Follow Us On

29

February

2024

Thursday

എന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു (യോഹ. 6:56).

 • സ്വര്‍ഗരാജ്യം ഉറപ്പാക്കണോ? വിശുദ്ധ കുര്‍ബാന ഉള്‍ക്കൊള്ളുക (ഫാ. ജോസഫ് വയലില്‍ CMI)

  സ്വര്‍ഗരാജ്യം ഉറപ്പാക്കണോ? വിശുദ്ധ കുര്‍ബാന ഉള്‍ക്കൊള്ളുക (ഫാ. ജോസഫ് വയലില്‍ CMI)0

  ജൂണ്‍ 20 വ്യാഴാഴ്ച വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആണ്. ഈ അവസരത്തില്‍ മൂന്ന് തരം കാഴ്ചകള്‍ ഓര്‍മയില്‍ തെളിയുകയാണ്. ഒന്നാമത്തേത് എന്റെ കുട്ടിക്കാലത്തെ ഓര്‍മകളാണ്. എന്റെ ഇടവക പള്ളിയിലെ വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആഘോഷം ഇന്നും മനസില്‍ തെളിഞ്ഞു നില്‍പ്പുണ്ട്. ആഘോഷമായ ഒരു വിശുദ്ധ കുര്‍ബാന, വിശുദ്ധ കുര്‍ബാനയുടെ ആരാധന, പള്ളിക്കകത്തുകൂടി ദിവ്യകാരുണ്യപ്രദക്ഷിണം. ഇത്രയും കാര്യങ്ങളേ ഉള്ളൂ. പക്ഷേ അതൊരു സംഭവം ആയിരുന്നു, ഒരു അനുഭവമായിരുന്നു. ഇടവകജനം മുഴുവന്‍ പള്ളിയില്‍ ഉണ്ടാകും. തികച്ചും ഭക്തിനിറഞ്ഞ അന്തരീക്ഷമാണ് പള്ളിയില്‍.

 • സ്‌നേഹത്തിന്റെ പ്രതീകം (സിറില്‍ ജോണ്‍)

  സ്‌നേഹത്തിന്റെ പ്രതീകം (സിറില്‍ ജോണ്‍)0

  ഡല്‍ഹിയിലെ കാത്തലിക് കരിസ്മാറ്റിക് റിന്യൂവലുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ആദ്യ നാളുകള്‍ ഓര്‍ക്കുന്നു. ഇന്റര്‍സെഷന്‍ മിനിസ്ട്രിയുടെ ശ്രമഫലമായി ‘ദ ഡല്‍ഹി ക്രുസേഡേഴ്‌സ്’ എന്ന ഒരു കൂട്ടായ്മ 1993 ഒക്‌ടോബറില്‍ ഡല്‍ഹി അതിരൂപതയില്‍ രൂപംകൊണ്ടു. പിന്നീട്, രാജ്യത്തിന്റെയും തിരുസഭയുടെയും രൂപതയുടെയും നിയോഗങ്ങള്‍ക്ക് വേണ്ടി വര്‍ഷത്തിലൊരിക്കല്‍ 40 മണിക്കൂര്‍ തുടര്‍ച്ചയായ ആരാധനയും മധ്യസ്ഥ പ്രാര്‍ത്ഥനയും നടത്താന്‍ തീരുമാനമായി. ഇക്കാര്യം ഡല്‍ഹിയുടെ അന്നത്തെ മെത്രാപ്പോലീത്തയായ ഡോ. അലന്‍ ഡി ലാസ്റ്റിക്കിന് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം ഞങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി. തുടര്‍ന്ന്, 1994

 • വിശുദ്ധ കുര്‍ബാന എന്റെ ജീവിതത്തില്‍ (തങ്കച്ചന്‍ തുണ്ടിയില്‍)

  വിശുദ്ധ കുര്‍ബാന എന്റെ ജീവിതത്തില്‍ (തങ്കച്ചന്‍ തുണ്ടിയില്‍)0

  ”നന്മ ചെയ്യാനും സ്‌നേഹിക്കാനും ആഗ്രഹമുണ്ടോ? ദിവ്യബലിയില്‍ പങ്കെടുക്കുക” – ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളാണിത്. വിശുദ്ധ കുര്‍ബാനയുടെ വിലയറിഞ്ഞതില്‍പ്പിന്നെ ഒരിക്കല്‍പോലും വിശുദ്ധ കുര്‍ബാന മുടക്കിയിട്ടില്ല. വെളുപ്പിന് മൂന്നുമണിക്ക് എഴുന്നേറ്റ് വിശുദ്ധ കുര്‍ബാനയ്ക്കായി പന്ത്രണ്ടോളം കിലോമീറ്റര്‍ നടക്കേണ്ടിവന്നിട്ടുണ്ട്. ഇതൊക്കെ ഏതാണ്ട് ഇരുപതോളം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യം. ഞാനെന്തായിരിക്കുന്നുവോ അത് പരിശുദ്ധ കുര്‍ബാനയാണെന്നുള്ള സത്യം തുറന്നു പറയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വെറും ആറാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള എനിക്ക് പരിശുദ്ധ കുര്‍ബാനയെക്കുറിച്ചുതന്നെ മൂന്നു പുസ്തകങ്ങള്‍ എഴുതുവാന്‍ കൃപ ലഭിച്ചു. അതും ‘ഇതെന്റെ ഓര്‍മയ്ക്കായി

 • ദിവ്യകാരുണ്യത്തിലൂടെ ലഭിച്ച ചാമ്പ്യന്‍പട്ടം (സന്തോഷ് ടി.)

  ദിവ്യകാരുണ്യത്തിലൂടെ ലഭിച്ച ചാമ്പ്യന്‍പട്ടം (സന്തോഷ് ടി.)0

  ദൈവത്തെ അറിയാത്ത കാലഘട്ടത്തിലാണ് എനിക്ക് ഈ ദിവ്യകാരുണ്യ അനുഭവമുണ്ടായത്. ധ്യാനം കൂടിക്കഴിഞ്ഞാണ് അത് ദിവ്യകാരുണ്യ അനുഭവമായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. എന്റെ കുടുംബം ഇടതുപക്ഷ ചിന്താഗതിക്കാരുടെ കുടുംബമായിരുന്നു. ഞങ്ങളാരും ചെറുപ്പത്തില്‍ ദൈവാലയത്തില്‍ പോകാറില്ലായിരുന്നു. പപ്പ പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഞാന്‍ എട്ടാം ക്ലാസില്‍ കയറിയപ്പോള്‍ ഷട്ടില്‍ ബാന്റ്മിന്റണ്‍ കളിക്കാന്‍ തുടങ്ങി. സബ്ജൂനിയര്‍ സ്റ്റേറ്റ് ടീമില്‍ വന്നു. ഡബിള്‍സിന് ദേശീയ തലത്തില്‍ സെക്കന്റ് പ്രെയ്‌സ് കിട്ടി. ആ സമയത്ത് ഞങ്ങളുടെ കുടുംബത്തില്‍ ഒത്തിരിയേറെ തകര്‍ച്ചകള്‍ വന്നു. ഇതെല്ലാം ഉണ്ടായപ്പോള്‍ ഞങ്ങള്‍

 • ദിവ്യകാരുണ്യ ഈശോ ഇടപെട്ടപ്പോള്‍ (സിസ്റ്റര്‍ ഗ്ലാഡിസ് മാത്യു MSMI)

  ദിവ്യകാരുണ്യ ഈശോ ഇടപെട്ടപ്പോള്‍ (സിസ്റ്റര്‍ ഗ്ലാഡിസ് മാത്യു MSMI)0

  എന്റെ ഒരു സഹോദരിക്ക് ഇംഗ്ലീഷ് മരുന്നുകളെല്ലാം അലര്‍ജിയാണ്. ശരീരം മുഴുവന്‍ നീരുവയ്ക്കുന്നതുകൂടാതെ ശ്വാസതടസവും മറ്റ് അസ്വസ്ഥതകളും ആഴ്ചകളോളം നീളുകയും ചെയ്യും. അതുകൊണ്ട് അവള്‍ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ ഞങ്ങള്‍ക്കെല്ലാം ഭയമാണ്. ദിവസങ്ങള്‍ക്കു മുമ്പ് അവള്‍ കഠിനമായ പനിയും ശരീരവേദനയുംമൂലം 3-4 ദിവസത്തേക്ക് ഉറങ്ങാന്‍പോലും കഴിയാത്ത അവസ്ഥയിലെത്തി. ആന്റിബയോട്ടിക് കഴിക്കേണ്ടിവന്നു. ഉടന്‍തന്നെ അലര്‍ജിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. കൈയും തൊണ്ടയുമൊക്കെ തടിച്ചുപൊന്തി, ഭീകരമായി. ആ സാഹചര്യത്തില്‍ ദിവ്യകാരുണ്യ ഈശോയുടെ അരികില്‍ ആത്മനാ ഞാന്‍ അവളെ കിടത്തി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പതുക്കെ അലര്‍ജിയുടെ

Don’t want to skip an update or a post?