ട ദൈവ നിയോഗത്തിന് പ്രതിബന്ധമായി അദ്ദേഹം കണ്ടില്ല. ആ പ്രവര്ത്തന തീക്ഷ്ണതയായിരുന്നു അദ്ദേഹത്തിന്റെ വിജയം. അതാണ് നമുക്ക് ദൈവികസമ്മാനമായി ലഭിച്ച ഏറ്റവും
സൈജോ ചാലിശേരി തൃശൂര് കാഞ്ഞാണി ചാലയ്ക്കല് ഫ്രാന്സിസിന്റെ ഭാര്യയാണ് കരോളിന്. രണ്ടുപേരും ഒരേ ഇടവക്കാര്. 2011-ലായിരുന്നു ഇവരുടെ വിവാഹം. മൂന്നുമാസം ഗര്ഭിണിയായിരിക്കുമ്പോഴാണ് ഗില്ലന്ബാരി സിന്ഡ്രോം (ജിബിഎസ്) എന്ന മാരക അസുഖം ബാധിച്ചത്. വായിലേക്കെടുത്ത വെള്ളം തുപ്പിക്കളയാനാവാത്തവിധം തളര്ന്നുപോവുകയായിരുന്നു. ഓരോ ദിവസവും ഓരോ ഭാഗം തളര്ന്നുകൊണ്ടിരുന്നു. പിന്നീട് കണ്ണടക്കാന്പോലും കരോളിന് കഴിഞ്ഞില്ല. ചിരിക്കാനോ വിതുമ്പാനോ കഴിയാതെ അവള് വേദന കടിച്ചമര്ത്തി കിടന്നു. അവള്ക്കാശ്വാസമായി, സ്നേഹസാന്ത്വനമായി ഭര്ത്താവ് ഫ്രാന്സിസ് അവള്ക്കരികെ ഉണ്ടായിരുന്നു. നാഡീഞരമ്പുകളെ തളര്ത്തുന്ന ഗില്ലന്ബാരി സിന്ഡ്രോം എന്ന അസുഖമാണെന്ന്
ജോസഫ് മൂലയില് ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന് പോകുന്നു, അതിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണെന്ന വിധത്തിലുള്ള വാര്ത്തകള് കേള്ക്കാന് തുടങ്ങിയിട്ട് കാലംകുറെയായി. 2030-ല് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തുമെന്ന് ഒരു റിപ്പോര്ട്ട് പറയുമ്പോള് മറ്റൊരു റിപ്പോര്ട്ടില് പറയുന്നത് അത്രയുമൊന്നും കാത്തിരിക്കേണ്ടതില്ല 2027-ല് തന്നെ ആ നേട്ടം കൈവരിക്കുമെന്നാണ്. രാജ്യത്തിന്റെ വളര്ച്ചയെക്കുറിച്ചുള്ള വിവരങ്ങള് ഏതൊരു ഇന്ത്യാക്കാരനെയും സന്തോഷിപ്പിക്കുമെന്നത് തീര്ച്ചയാണ്. എന്നാല്, ദിവസങ്ങള്ക്കുമുമ്പുവന്ന ഒരു റിപ്പോര്ട്ടുപ്രകാരം കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളുടെ നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. ആഗോള പട്ടിണി സൂചികയില്
ബിഷപ് ഡോ. അലക്സ് വടക്കുംതല എന്റെയൊരു കസിനും ഭാര്യയും സന്തോഷകരമായ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഒരു ദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഭവനത്തില് ഇരുവരും ഒരുമിച്ച് കരുണക്കൊന്ത ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. ചേച്ചി പെട്ടെന്നൊന്ന് കുഴഞ്ഞുവീണു. ഉടനെ പ്രാഥമിക ശുശ്രൂഷ കൊടുത്ത് വേഗം തൊട്ടടുത്തുള്ള ആശുപത്രിയിലും തുടര്ന്ന് വിദഗ്ധ ചികിത്സക്കായി സൂപ്പര് സ്പെഷ്യാലിറ്റിയിലും പ്രവേശിപ്പിച്ചു. ആദ്യ കുറച്ചുനാളുകള് കണ്ണിമപോലും അനക്കാനാവാതെ ഒരേ കിടപ്പ്. തലച്ചോറിന്റെ സര്ജറി ഉള്പ്പെടെ പല ചികിത്സകളും ചെയ്തു. ആറുമാസത്തിനുശേഷം നിത്യതയിലേക്ക് യാത്രയായി. ആ മരണം ഞങ്ങളെ ഏറെ പ്രയാസപ്പെടുത്തി.
ജോസഫ് ദാസൻ പാദ്രെ പിയോ പഠിപ്പിച്ച ചില സൂത്രങ്ങളും നമ്മുടെ മുൻ തലമുറയും ചെയ്തിരുന്ന മാർഗങ്ങൾ അറിഞ്ഞാൽ ഈ ആഗ്രഹം നിസാരം പോലെ നിവർത്തിക്കാൻ സാധിക്കും. ലണ്ടൻ നഗരത്തിന്റെ തിരക്കുകളുടെ മധ്യത്തിൽ വിദ്യാർത്ഥിയായി ജീവിക്കുമ്പോൾ ലൗകീക ഭ്രമങ്ങൾ ഉള്ളവർ പബ്ബിൽ പോകുന്ന വെള്ളിയാഴ്ച വൈകുന്നേരം ഞങ്ങൾ ചെയ്തത് ആരുടെയെങ്കിലും വീട്ടിൽ ഒരുമിച്ചു കൂടി രാത്രി മുഴുവൻ നിർത്താതെ ജപമാല ചൊല്ലുക എന്നതായിരുന്നു. ഒറ്റ രാത്രി കൊണ്ട് നമുക്ക് 40 ജപമാലകൾ ചൊല്ലാൻ സാധിക്കും. രാഗിണി ചേച്ചിയും സണ്ണി
Don’t want to skip an update or a post?