മാതാപിതാക്കള് പാഠപുസ്തകങ്ങളാകണം
- ASIA, Featured, LATEST NEWS, WORLD
- September 20, 2023
സ്വന്തം ലേഖകന് ഇംഫാല് മണിപ്പൂരില് മെയ്തേയികള് കുക്കികള്ക്ക് എതിരെ അഴിച്ചുവിട്ട കലാപം തുടങ്ങിയിട്ട് അഞ്ച് മാസമാകുമ്പോഴും സമാധാനത്തിലേക്ക് സംസ്ഥാനം തിരികെ എത്തിയിട്ടില്ലെന്നത് ആശങ്കകള് ഉയര്ത്തുന്നു. ഇപ്പോഴും ഒറ്റപ്പെട്ട അക്രമസംഭവങ്ങള് റിപ്പോര്ട്ടു ചെയ്യപ്പെടുന്നുണ്ട്. ഏതാണ്ട് 50,000 കുക്കികള് അഭയാര്ത്ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. അവര്ക്ക് തങ്ങള് നേരത്തെ ജീവിച്ചിരുന്ന സ്ഥലത്തേക്ക് തിരിച്ചുവരാന് കഴിയുന്ന സാഹചര്യം രൂപപ്പെട്ടിട്ടില്ല. ഇനി അതിന് സാധിക്കുമോ എന്ന് സംശയമുണ്ടെന്ന് ഇംഫാലിനടുത്തുള്ള കെയിഹൗ ഹോളി ട്രിനിറ്റി ഇടവക വികാരിയും മലയാളി വൈദികനുമായ ഫാ. ജോര്ജ് തോട്ടപ്പിള്ളി സണ്ഡേ
തൃശൂര്: മാതാപിതാക്കള് പാഠപുസ്തകങ്ങളാകണമെന്ന് പാലക്കാട് രൂപതാധ്യക്ഷന് മാര് പീറ്റര് കൊച്ചുപുരയ്ക്കല്. കെസിബിസി വനിതാ കമ്മീഷന് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തില് മാതാപിതാക്കള് കാണിക്കുന്ന മാതൃക കണ്ടാണ് മക്കള് വളരുന്നതെന്നും അമ്മമാര് ബുദ്ധിമതികളും ജ്ഞാനികളും വിവേകമതികളും ആയിരിക്കണമെന്നും മാര് കൊച്ചുപുരയ്ക്കല് കൂട്ടിച്ചേര്ത്തു. തൃശൂര് അതിരൂപത സഹായമെത്രാന് മാര് ടോണി നീലങ്കാവില് അനുഗ്രഹപ്രഭാഷണം നടത്തി. വനിതാ കമ്മീഷന് ട്രഷറര് ആനി ജോസഫ് അധ്യക്ഷത വഹിച്ചു. റവ. ഡോ. ഡെന്നി താണിക്കല്, പ്രഫ. എലിസബത്ത് മാത്യു, മേരി
തിരുവല്ല: ഡോ. തിയഡോഷ്യസ് മാര്ത്തോമാ മെത്രാപ്പോലീത്തയുടെ പട്ടത്വ സുവര്ണജൂബിലിയുടെ ഭാഗമായ അഭയം പദ്ധതിയില് ഭവനരഹിതര്ക്ക് 75 വീടുകള് നിര്മിച്ചു നല്കും. 197 കോടി രൂപയുടെ ബജറ്റില് ഇതിനുള്ള തുക ഉള്പ്പെടുത്തി. ഒരു ഭവനത്തിന് അഞ്ചുലക്ഷം രൂപ സഭ നല്കും. രണ്ടരലക്ഷം രൂപ ഗുണഭോക്താവോ സ്പോണ്സറോ സമാഹരിക്കണം. ഡോ. ഫിലിപ്പോസ് മാര് ക്രിസോസ്റ്റമിന്റെ സ്മരണയ്ക്കായി വിവിധ പദ്ധതികള് ആവിഷ്കരിക്കാന് 5.25 കോടി രൂപ വകയിരുത്തി. മാര് ക്രിസോസ്റ്റം കല്പിത സര്വകലാശാല, ഹെറിറ്റേജ് പാര്ക്ക്, സ്ട്രീറ്റ്, മാര് ക്രിസോസ്റ്റം ഹ്യുമാനിറ്റേറിയന്
സ്വന്തം ലേഖകന് പാലക്കാട് പാലക്കാട് രൂപതയുടെ ഒരു വര്ഷം നീളുന്ന സുവര്ണ ജൂബിലി ആഘോഷങ്ങള്ക്ക് ഉജ്ജ്വലമായ തുടക്കം. ചക്കാന്തറ സെന്റ്റാഫേല്സ് കത്തീഡ്രലില് നടന്ന വിശുദ്ധ കുര്ബാന മധ്യേ ജൂബിലി തിരി തെളിച്ച് രൂപതാ മെത്രാന് മാര് പീറ്റര് കൊച്ചുപുരയ്ക്കല് ആഘോഷങ്ങള് ഉദ്ഘാടനം ചെയ്തു. മാര് ജേക്കബ് മനത്തോടത്ത് വചന സന്ദേശം നല്കി. നേട്ടങ്ങളെക്കാള് ബന്ധങ്ങളാണ് പ്രധാനപ്പെട്ടതെന്ന് ബിഷപ് എമിരിറ്റസ് മാര് മനത്തോടത്ത് പറഞ്ഞു. വികാരി ജനറാള് മോണ്. ജിജോ ചാലക്കല്, സിആര്ഐ പ്രസിഡന്റ് ഫാ. ആന്റണി പുത്തനങ്ങാടി,
സൈജോ ചാലിശേരി ”എന്റെ ഹൃദയത്തിന് ഇണങ്ങിയ ഇടയന്മാരെ ഞാന് നിങ്ങള്ക്കു നല്കും” എന്ന പ്രവാചക വചനത്തിന്റെ പ്രചോദനത്താല് ആര്ച്ചുബിഷപ് മാര് ജേക്കബ് തൂങ്കുഴിയുടെ നേതൃത്വത്തില് തൃശൂര് അതിരൂപത ആരംഭിച്ച മുളയം മേരി മാതാ മേജര് സെമിനാരി 25 വര്ഷങ്ങള് പിന്നിടുന്നു. 1998 ജൂണ് ഒന്നിനാണ് മേരിമാത സെമിനാരി പ്രവര്ത്തനമാരംഭിക്കുന്നത്. ആ വര്ഷംതന്നെ ഓഗസ്റ്റ് 15-ന് അന്നത്തെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര് മാര് വര്ക്കി വിതയത്തില് ഔപചാരികമായ ഉദ്ഘാടനകര്മം നിര്വഹിച്ചു. വൈവിധ്യമാര്ന്ന മിനിസ്ട്രികള് പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, നയിക്കുക എന്നീ ത്രിവിധ
കൊച്ചി : ദേശീയ മരിയന് തീര്ത്ഥാടന കേന്ദ്രമായ വല്ലാര്പാടം ബസിലിക്കയിലേക്കുള്ള 19-ാമത് മരിയന് തീര്ത്ഥാടനം സെപ്റ്റംബര് 10-ന് നടക്കും. കിഴക്കന് മേഖലയില്നിന്നും വല്ലാര്പാടത്തേക്കുള്ള തീര്ത്ഥാടനത്തിന്റെ ഉദ്ഘാടനം, എറണാകുളം സെന്റ് ഫ്രാന്സിസ് അസീസി കത്തീഡ്രല് അങ്കണത്തില് ഞായറാഴ്ച വൈകുന്നേരം മൂന്നിന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില് നിര്വഹിക്കും. പടിഞ്ഞാറന് മേഖലയില് നിന്നുള്ള ദീപശിഖാപ്രയാണം വൈപ്പിന് വല്ലാര്പാടം ജംഗ്ഷനില് വൈകുന്നേരം 3.30ന് വരാപ്പുഴ അതിരൂപത വികാരി ജനറല് മോണ്. മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം ചെയ്യും. ഗോശ്രീ പാലങ്ങളിലൂടെ
കാക്കനാട്: ജെ.ബി കോശി കമ്മീഷന് റിപ്പോര്ട്ട് നിര്ദ്ദേശങ്ങള് ഉടന് നടപ്പിലാക്കണമെന്ന് സീറോ മലബാര് യൂത്ത് മൂവ്മെന്റ്. എസ്എംവൈഎം ഗ്ലോബല് സമിതിയുടെ നേതൃത്വത്തില് സീറോ മലബാര് സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസില് നടന്ന കേരളാ റീജിയണ് രൂപതാ പ്രതിനിധി സംഗമം ക്രൈസ്തവ ന്യൂനപ ക്ഷങ്ങളോടുള്ള സര്ക്കാരിന്റെ നീതിനിഷേധം ചൂണ്ടിക്കാട്ടുകയും നാളിതുവരെയായിട്ടും ജെ.ബി കോശി കമ്മീഷന് റിപ്പോര്ട്ട് പ്രസിദ്ധീകരി ക്കാത്തതിനെ അപലപിക്കുകയും ചെയ്തു. യൂത്ത് കമ്മീഷന് ചെയര്മാന് ബിഷപ് മാര് ജോസഫ് പണ്ടാരശേരില് ഉദ്ഘാടനം ചെയ്ത യോഗത്തില് എസ്എംവൈഎം
കൊച്ചി: 34-ാമത് കെസിബിസി പ്രൊഫഷണല് നാടക മേള സെപ്റ്റംബര് 21 മുതല് 30 വരെ എറണാകുളം പിഒസിയില് നടക്കും. ഒമ്പത് മത്സര നാടകങ്ങളും ഒരു പ്രദര്ശന നാടകവും ഉള്പ്പെടെയാണ് ഇത്തവണത്തെ നാടക മേള. 21-ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ ‘ചേച്ചി യമ്മ, 22-ന് വടകര കാഴ്ച കമ്മ്യൂണിക്കേഷന്സിന്റെ ‘ശിഷ്ടം’, 23-ന് പാലാ കമ്മ്യൂണിക്കേഷന്സിന്റെ ‘ജീവിതം സാക്ഷി’, 24-ന് തിരുവനന്തപുരം അക്ഷര ക്രിയേഷന്സിന്റെ ‘ഇടം’, 25-ന് കൊല്ലം ആത്മ മിത്രയുടെ ‘കള്ളത്താക്കോല്’, 26-ന് കോഴിക്കോട് സങ്കീര്ത്തനയുടെ ‘ചിറക്’, 27- ന്
Don’t want to skip an update or a post?