Follow Us On

23

June

2024

Sunday

സംഘർഷഭരിതമായ സൗത്ത് സുഡാനിൽ സധൈര്യനായി  ഫ്രാൻസിസ് പാപ്പ; ഊഷ്മള സ്വീകരണം ഒരുക്കി ജനം

സംഘർഷഭരിതമായ സൗത്ത് സുഡാനിൽ സധൈര്യനായി  ഫ്രാൻസിസ് പാപ്പ; ഊഷ്മള സ്വീകരണം ഒരുക്കി ജനം

ജൂബ: വിശുദ്ധ പത്രോസിന്റെ പിൻഗാമി രാജ്യം സന്ദർശിക്കണമെന്ന സൗത്ത് സുഡാനിയൻ ജനതയുടെ ചിരകാലാഭിലാഷം യാഥാർത്ഥ്യമാക്കി ഫ്രാൻസിസ് പാപ്പ. പ്രഥമ പേപ്പൽ പര്യടനം എന്നതിലുപരി സുരക്ഷാ ഭീഷണികളുള്ള സൗത്ത് സുഡാനിൽ ഒരു പാപ്പ സധൈര്യനായി തന്റെ അജഗണത്തെ കാണാൻ ആഗതനായിരിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. സംഘർഷഭരിതമായ തങ്ങളുടെ രാജ്യത്ത് സമാധാനത്തിന്റെ സന്ദേശവുമായി ത്രിദിന സന്ദർശനത്തിന് വന്നെത്തിയ പാപ്പയ്ക്ക് അതിഗംഭീര സ്വീകരണമാണ് ജനം ഒരുക്കിയത്.

May be an image of 3 people, people standing and outdoors

പ്രസിഡന്റ് സൽവാ കിറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പ്രസിഡന്റിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ മുന്നോട്ട് നീങ്ങിയ പാപ്പയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകിയാണ് ടെർമിനലിലേക്ക് ആനയിച്ചത്. പാപ്പയെ ഒരുനോക്കുകാണാൻ എയർപോർട്ടിനുള്ളിലും പുറത്തുമായി പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. ആംഗ്ലിക്കൻ സഭാതലവൻ കാർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബി, സ്‌കോട്ട്‌ലൻഡിലെ ആംഗ്ലിക്കൻ സഭാ മോഡറേറ്റർ ഇയാൻ ഗ്രീൻ ഷിൽഡ്‌സ് എന്നിവരും എക്യുമെനിക്കൽ സന്ദർശത്തിന്റെ ഭാഗമായി പാപ്പയെ അനുഗമിക്കുന്നുണ്ട്.

May be an image of 12 people, people standing and indoor

ഫ്രാൻസിസ് പാപ്പയും ആർച്ച്ബിഷപ്പ് വെൽബിയും ചേർന്ന് നടത്തിയ ഇടപെടലുകളാണ് ആഭ്യന്തര കലാപങ്ങൾ പതിവായിരുന്ന സൗത്ത് സുഡാനിൽ സമാധാനം സംജാതമാക്കിയത്. അതുതന്നെയാണ് ‘എല്ലാവരും ഒന്നാകാൻ ഞാൻ പ്രാർത്ഥിക്കുന്നു’ എന്ന അപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന പേപ്പൽ പര്യടനത്തിൽ ഇവരുടെ പങ്കാളിത്തവും ഉറപ്പാക്കിയിരിക്കുന്നത്. മൂന്നു പേരും സൗത്ത് സുഡാൻ പ്രസിഡന്റ് സാൽവ കിർ മയാർഡിറ്റുമായി കൂടിക്കാഴ്ച നടത്തി. സൗത്ത് സുഡാനിൽ സമാധാനം തിരികെ കൊണ്ടുവരാൻ ചർച്ചകൾക്ക് സഭാ നേതാക്കൾ നേതൃത്വം നൽകും.

May be an image of 12 people, people sitting, people standing and indoor

മൂന്നുദിവസത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ (ഡി.ആർ.സി) പര്യടനത്തിന് ശേഷമാണ് പാപ്പ സൗത്ത് സുഡാൻ തലസ്ഥാനമായ ജൂബയിൽ എത്തിയത്. ഇന്ന് (ഫെബ്രുവരി 4) ജൂബയിലെ സെന്റ് തെരേസാസ് കത്തീഡ്രലിൽ ബിഷപ്പുമാരെയും വൈദികരെയും സിസ്റ്റേഴ്‌സിനെയും അഭിസംബോധന ചെയ്യുന്ന പാപ്പ, അഭയാർഥികളെയും യുദ്ധത്തിന്റെ ഇരകളെയും പ്രത്യേകമായി കാണും. എക്യുമെനിക്കൽ പ്രാർഥനായോഗത്തിലും പങ്കെടുക്കും. നാളെ (ഫെബ്രുവരി 5) ജൂബയിൽ ജോൺ ഗരാംഗ് മൈതാനത്ത് അർപ്പിക്കുന്ന ദിവ്യബലിയോടെയാണ് പര്യടനംസമാപിക്കുക.

May be an image of 3 people and people standing

ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാനിൽനിന്ന് 2011ൽ സ്വതന്ത്രമായ 10 സംസ്ഥാനങ്ങൾ ചേർന്ന പ്രദേശമാണ് സൗത്ത് സുഡാൻ. ഒരു കോടിയിൽപ്പരം വരുന്ന ഇവിടത്തെ ജനസംഖ്യയിൽ 37%വും കത്തോലിക്കരാണ്. കത്തോലിക്കാ സഭ എന്ന നിലയിൽ സുഡാനും സൗത്ത് സുഡാനും ഒരേ മെത്രാൻ സമിതിക്ക് കീഴിലാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?