Follow Us On

29

December

2025

Monday

  • ക്രൈസ്തവര്‍ക്ക് ശത്രുക്കളില്ല, എല്ലാവരും സഹോദരങ്ങള്‍: ലിയോ 14ാമന്‍ മാര്‍പാപ്പ

    ക്രൈസ്തവര്‍ക്ക് ശത്രുക്കളില്ല, എല്ലാവരും സഹോദരങ്ങള്‍: ലിയോ 14ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: മറ്റുള്ളവരെ ശത്രുക്കളായി കണക്കാക്കാനുള്ള പ്രലോഭനത്തെ ക്രൈസ്തവര്‍ ചെറുക്കണമെന്നും എതിരാളികളുടെ പോലും ദൈവദത്തമായ മാന്യത തിരിച്ചറിയാനാണ് ക്രിസ്മസിന്റെ രഹസ്യം വിശ്വാസികളെ ക്ഷണിക്കുന്നതെന്നും ലിയോ 14 -ാമന്‍ പാപ്പ. പരസ്പരം മനസിലാക്കാത്തപ്പോഴും ക്രൈസ്തവര്‍ക്ക് മറ്റുള്ളവര്‍ സഹോദരീസഹോദരന്‍മാരായി തുടരുമെന്നും സഭയുടെ ആദ്യ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്റെ തിരുനാള്‍ ദിനത്തില്‍ അപ്പസ്‌തോലിക കൊട്ടാരത്തില്‍ നിന്ന് നല്‍കിയ ആഞ്ചലൂസ് പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. സമാധാനത്തില്‍ വിശ്വസിക്കുകയും യേശുവിന്റെയും രക്തസാക്ഷികളുടെയും നിരായുധമായ പാത തിരഞ്ഞെടുക്കുകയും ചെയ്തവര്‍ പലപ്പോഴും പരിഹസിക്കപ്പെടുകയും പൊതുചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കപ്പെടുകയും

  • ഉണ്ണീശോയിലൂടെ ദൈവം ലോകത്തിന് പുതുജീവന്‍ നല്‍കുന്നു; ക്രിസ്മസ് ദിവ്യബലിയില്‍ മാര്‍പാപ്പ

    ഉണ്ണീശോയിലൂടെ ദൈവം ലോകത്തിന് പുതുജീവന്‍ നല്‍കുന്നു; ക്രിസ്മസ് ദിവ്യബലിയില്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: ഉണ്ണീശോയിലൂടെ ദൈവം ലോകത്തിന് പുതുജീവന്‍ നല്‍കുന്നു എന്നതാണ് ക്രിസ്മസിന്റെ ചൈതന്യമെന്നും തന്റെ തന്നെ ജീവനാണ് ദൈവം എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നതെന്നും ക്രിസ്മസ് ദിവ്യബലിയില്‍ നല്‍കിയ സന്ദേശത്തില്‍ ലിയോ 14-ാമന്‍ പാപ്പ. ആകാശത്തിലെ നക്ഷത്രങ്ങളില്‍ ഭാവി തേടി അലഞ്ഞ മനുഷ്യരാശിക്ക്, ഭൂമിയിലെ ഒരു പുല്‍ത്തൊട്ടിയില്‍ ദൈവം തന്നെത്തന്നെ വെളുപ്പെടിത്തിയ രാത്രിയാണ് ക്രിസ്മസ് രാത്രിയെന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിച്ച പാതിര ദിവ്യബലിയില്‍ പാപ്പ പറഞ്ഞു. ഇനി ദൈവമത്തെ ചക്രവാളങ്ങളിലോ ഉയരങ്ങളിലോ അല്ല തിരയേണ്ടതെന്നും മറിച്ച് താഴെ പുല്‍ത്തൊട്ടിയുടെ

  • നൈജീരിയക്ക് ഉണ്ണീശോയുടെ ക്രിസ്മസ് സമ്മാനം;  ഭീകരരുടെ പിടിയില്‍ അവശേഷിച്ച  130 വിദ്യാര്‍ത്ഥികളും മോചിതരായി

    നൈജീരിയക്ക് ഉണ്ണീശോയുടെ ക്രിസ്മസ് സമ്മാനം; ഭീകരരുടെ പിടിയില്‍ അവശേഷിച്ച 130 വിദ്യാര്‍ത്ഥികളും മോചിതരായി0

    മിന്ന/നൈജീരിയ: ആകാംക്ഷയുടെ മുള്‍മുനയില്‍ കഴിഞ്ഞിരുന്ന നിരവധി നൈജീരിയന്‍ കുടുംബങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ഭീകരരുടെ പിടിയില്‍ അവശേഷിച്ചിരുന്ന 130 കുട്ടികള്‍ക്ക് മോചനം. ക്രിസ്മസിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ക്രിസ്മസ് സമ്മാനം പോലെ മോചന വാര്‍ത്ത അധികൃതര്‍ സ്ഥിരീകരിച്ചത്. നൈജര്‍ സംസ്ഥാനത്തെ പാപ്പിരിയിലുള്ള സെന്റ് മേരീസ് കാത്തലിക് സ്‌കൂളില്‍ നവംബര്‍ 21 -ന് മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയ  തോക്കുധാരികളാണ് സ്‌കൂള്‍ ഡോര്‍മിറ്ററികളില്‍ അതിക്രമിച്ചു കയറി നൂറുകണക്കിന് കുട്ടികളെ  തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം തന്നെ ഏകദേശം 50 വിദ്യാര്‍ത്ഥികള്‍ കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെട്ട് അവരുടെ

  • വിനോദസഞ്ചാരികള്‍ രാജ്യത്തേക്ക് ബൈബിളുകള്‍ കൊണ്ടുവരുന്നത് വിലക്കി നിക്കരാഗ്വ

    വിനോദസഞ്ചാരികള്‍ രാജ്യത്തേക്ക് ബൈബിളുകള്‍ കൊണ്ടുവരുന്നത് വിലക്കി നിക്കരാഗ്വ0

    മനാഗ്വ/നിക്കരാഗ്വ: നിക്കരാഗ്വയിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ ബൈബിള്‍ കൊണ്ടുവരുന്നത് നിരോധിച്ചതായി യുകെ ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ്വൈഡ് (സിഎസ്ഡബ്ല്യു) റിപ്പോര്‍ട്ട്. നിയന്ത്രണങ്ങള്‍ ഏകദേശം അര വര്‍ഷമായി നിലവിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബൈബിളുകള്‍, മറ്റ് പുസ്തകങ്ങള്‍, പത്രങ്ങള്‍, മാസികകള്‍ എന്നിവ രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കാനുള്ള നിക്കരാഗ്വന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വളരെയധികം ആശങ്കാജനകമാണെന്ന് സിഎസ്ഡബ്ല്യു അഭിഭാഷക ഡയറക്ടറും അമേരിക്കാസ് ടീം നേതാവുമായ അന്ന ലീ സ്റ്റാങ്ള്‍ പ്രതികരിച്ചു. നിക്കരാഗ്വന്‍ പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയും അദ്ദേഹത്തിന്റെ ഭരണകൂടവും നിരോധനം പിന്‍വലിക്കണമെന്നും അന്ന ലീ

Latest Posts

Don’t want to skip an update or a post?