ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 80 കത്തോലിക്ക സ്‌കൂളുകളില്‍ പഠിക്കുന്ന 3000 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായഹസ്തവുമായി വിശുദ്ധ ബക്കിതയുടെ പേരിലുളള ബക്കിത പാര്‍ട്ട്ണര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍. പെണ്‍കുട്ടികളുടെ പഠനത്തിന് വലിയ പ്രാധാന്യം നല്‍കാത്ത ആഫ്രിക്കയിലെ സാമൂഹ്യ സാംസ്‌കാരിക അന്തരീക്ഷം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതിജീവിച്ചുകൊണ്ടാണ് ജസ്യൂട്ട് വൈദികരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നതെന്ന് ഫാ. ചാള്‍സ് ചിലുഫ്യാ എസ്‌ജെ പറഞ്ഞു. ജസ്യൂട്ട് കോണ്‍ഫ്രന്‍സ് ഓഫ് ആഫ്രിക്ക ആന്‍ഡ് മഡഗാസ്‌കറിന്റെ കീഴിലുള്ള ജസ്യൂട്ട് ആന്‍ഡ് ഇക്കോളജി ഓഫീസിന്റെ ഡയറക്ടറാണ് ഫാ. ചാള്‍സ്.
കോവിഡ് കാലത്ത് ആഫ്രിക്കന്‍ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മുന്നേറ്റം ആരംഭിച്ചത്. ജസ്യൂട്ട് ജസ്റ്റിസ് ആന്‍ഡ് ഇക്കോളജി നെറ്റ്വര്‍ക്ക്, ആഫ്രിക്ക, അസോസിയേഷന്‍ ഓഫ് റിലീജയസ് ഓഫ് ഉഗാണ്ട, അസോസിയേഷന്‍ ഓഫ് സിസ്റ്റര്‍ഹുഡ്‌സ് ഓഫ് കെനിയ, സാമ്പിയന്‍ അസോസിയേഷന്‍ ഓഫ് സിസ്റ്റര്‍ഹുഡ്‌സ് തുടങ്ങിയ കത്തോലിക്ക കൂട്ടായ്മകള്‍ ഈ മുന്നേറ്റത്തിന് നേതൃത്വം നല്‍കി വരുന്നു. ക്ലാസ്മുറിയിലുള്ള പഠനത്തിന് ഉപരിയായി പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ സഹായിക്കുന്ന അന്തരീക്ഷവും മാനസിക പിന്തുണയും ഈ കൂട്ടായ്മ ഉറപ്പാക്കുന്നതായി ഫാ. ചാള്‍സ് പറഞ്ഞു.
ഈ പദ്ധതിയില്‍ പങ്കുചേര്‍ന്ന സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ ചെറുപ്രായത്തില്‍ വിവാഹം കഴിച്ചു പോകുന്നതും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നതും കുറവാണെന്ന് സാമ്പിയന്‍ സന്യാസിനിയായ ബെര്‍ത്ത ചിസാംഗ പറഞ്ഞു. 2021 -ല്‍ കെനിയ ഉഗാണ്ട സാംബിയ എന്നിവടങ്ങളില്‍ ആരംഭിച്ച ഈ കൂട്ടായ്മ ഇപ്പോള്‍ ടാന്‍സാനിയയിലേക്കും മലാവിയിലേക്കു#ം വ്യാപിപ്പിച്ചിട്ടുണ്ട്. ഹില്‍ട്ടണ്‍ ഫണ്ട് ഫോര്‍ സിസ്റ്റേഴ്‌സ് എന്ന ട്രസ്റ്റിന്റെ സാമ്പത്തിക പിന്തുണയോടെയാണ് ഈ മുന്നേറ്റത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *