വത്തിക്കാന്‍ സിറ്റി: ഔര്‍ ലേഡി ഓഫ് അറേബ്യ എന്ന പേരില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും പ്രത്യേക മധ്യസ്ഥയായി പരിശുദ്ധ മറിയത്തെ വത്തിക്കാന്‍ അംഗീകരിച്ചു. കൂടാതെ യുഎഇ, ഒമാന്‍, യെമന്‍ എന്നീ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന അപ്പസ്‌തോലിക്ക് വികാരിയേറ്റ് ഓഫ് സതേണ്‍ അറേബ്യയുടെ പ്രത്യേക മധ്യസ്ഥരായി ശ്ലീഹന്‍മാരായെ പത്രോസിനെയും പൗലോസിനെയും അംഗീകരിച്ചിട്ടുണ്ട്. ആരാധനയും കൂദാശകളുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററി, അപ്പസ്‌തോലിക്ക് വികാരിയേറ്റ് ഓഫ് സതേണ്‍ അറേബ്യക്ക് വേണ്ടിയുള്ള പുതിയ ആരാധനക്രമ കലണ്ടറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഇറ്റാലിയന്‍ സ്വദേശിയായ ബിഷപ് പൗലോ മാര്‍ട്ടിനെല്ലിയാണ് അബുദാബി ആസ്ഥാനമായുള്ള വികാരിയേറ്റിന്റെ ചുമതല വഹിക്കുന്നത്. വികാരിയേറ്റിന്റെ പുതിയ കലണ്ടറില്‍ നിരവധി പ്രാദേശിക വിശുദ്ധരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോമന്‍ ആരാധനമക്രമത്തില്‍ നിന്ന് വ്യത്യയസ്തമായി മാര്‍ച്ച്, ജൂണ്‍, നവംബര്‍ മാസങ്ങളിലെ ആദ്യ വെള്ളിയാഴ്ചകള്‍ പ്രാര്‍ത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും പ്രത്യേക പരിഹാരദിനങ്ങളായും ഡിക്കാസ്റ്ററി അംഗീകരിച്ചിട്ടുണ്ട്. പാരമ്പര്യമായി സഭയില്‍ നിലിന്നിരുന്ന ഇത്തരം പ്രത്യേകപരിഹാരദിനങ്ങള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം വെള്ളിയാഴ്ചകളിലേക്കും നോമ്പുകാലത്തേക്കുമായി പരിമിതപ്പെടുത്തിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *