ഓര്‍മ്മകള്‍ ഉപ്പിലിട്ടത്
- Book Review, Books, Featured, LATEST NEWS
- January 12, 2025
ജപമാലയുടെ ഉത്ഭവത്തെയും വളർച്ചയെയും പറ്റി അറിവു നൽകുന്നതോടൊപ്പം ജപമാല ചൊല്ലി മറിയത്തിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ഫാ. സെബാസ്റ്റ്യൻ കിഴക്കെയിലിന്റെ ‘ജപമാല’യും മരിയൻ വിജ്ഞാനീയവും.’ മാതാവായ മറിയത്തിന്റെ സംരക്ഷണം നമുക്കു ലഭിക്കുന്നതിനും തിന്മയുടെ ശക്തികളിൽനിന്ന് നമ്മെ പരിരക്ഷിക്കുന്നതിനും, പാപത്തിന്റെ വഴികളിൽ സഞ്ചരിക്കാൻ ഇടയാകാതിരിക്കുന്നതിനും നാം ഏറെ താൽപ്പര്യത്തോടെയും ആഴമുള്ള വിശ്വാസത്തോടെയും ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് ഗ്രന്ഥം ഉദ്‌ബോധിപ്പിക്കുന്നു. ജപമാലയുടെ പിന്നിലെ രഹസ്യങ്ങൾ മനസ്സിലാക്കാൻ താൽപ്പര്യപ്പെടുന്നവർക്കും പ്രത്യകിച്ച് യുവമനസ്സുകൾക്ക് ഏറെ സഹായകരമാകുന്ന ഈ ഗ്രന്ഥം
ഇ. സന്തോഷ് കുമാര്‍ സിജോ എം. ജോണ്‍സണ്‍ ദൃശ്യസമ്പന്നമായ ചില തുടക്കങ്ങളിലൂടെ സ്വന്തം കഥയെ അവതരിപ്പിക്കുന്നു. അത്തരം തുടക്കങ്ങളെ അയാള്‍ ഒരു നോവലിന്റെ വിവരണാത്മകമായ രീതിയിലേക്ക് വഴിമാറ്റുന്നു. അങ്ങനെ നോക്കുമ്പോള്‍ സിജോയുടെ കഥകള്‍ മിക്കവാറും എല്ലാം തന്നെ നോവലുകളാണെന്നു പറയണം. വലിപ്പം കൊണ്ടല്ല, എഴുതുന്നതിന്റെ രീതി കൊണ്ടാണ് കഥകള്‍ ഇങ്ങനെ നോവലുകളായി രൂപാന്തരപ്പെടുന്നത്. കഥാപാത്രങ്ങളുടെ ജീവിതകഥ മുഴുവനായും നമുക്ക് ഓരോ കഥയിലും വായിക്കാം. അവരുടെ ജനനം, ചെറുപ്പകാലം, വിദ്യാഭ്യാസം, കുടുംബജീവിതം, തൊഴില്‍ എന്നിങ്ങനെ ഒരു മനുഷ്യജീവിതത്തിന്റെ എല്ലാഘട്ടങ്ങളേയും വിവരിച്ചുതന്നുകൊണ്ടാണ്
ചരിത്രത്തിന്റെ നാൾവഴിയിൽ ഏറ്റവും കൂടുതൽ യുദ്ധങ്ങളരങ്ങേറിയതും രക്തപ്പുഴയൊഴുകിയതും പുതിയ സംസ്‌കാരങ്ങളുണർന്നതും യൂറോപ്പിലാണ്. ഈ യൂറോപ്പിന്റെ ഇന്നിന്റെ അവസ്ഥാവിശേഷങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് കെ. ടി ത്രേസ്യയുടെ ‘യൂറോപ്പ് ഒരു വിസ്മയം.’ ചരിത്രം അവശേഷിപ്പിച്ചവ ഇന്നും കേടുകൂടാതെ നിലനിർത്തിയിരിക്കുന്ന യൂറോപ്പ്യൻ കാഴ്ചകളും യൂറോപ്പിന്റെ പ്രകൃതി മനോഹാരിതയും ലേഖകിക വിവരിക്കുന്നു ഇവിടെ. സ്‌പെയിൻ, ഫ്രാൻസ്, ബെൽജിയം, ജർമനി, സ്വിസ്റ്റർലൻഡ്, ഇറ്റലി, വത്തിക്കാൻ എന്നീ ഏഴ് രാജ്യങ്ങളിലൂടെയുള്ള യാത്രയിൽ കണ്ടലേകാത്ഭുതങ്ങളായ ഈഫൽ ടവറും പിസായിലെ ചരിഞ്ഞഗോപുരവും ദൈവാലയങ്ങളിലെ ശിൽപ്പ സൗന്ദര്യങ്ങളുടെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളും
Don’t want to skip an update or a post?