വിവാദമാകുന്ന വിവാഹങ്ങള്‍
- Featured, LATEST NEWS, ചിന്താവിഷയം
- November 18, 2024
ഫാ. ജെയ്‌സണ്‍ ഇഞ്ചത്താനത്ത് സിഎസ്ടി പത്തുപേര്‍ കൂട്ടംകൂടി പറയുന്ന കള്ളത്തെ പതിനൊന്നാമന്‍ സത്യമെന്നു വിശ്വസിക്കേണ്ട അവസ്ഥയിലേക്ക് ഇന്ന് അഭിനവ മാധ്യമ സംസ്‌കാരം മാറിയിരിക്കുന്നു. സത്യത്തെയും ധര്‍മത്തെയും ചിറകുകളാക്കി പൊതുജനത്തിന് തണലേകേണ്ട, സത്യം വിളിച്ചു പറയേണ്ട മാധ്യമങ്ങള്‍ തങ്ങള്‍ക്കിഷ്ടമുള്ളതൊക്കെയും സത്യമാണെന്നു ജനത്തിന്മേല്‍ അടിച്ചേല്‍പിക്കുകയല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പറയേണ്ടതും അറിയിക്കേണ്ടതും സത്യമാണെന്നറിഞ്ഞിട്ടും തങ്ങള്‍ക്കിഷ്ടമുള്ള വര്‍ണക്കടലാസില്‍ പൊതിഞ്ഞു ജനത്തിനുമുന്നില്‍ എത്തിക്കാനാണ് മാധ്യമങ്ങള്‍ പലപ്പോഴും ശ്രമിക്കുന്നത്. രാജാവ് നഗ്നനാണ് എന്ന് പറയാന്‍ ധൈര്യവും ആര്‍ജവും ഉള്ള എത്ര ചാനലുകള്‍ കേരളത്തിലുണ്ട്? എവിടെയെങ്കിലും
ബ്രദര്‍ ജിതിന്‍ ജോസഫ് കുടുംബത്തിന് ഗൂഗിള്‍ നല്‍കുന്ന നിര്‍വചനം ഇങ്ങനെയാണ്: ”സമൂഹത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റാണ് കുടുംബം. അത് എല്ലാ സമൂഹത്തിലെയും ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക ഉപകരണമാണ്.” ആരോഗ്യമുള്ള കുടുംബം ഒരു സമ്പന്ന രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്നു എന്നു പറയാറുണ്ട്. തിരുക്കുടുംബംപോലെ ആകാനാണ് ഓരോ ക്രിസ്തീയ കുടുംബങ്ങളും വിളിക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധ ചാവറയച്ചന്‍ നല്ലൊരു ക്രിസ്തീയ കുടുംബത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ‘ഒരു നല്ല ക്രിസ്ത്യന്‍ കുടുംബം സ്വര്‍ഗീയ വാസസ്ഥലത്തോട് സാമ്യമുള്ളതാണ്.’ തിരുക്കുടുംബ മാതൃകയില്‍ വളര്‍ന്ന ചാവറയച്ചന് കുടുംബജീവിതത്തിന്റെ പ്രാധാന്യം അറിയാമായിരുന്നു.
ഫാ. മാത്യു ആശാരിപറമ്പില്‍ കണ്ണൂര്‍ ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് ആയിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവം കുറച്ചു നാളുകളായി ജനമനസുകളില്‍ നൊമ്പരവും സംസാരവിഷയവുമാണ്. വളരെ സത്യസന്ധനെന്ന് പേരുകേട്ട ഒരു ഉദ്യോഗസ്ഥന്‍ ദുഷ്പ്രചാരണങ്ങളില്‍ മനസ് തകര്‍ന്ന് ആത്മഹത്യ ചെയ്യാനിടയായത് തികച്ചും ദുഃഖകരമാണ്. അദ്ദേഹത്തിന്റെ അകാലവിയോഗത്തില്‍ ദുഃഖവും അനുശോചനവും നേരുന്നു. നെടുംതൂണ് നഷ്ടപ്പെട്ട ആ കുടുംബത്തിന്റെ നൊമ്പരങ്ങളില്‍ മനസുകൊണ്ട് പങ്കുചേരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും അതു ദൈവപദ്ധതിക്ക് എതിരായ നിലപാടാണെന്നും അംഗീകരിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോഴും പൊള്ളുന്ന നൊമ്പരക്കാറ്റില്‍ കത്തിക്കരിയുന്ന
ഫാ. തോമസ് ആന്റണി പറമ്പി ഞായറാഴ്ചകളില്‍ കുര്‍ബാനയ്ക്ക് വായിക്കുന്ന സുവിശേഷഭാഗത്തെക്കുറിച്ച് വേദോപദേശ ക്ലാസിലെ കുട്ടികളോട് ചോദിക്കുമ്പോള്‍ അവര്‍ ഒന്നും പറയാതിരിക്കുന്ന അവസ്ഥ കൂടിവരുന്നതായി പലരും പറയുന്നു. സുവിശേഷ സന്ദേശത്തെക്കുറിച്ച് ഈ കാലത്തെ കുട്ടികള്‍ നിശബ്ദരാകുന്നതിനെക്കാള്‍ ഭയാനകം പന്ത്രണ്ട് വര്‍ഷത്തെ വിശ്വാസപരിശീലനം കഴിഞ്ഞിറങ്ങുന്ന മക്കള്‍ ഈശോയെക്കുറിച്ചും തിരുസഭയെക്കുറിച്ചും മറ്റുള്ളവരുടെ മുമ്പാകെ നിശബ്ദരാകുന്നതാണ്. വര്‍ഷങ്ങള്‍നീണ്ട പഠനമുണ്ടായിട്ടും ഈശോയോടുള്ള സ്‌നേഹവും അടുപ്പവും കുട്ടികളില്‍ ആനുപാതികമായി വളരുന്നില്ലെന്നത് പൊതുവെ കേള്‍ക്കുന്ന അഭിപ്രായമാണ്. ഓരോ വര്‍ഷവും വെറൈറ്റി പ്രോഗ്രാമുകള്‍ ഉണ്ടാക്കിയതുകൊണ്ട് ഇതിന് പരിഹാരമാകുമെന്ന് തോന്നുന്നില്ല.
ഏകാന്ത തടവിന് വിധിക്കപ്പെട്ട കൊടുംകുറ്റവാളിയായിരുന്നു ജാക്വസ് ഫെഷ്. സാധാരണയായി ഏകാന്ത തടവിന് വിധിക്കപ്പെട്ടവര്‍ നിരാശയില്‍ അകപ്പെട്ട് മാനസികാരോഗ്യം നശിച്ച അവസ്ഥയിലാണ് ജയിലില്‍ നിന്ന് പുറത്തുവരുക. എന്നാല്‍ ഫെഷ് ജയിലിലായിരുന്ന ഒരു ദിവസം അദ്ദേഹം അനുഭവിച്ചുകൊണ്ടിരുന്ന നിരാശയും വെറുപ്പും മാറി, കരുണയും ക്ഷമയും സ്‌നേഹവും കൊണ്ട് നിറയാന്‍ തുടങ്ങി. 1954 ഒക്‌ടോബര്‍ മാസമായിരുന്നു അത്. പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ഒരു പുസ്തകം വായിക്കാനിടയായതാണ് ഫെഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ആ അനുഭവം അദ്ദേഹം ഇപ്രകാരം കുറിച്ചുവച്ചു, ”ആ പുസ്തകം വായിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍
മരണത്തെ മുഖാമുഖം കണ്ട ആ നിമിഷത്തില്‍ പ്രാര്‍ത്ഥിച്ചതുപോലെ അത്ര ആത്മാര്‍ത്ഥമായി ഡോ. മേരി നീല്‍ ഒരിക്കലും പ്രാര്‍ത്ഥിച്ചിട്ടില്ല. ‘അങ്ങയുടെ ഹിതം എന്റെ ജീവിതത്തില്‍ നിറവേറട്ടെ’എന്ന പ്രാര്‍ത്ഥനയിലൂടെ നീല്‍ തന്റെ ജീവിതം മുഴുവന്‍ ദൈവത്തെ ഭരമേല്‍പ്പിക്കുകയായിരുന്നു. കയാക്കിംഗ് ട്രിപ്പിനിടയില്‍ വെള്ളച്ചാട്ടത്തില്‍ പെട്ട് ബോട്ട് സഹിതം വെള്ളത്തിനടിയിലായ മേരി നീലിനെ ഏകദേശം ഇരുപത് മിനിറ്റിനുശേഷമാണ് ശേഷമാണ് സുഹൃത്തുക്കള്‍ പുറത്തെടുക്കുന്നത്. സാധാരണ ഒരു മനുഷ്യന് ഒരിക്കലും വെള്ളത്തിനടിയില്‍ അതിജീവിക്കാന്‍ കഴിയാത്ത അത്ര സമയത്തിന് ശേഷം… വെള്ളത്തിനടിയില്‍ വച്ച് ആ പ്രാര്‍ത്ഥന ചൊല്ലി
”തൊഴിലിനെയും തൊഴിലിന്റെ അന്തസിനെയും നിഷേധിക്കുക എന്നതിനെക്കാള്‍ മോശമായ ഒരു ദാരിദ്ര്യാവസ്ഥയില്ല” (ഫ്രാന്‍സിസ് പാപ്പ, ഫ്രത്തേലി തൂത്തി 162). തൊഴിലാളി സമൂഹത്തോടുള്ള തിരുസഭയുടെ പ്രത്യേക കരുതലിന്റെ പ്രതീകമെന്ന നിലയില്‍ മെയ് ഒന്നിനുതന്നെയാണ് ആഗോള കത്തോലിക്കാ സഭ തൊഴിലാളിയായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആചരിച്ചു വരുന്നത്. നമ്മുടെ നാഥനും രക്ഷകനുമായിരുന്ന യേശുവും തൊഴിലാളിയായിരുന്നുവെന്ന് (മര്‍ക്കോ. 6:3) നമുക്കോര്‍ക്കാം. തൊഴിലിനും തൊഴിലിന്റെ കര്‍ത്താവായ തൊഴിലാളിക്കും ഏറ്റവും ഉന്നതമായ സ്ഥാനമാണ് തിരുസഭ കല്പിച്ചനുവദിച്ചിട്ടുള്ളത്. പരിശുദ്ധ ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ തിരുസഭയെ സിനഡല്‍ സഭയായി
പ്ലാത്തോട്ടം മാത്യു മോണ്‍സിഞ്ഞോര്‍ മൈക്കിള്‍ കുജാക്‌സ് കഴിഞ്ഞ 13 വര്‍ഷമായി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സെന്റ് ബെര്‍ണാഡ് ഇടവക വികാരിയാണ്. ബ്രിട്ടനിലെ കത്തോലിക്കാ സഭയിലെ മുതിര്‍ന്ന വൈദികനായ അദ്ദേഹം ഇവിടെ എത്തിയിട്ട് 30 വര്‍ഷത്തോളമായി. ഇംഗ്ലണ്ടിലെ മലയാളികള്‍ക്കും സുപരിചിതനാണ് ഈ വൈദികന്‍. കാരണം, ധാരാളം മലയാളികള്‍ പതിവായി എത്തുന്ന ദൈവാലയമാണിത്. ദൈവരാജ്യ ശുശ്രൂഷകള്‍ക്കൊപ്പം നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് മോണ്‍സിഞ്ഞോര്‍ മൈക്കിള്‍ കുജാക്‌സിനെ ശ്രദ്ധേയനാക്കുന്നത്. ഇംഗ്ലണ്ടില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഏഷ്യ-ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിലെ പാവപ്പെട്ടവരുടെ പട്ടിണിയകറ്റാനും അടിസ്ഥാന
Don’t want to skip an update or a post?