Follow Us On

09

December

2024

Monday

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

  • ജപമാല’യും മരിയൻ വിജ്ഞാനീയവും0

    ജപമാലയുടെ ഉത്ഭവത്തെയും വളർച്ചയെയും പറ്റി അറിവു നൽകുന്നതോടൊപ്പം ജപമാല ചൊല്ലി മറിയത്തിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ഫാ. സെബാസ്റ്റ്യൻ കിഴക്കെയിലിന്റെ ‘ജപമാല’യും മരിയൻ വിജ്ഞാനീയവും.’ മാതാവായ മറിയത്തിന്റെ സംരക്ഷണം നമുക്കു ലഭിക്കുന്നതിനും തിന്മയുടെ ശക്തികളിൽനിന്ന് നമ്മെ പരിരക്ഷിക്കുന്നതിനും, പാപത്തിന്റെ വഴികളിൽ സഞ്ചരിക്കാൻ ഇടയാകാതിരിക്കുന്നതിനും നാം ഏറെ താൽപ്പര്യത്തോടെയും ആഴമുള്ള വിശ്വാസത്തോടെയും ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് ഗ്രന്ഥം ഉദ്‌ബോധിപ്പിക്കുന്നു. ജപമാലയുടെ പിന്നിലെ രഹസ്യങ്ങൾ മനസ്സിലാക്കാൻ താൽപ്പര്യപ്പെടുന്നവർക്കും പ്രത്യകിച്ച് യുവമനസ്സുകൾക്ക് ഏറെ സഹായകരമാകുന്ന ഈ ഗ്രന്ഥം

Don’t want to skip an update or a post?