അബുജ/ നൈജീരിയ: നൈജീരിയയിലെ കഫന്‍ചാന്‍ കത്തോലിക്കാ രൂപതയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഫാ.സില്‍വസ്റ്റര്‍ ഒകെചുക്വുവിനെ തൊട്ടടുത്ത ദിവസം വിഭൂതി ദിനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പ്രചരിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധനായ നിസ്വാര്‍ത്ഥ ശുശ്രൂഷകനാണ് കൊല്ലപ്പെട്ട ഫാ. സില്‍വസ്റ്ററെന്ന് രൂപതയുടെ ചാന്‍സലര്‍ ഫാ. ജേക്കബ് ഷാനറ്റ് പറഞ്ഞു. അകാലവും ക്രൂരവുമായ ഈ നഷ്ടം തങ്ങളുടെ ഹൃദയം തകര്‍ത്തതായും ഫാ. ജേക്കബിന്റെ പ്രസ്താവനയില്‍ പറയുന്നു.
മാര്‍ച്ച് 4 ചൊവ്വാഴ്ച രാത്രി 9:15 ഓടെയാണ് സില്‍വസ്റ്ററിനെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ ഫാ. സില്‍വസ്റ്ററിനെ വിഭൂതി ബുധന്‍ പുലര്‍ച്ചെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം ദിവസേന എന്ന വിധത്തില്‍ വൈദികരെയും ക്രൈസ്തവരെയും ലക്ഷ്യമാക്കി നടക്കുന്ന അക്രമങ്ങള്‍ നൈജീരിയയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്നതും കൊലപ്പെടുത്തുന്നതും മറ്റ് തരത്തിലുള്ള പീഡനങ്ങളും രാജ്യത്തിന്റെ പല ഭാഗങ്ങളിലും, വ്യാപകമാണെങ്കിലും ഗവണ്‍മെന്റ് സംവിധാനങ്ങള്‍ക്ക് ഇത് ചെറുക്കുവാന്‍ കഴിയുന്നില്ല. ഈ അടുത്ത ദിവസങ്ങളില്‍ തന്നെ ഓഷിയിലെ ഒരു പാരിഷ് റെക്ടറിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഒരു പുരോഹിതനെയും ഒരു സെമിനാരി വിദ്യാര്‍ത്ഥിയെയും കുറിച്ച് ഇതുവരെ വിവരമൊന്നും ലഭ്യമല്ല.
Leave a Comment
Your email address will not be published. Required fields are marked with *