Follow Us On

21

December

2024

Saturday

സോമാലിയൻ കുഞ്ഞുങ്ങൾ കടുത്ത പട്ടിണിയിലേക്ക്: സേവ് ദി ചിൽഡ്രൻ

സോമാലിയൻ കുഞ്ഞുങ്ങൾ കടുത്ത പട്ടിണിയിലേക്ക്: സേവ് ദി ചിൽഡ്രൻ

വത്തിക്കാൻ സിറ്റി: സോമാലിയയിൽ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ നാല്പത്തിമൂന്ന്‌ ശതമാനവും 2024-നുള്ളിൽ കടുത്ത പോഷകാഹാരക്കുറവ് നേരിടേണ്ടി വരുമെന്ന് ലോകമെമ്പാടും കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ സംഘടന. ഏകദേശം പതിനഞ്ചു ലക്ഷം കുട്ടികളെയാണ് പോഷകാഹാരക്കുറവ് നേരിട്ട് ബാധിക്കുന്നത്. അഞ്ചു വയസ്സിൽ താഴെയുള്ളവരാണ് സോമാലിയയിലെ അഞ്ചിൽ രണ്ടു കുട്ടികളും.കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ആഫ്രിക്കൻ രാജ്യത്തെ നാലിലൊന്ന് ജനങ്ങളും ഈ വർഷാവസാനത്തോടെ കടുത്ത പട്ടിണിയിലായേക്കുമെന്നും സേവ് ദി ചിൽഡ്രൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
സോമാലിയയിലും,ഹോൺ ഓഫ് ആഫ്രിക്ക പ്രദേശത്തെ രാജ്യങ്ങളിലും നിലനിൽക്കുന്ന പട്ടിണി അവസാനിപ്പിക്കാൻ അന്താരാഷ്ട്രസമൂഹം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു. ലോകം നേരിടുന്ന കടുത്ത കാലാവസ്ഥാ പ്രതിസന്ധിയെ അഭിമുഖീകരിക്കാനും, സുസ്ഥിരമായ പരിഹാരമാർഗ്ഗമുണ്ടാക്കാനും, പ്രതിസന്ധിയിലകപ്പെട്ട സമൂഹങ്ങളെ താങ്ങി നിറുത്താനും പരിശ്രമിക്കേണ്ടതുണ്ടെന്ന് സംഘടന വ്യക്തമാക്കി.
കഴിഞ്ഞ നാൽപ്പത് വർഷങ്ങളിലെ ഏറ്റവും കഠിനമായ വരൾച്ചയിലൂടെയാണ് സോമാലിയ കടന്നുപോകുന്നത്. 2011-ൽ ഉണ്ടായ പട്ടിണിയിൽ രണ്ടര ലക്ഷത്തോളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്‌. 1951 മുതൽ സേവ് ദി ചിൽഡ്രൻ സംഘടനാ സൊമാലിയയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം ഇരുപത്തിയഞ്ച് ലക്ഷം കുട്ടികളുൾപ്പെടെ ഏകദേശം നാൽപ്പത്തി മൂന്ന് ലക്ഷം ആളുകളെയാണ് സംഘടന സഹായിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?