2024-ല്‍ നൈജീരിയ മുതല്‍ മൊസാംബിക്ക് വരെ; കോംഗോ മുതല്‍ ബുര്‍ക്കിനാ ഫാസോ വരെ ക്രൈസ്തവര്‍ പീഡനത്തിന് ഇരയായി
- AFRICA, Featured, INTERNATIONAL, LATEST NEWS, WORLD
- December 21, 2024
അബുജ/നൈജീരിയ: ക്രിസ്മസ് ദിനത്തില്‍ നൈജീരിയയില്‍ നടന്ന കൂട്ടക്കൊലയുടെ വാര്‍ത്ത പുറം ലോകമറിഞ്ഞത് ഒരു മാസത്തിന് ശേഷം. ബെന്യൂ സംസ്ഥാനത്തെ ഗ്‌ബോക്കോ രൂപതയുടെ കീഴിലുള്ള സെന്റ് മേരീസ് ഇടവകയിലാണ് ക്രിസ്മസ് ദിനത്തില്‍ ആക്രമണമുണ്ടായതെന്ന് എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍) റിപ്പോര്‍ട്ട് ചെയ്തു. അജ്ഞാത സംഘം നടത്തിയ ആക്രമണത്തില്‍ അന്‍വാസെ പട്ടണത്തില്‍ 47 ക്രൈസ്തവരെങ്കിലും കൊല്ലപ്പെട്ടു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും ജീവനപഹരിച്ച ആക്രമണത്തില്‍ സെന്റ് മേരീസ് ഇടവകയിലെ ദൈവാലയം, ക്ലിനിക്ക്, സ്‌കൂള്‍ കെട്ടിടങ്ങള്‍, ഇടവക കേന്ദ്രം എന്നിവയുള്‍പ്പെടെ
നെയ്റോബി/കെനിയ: 2024 വിടപറയാനൊരുങ്ങുമ്പോള്‍ നൈജീരിയക്ക് പുറമെ മൊസാംബിക്ക്, സുഡാന്‍, കോംഗോ, ബുര്‍ക്കിന ഫാസോ തുടങ്ങി ആഫ്രിക്കയിലെ വിവിധ പ്രദേശങ്ങളിലേക്ക് ക്രൈസ്തവപീഡനം വ്യാപിക്കുന്ന കാഴ്ച ബാക്കിയാവുകയാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ഈ വര്‍ഷം നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് വിശ്വാസികള്‍ ഭീകരമായ പീഡനത്തിന് ഇരയായത്. സായുധ സംഘങ്ങളും ആയുധങ്ങള്‍ കൈവശമുള്ള അക്രമിസംഘങ്ങളും ഇസ്ലാമിസ്റ്റ് തീവ്രവാദികളും ക്രിസ്ത്യാനികളെ കൊല്ലുകയും തട്ടിക്കൊണ്ടുപോകുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാല്‍ക്കാരത്തിനിരയാക്കുകയും ചെയ്തതിന്റെ വാര്‍ത്തകള്‍ നിത്യേന എന്നവണ്ണം പോയ വര്‍ഷം വാര്‍ത്താമാധ്യമങ്ങളില്‍ ഇടം പിടിച്ചു. ഈ പീഡനത്തിനെതിരെയും സത്യം,
ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 80 കത്തോലിക്ക സ്‌കൂളുകളില്‍ പഠിക്കുന്ന 3000 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായഹസ്തവുമായി വിശുദ്ധ ബക്കിതയുടെ പേരിലുളള ബക്കിത പാര്‍ട്ട്ണര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍. പെണ്‍കുട്ടികളുടെ പഠനത്തിന് വലിയ പ്രാധാന്യം നല്‍കാത്ത ആഫ്രിക്കയിലെ സാമൂഹ്യ സാംസ്‌കാരിക അന്തരീക്ഷം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതിജീവിച്ചുകൊണ്ടാണ് ജസ്യൂട്ട് വൈദികരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നതെന്ന് ഫാ. ചാള്‍സ് ചിലുഫ്യാ എസ്‌ജെ പറഞ്ഞു. ജസ്യൂട്ട് കോണ്‍ഫ്രന്‍സ് ഓഫ് ആഫ്രിക്ക ആന്‍ഡ് മഡഗാസ്‌കറിന്റെ കീഴിലുള്ള ജസ്യൂട്ട് ആന്‍ഡ് ഇക്കോളജി ഓഫീസിന്റെ ഡയറക്ടറാണ്
പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ദിവ്യബലിക്കിടെ നടന്ന ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഡോറി രൂപത ബിഷപ് ലോറന്റ് ബിഫൂറെ ഡാബിറാണ് ഇസാകാനെ ദൈവാലയത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി പുറം ലോകത്തെ അറിയിച്ചത്. 12 പേര്‍ സംഭവസ്ഥലത്ത് വച്ചും മൂന്നു പേര്‍ പിന്നീടുമാണ് മരണമടഞ്ഞത്. പരിക്കേറ്റ രണ്ട് പേര്‍ ചികിത്സയിലാണ്. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും മുറിവേറ്റവരുടെ സൗഖത്തിനും മരണവും നാശവും വിതയ്ക്കുന്നവരുടെ മാനസാന്തരത്തിനുമായി പ്രാര്‍ത്ഥിക്കുവാന്‍ ബിഷപ് ആഹ്വാനം ചെയ്തു.
ആഫ്രിക്കയില്‍ നിന്നെത്തിയ രണ്ട് ലക്ഷത്തിലധികം വരുന്ന ഇസ്ലാമിക സൈന്യം സ്‌പെയിനില്‍ നിന്നുള്ള ഒരു ലക്ഷത്തോളം ക്രൈസ്തവ പടയാളികള്‍ക്കെതിരെ അണിനിരന്നിരിക്കുന്നു. സ്‌പെയിനിന്റെ ഭാഗമായ കാസ്റ്റിലിലെ രാജാവ് അല്‍ഫോന്‍സോ എട്ടാമനാണ് ക്രൈസ്തവ സൈന്യത്തിന് നേതൃത്വം നല്‍കുന്നത്. ഇസ്ലാമിക മുന്നേറ്റത്തെ ചെറുക്കാന്‍ ഇന്നസെന്റ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം യൂറോപ്പില്‍നിന്ന് പതിനായിരത്തോളം ക്രൈസ്തവ കുതിരപടയാളികളും എത്തിയിട്ടുണ്ട്. കുരിശിനെ വണങ്ങുന്ന എല്ലാവരും ഒന്നിച്ചുചേര്‍ന്നാലും തന്റെ സൈന്യത്തെ പരാജയപ്പെടുത്താനാവില്ലെന്ന് അല്‍മോഹാദ് സൈന്യത്തിന്റെ നേതാവായ മിരാമാമോലിന്‍ വെല്ലുവിളിച്ചു. എന്നാല്‍, തങ്ങളുടെ ജീവനെക്കാളുപരി ആത്മാക്കളുടെ രക്ഷയ്ക്കും വിശ്വാസ സംരക്ഷണത്തിനും പ്രാധാന്യം
കാല്‍ബോ ദെല്‍ഗാഡോ/മൊസാംബിക്ക്: മൊസാംബിക്കിലെ പെമ്പാ രൂപതയിലുള്ള ആഫ്രിക്കയുടെ നാഥയുടെ നാമത്തിലുള്ള മാസീസ് ഇടവകദൈവാലയവും വൈദികമന്ദിരവും അനുബന്ധ ഓഫീസുകളും ഭീകരാക്രമണത്തില്‍ നാമാവശേഷമായി. മൊസാംബിക്കിലെ കാബോ ദെല്‍ഗാഡോ പ്രൊവിന്‍സിന്റെ തലസ്ഥാനമായ തുറമുഖ നഗരമായ പെമ്പായില്‍ നടന്ന ഭീകരാക്രണമത്തില്‍ കെട്ടിടങ്ങളും ഹെല്‍ത്ത് സെന്റും പ്രാദേശിക സ്‌കൂളും ഉള്‍പ്പടെ സര്‍വ്വതും ഭീകരര്‍ വെടിവച്ചും തീവച്ചും നാമാവശേഷമാക്കി. പ്രദേശത്തുണ്ടായിരുന്ന സര്‍വ്വതും കത്തി നശിച്ചെങ്കിലും അക്രമികള്‍ എത്തുന്നതിന് മുമ്പ് ചാപ്പലില്‍ സൂക്ഷിച്ചിരുന്ന കൂദാശ ചെയ്ത തിരുവോസ്തിയും പ്രാര്‍ത്ഥനയ്ക്കും കൂദാശകള്‍ക്കുമുപയോഗിക്കുന്ന പുസ്തകങ്ങളും മാറ്റുവാന്‍ കഴിഞ്ഞതായി ഇടവക വികാരി
വത്തിക്കാൻ സിറ്റി:മരുഭൂമി താണ്ടുന്നതിനിടെ ഭാര്യയേയും കുഞ്ഞിനേയും നഷ്ടപ്പെട്ട കാമറൂൺ സ്വദേശി എംബെൻഗ് നിംബിലോ ക്രെപിനുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി. ‘പാറ്റോ’ എന്ന വിളിപ്പേരിൽ ഇറ്റാലിയൻ മാധ്യമങ്ങളിൽ അറിയപ്പെടുന്ന ക്രെപിൻ, കാമറൂണിലെ ആംഗ്ലോഫോൺ പ്രതിസന്ധിയുടെ അക്രമത്തിനിടയിൽ തന്റെ മൂത്ത സഹോദരി കൊല്ലപ്പെട്ടതിനെത്തുടർന്ന് സ്വന്തം രാജ്യം വിടാൻ തീരുമാനിച്ചു.2016 ൽ ലിബിയയിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ താമസിക്കുമ്പോൾ, ഐവറി കോസ്റ്റിൽ നിന്നുള്ള മാറ്റിലയെ കണ്ടുമുട്ടി. വിവാഹിതരായ അവർ മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലെത്താൻ അഞ്ച് തവണ ശ്രമിച്ചു. മാറ്റില
ഖാർത്തും: സുഡാനിൽ തുടരുന്ന ആഭ്യന്തരയുദ്ധത്തെ തുടർന്ന് പലായനം ചെയ്യപ്പെടേണ്ടിവന്ന അഞ്ചു ദശലക്ഷത്തിലധികം വരുന്ന ജനങ്ങൾ അധിവസിക്കുന്ന മേഖലകളിൽ സുഡാനിലെ സഭയുടെ അജപാലനപ്രവർത്തനങ്ങളും, കാരുണ്യപ്രസ്ഥാനങ്ങളും മാതൃകാപരമായി മുൻപോട്ടു പോകുന്നു. അഭയാർത്ഥികൾക്ക് വസിക്കാനുള്ള ഇടങ്ങളും,വിദ്യാർത്ഥികൾക്ക് ക്ലാസുകളും തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് കോംബോണി മിഷനറിമാരുടെ നേതൃത്വത്തിൽ സഭ ചെയ്തു വരുന്നത്. ഇന്നലത്തെ പൊതുകൂടിക്കാഴ്ചാവേളയിൽ സുഡാനിൽ തുടരുന്ന യുദ്ധത്തിന്റെ സങ്കടകരമായ അവസ്ഥയെക്കുറിച്ചു ഫ്രാൻസിസ് പാപ്പാ വീണ്ടും സൂചിപ്പിച്ചിരുന്നു. ‘ദുരിതമനുഭവിക്കുന്ന സുഡാനെ മറക്കരുത്’ എന്ന ഫ്രാൻസിസ് പാപ്പയുടെ അഭ്യർത്ഥന, കഴിഞ്ഞ ഏപ്രിൽ 15-ന് ആരംഭിച്ച
Don’t want to skip an update or a post?