നൈജീരിയന് സൈന്യത്തിന്റെ വെടിയേറ്റ് 3 ക്രൈസ്തവര് കൊല്ലപ്പെട്ടു; സൈന്യം ഭീകരര്ക്ക് ഒത്താശ ചെയ്യുകയാണെന്ന് ആരോപണം
- Featured, INTERNATIONAL, LATEST NEWS, WORLD
- October 8, 2025
നെയ്റോബി: ദേശീയ പ്രാര്ത്ഥനാ ദിനത്തിനായി കെനിയയിലെ നകുരുവിലുള്ള സുബുകിയ ദേശീയ മരിയന് ദൈവാലയത്തില് ഒത്തുചേര്ന്ന ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി കെനിയയെ സഭയുടെ അമ്മയായ മറിയത്തിന്റെ സംരക്ഷണത്തിനായി പ്രതിഷ്ഠിച്ചു. ‘പ്രത്യാശയുടെ തീര്ത്ഥാടകര്: നമ്മുടെ രാഷ്ട്രത്തെ നവീകരിക്കുന്നു’ എന്നതായിരുന്നു ഈ വര്ഷത്തെ ദേശീയ പ്രാര്ത്ഥനാ ദിനത്തിന്റെ പ്രമേയം. ആര്ച്ചുബിഷപ് ആന്റണി മുഹെരിയ ദിവ്യബലിക്ക് മുഖ്യകാര്മികത്വം വഹിച്ചു.കെനിയയിലെ കാത്തലിക്ക് ബിഷപ്സ് കോണ്ഫ്രന്സ് ചെയര്പേഴ്സന് ആര്ച്ചുബിഷപ് മൗറീസ് മുഹാതിയ, ദൈവമാതാവിന്റെ സംരക്ഷണത്തിനും മാതൃപരിചരണത്തിനും മധ്യസ്ഥതയ്ക്കും കീഴില് രാജ്യത്തെ സമര്പ്പിക്കുന്ന പ്രാര്ത്ഥനയ്ക്ക് നേതൃത്വം നല്കി.
ഇടുക്കി: ഭിന്നശേഷി വിഷയംമൂലം നിയമനം പാസാകാത്ത അധ്യാപകരുടെ നിലവിളികള് സര്ക്കാര് കേള്ക്കണമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗില്ഡ് ഇടുക്കി രൂപതാ സമിതി. സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില് 1996 മുതലുള്ള അധ്യാപക തസ്തികകള് പരിഗണിച്ച് ഭിന്ന ശേഷികാര്ക്ക് നിയമനം കൊടുക്കാന് തസ്തികകള് ഒഴിച്ചിട്ടിരിക്കുകയാണ് ക്രൈസ്തവ മാനേജ്മെന്റുകള്. യോഗ്യരായ ഭിന്നശേഷിക്കാരെ നിയമിക്കുകയും ചെയ്തു. ഇനിയുള്ള തസ്തികകളില് യോഗ്യരായ ഭിന്നശേഷിക്കാര് അപേക്ഷിക്കുകയോ സര്ക്കാര് കണ്ടെത്തി നിയമനം നടത്തുകയോ ആണ് ചെയ്യേണ്ടത്. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജന്സിയുടെ കീഴില് 67 സ്കൂളുകളിലായി 32 ഒഴിവുകള്
വേളാങ്കണ്ണി: വേളാങ്കണ്ണി അന്താരാഷ്ട്ര മരിയന് ബസിലിക്കയില് 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്ശനം നടത്തി. ജൂബിലി വര്ഷാചരണങ്ങളുടെ ഭാഗമായി തഞ്ചാവൂര് അതിരൂപതാധ്യക്ഷന് ഡോ. ടി. സത്യരാജിന്റെ നിര്ദ്ദേശപ്രകാരമായിരുന്നു തിരുശേഷിപ്പ് പ്രദര്ശനം ഒരുക്കിയത്. ബസിലിക്കാ റെക്ടര് ഫാ. ഇരുദയരാജ് തിരുശേഷിപ്പുകള് അള്ത്താരയില്നിന്ന് പ്രേദിക്ഷണമായി മോര്ണിംഗ് സ്റ്റാര് ദൈവാലയത്തില് പ്രതിഷ്ഠിച്ച് പ്രദര്ശനം ഉദ്ഘാടനം ചെയ്തു. ബസിലിക്കാ വൈസ് റെക്ടര് ഫാ. അര്പ്പിത രാജ് പ്രദര്ശനത്തിനു നേതൃത്വം നല്കി. പ്രദര്ശനത്തിന് ഒരുക്കിയത് ഫാ. എഫ്രേം കുന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള കാര്ലോ അക്യൂറ്റസ് ഫൗണ്ടേഷനാണ്. ഫാ.
കല്പറ്റ: സ്വന്തമായി ഒരു ഭവനമെന്ന അനേകരുടെ സ്വപ്നം യാഥാര്ത്ഥ്യമാക്കിയ പ്രൊജക്ട് ഷെല്ട്ടര് രണ്ടാം വാര്ഷികം കല്പറ്റയില് ആഘോഷിച്ചു. 31 വര്ഷംകൊണ്ട് 1500 വീടുകള് നിര്മിച്ചു നല്കിയ ക്ലരീഷ്യന് സഭാംഗമായ ഫാ. ജോര്ജ് കണ്ണന്താനം 2023 ഒക്ടോബര് രണ്ടിനാണ് പ്രൊജക്ട് ഷെല്ട്ടര് ഭവനപദ്ധതിക്ക് തുടക്കംകുറിച്ചത്. മാസത്തില് ഒരു വീട് നിര്മിച്ചു നല്കുക എന്നതായിരുന്നു ആശയം. ആ പദ്ധതിയോടു സഹകരിക്കാന് കരുതലിന്റെ കരങ്ങളുമായി നിരവധി മനുഷ്യസ്നേഹികള് മുമ്പോട്ടുവന്നതിനെ തുടര്ന്ന് 2024 ഒക്ടോബര് മുതല് മാസംതോറും രണ്ടുവീടുകളാണ് നിര്മിച്ചുനല്കുന്നത്. 10 ലക്ഷം
മാഡ്രിഡ്/സ്പെയിന്: സ്പെയിന് പോലൊരു രാജ്യത്ത് നിലനില്ക്കുന്ന സംസാര സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും സംശയത്തിന്റെ നിഴലിലാക്കി ഇസ്ലാമിക്ക് തീവ്രവാദത്തെ അപലപിച്ച ഫാ. കസ്റ്റോഡിയോ ബാലെസ്റ്റര് 3 വര്ഷത്തെ തടവു ശിക്ഷ യുടെ ഭീതിയില്. അഭിമുഖത്തിലും എഴുത്തിലും ‘ഇസ്ലാമോഫോബിക് ‘പ്രസ്താവനകള് നടത്തിയതിന് വൈദികന് കുറ്റക്കാരനാണെന്നാണ് കോടതി വിചാരണയില് കണ്ടെത്തിയത്. മൂന്ന് വര്ഷത്തെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇന്നത്തെ സ്പെയിനില് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നിലനില്പ്പ് ഈ കേസിലെ വിധിയെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ഫാ. ബാലെസ്റ്റര് പറഞ്ഞു. ഈ കേസില് ശിക്ഷ വിധിച്ചാല്
സെബു/ ഫിലിപ്പിന്സ്: സെപ്റ്റംബര് 30-ന് ഫിലിപ്പിന്സിലെ സെബുവിലും സമീപ പ്രവിശ്യകളിലും നാശം വിതച്ച ഭൂകമ്പത്തില് നാശനഷ്ടങ്ങളുണ്ടായവര്ക്ക് സഹായഹസ്തവുമായി കത്തോലിക്ക സഭയുടെ കീഴിലുള്ള സന്നദ്ധ സംഘടനകളും രൂപതകളും രംഗത്ത്. 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില് 68 പേര് മരിക്കുകയും 80,000-ത്തിലധികം കുടുംബങ്ങളെ ബാധിക്കുകയും ചെയ്തിരുന്നു. കത്തോലിക്കാ ബിഷപ്പുമാരുടെ മേല്നോട്ടത്തിലുള്ള സന്നദ്ധ സംഘടനായ കാരിത്താസ് ഫിലിപ്പീന്സാണ് സന്നദ്ധപ്രവര്ത്തനങ്ങളുടെ മുന്നിരയിലുള്ളത്.ശുദ്ധജലം, പാര്പ്പിട സാമഗ്രികള് എന്നിവ നല്കുന്നതിനുള്ള ശ്രമങ്ങള്ക്ക് കാരിത്താസ് നേതൃത്വം നല്കുന്നു. ഭൂകമ്പത്തില് ദൈവാലയങ്ങള്ക്കും സ്കൂളുകള്ക്കും വീടുകള്ക്കും ഗുരുതരമായ നാശനഷ്ടങ്ങള് സംഭവിച്ചു.
വത്തിക്കാന് സിറ്റി: ~ഒക്ടോബര് 9 -ന് പ്രകാശനം ചെയ്യുന്ന തന്റെ ആദ്യ അപ്പസ്തോലിക പ്രബോധനമായ ‘ഡിലക്സി റ്റെ'(ഞാന് നിന്നെ സ്നേഹിച്ചു) – യില് വിശുദ്ധ ഫ്രാന്സിസ് അസീസിയുടെ തിരുനാള്ദിനമായ ഒക്ടോബര് 4-ന് ലിയോ 14 ാമന് പാപ്പ ഒപ്പുവച്ചു. വിശുദ്ധ ഫ്രാന്സിസ് അസീസിയുടെ ആധ്യാത്മികതയെക്കുറിച്ചും, ‘ദരിദ്രരുടെ നിലവിളി’, ‘ദൈവം ദരിദ്രരെ തിരഞ്ഞെടുക്കുന്നു’, ‘യേശു, ദരിദ്രനായ മിശിഹാ’, ‘ദരിദ്രരുടെ സഭ’, ‘സഭയുടെ യഥാര്ത്ഥ സമ്പത്ത്’ തുടങ്ങിയ വിഷയങ്ങള് പ്രമേയമാക്കുന്ന പ്രബോധനത്തില് ഒപ്പുവച്ച ദിനത്തില് നടത്തിയ ജൂബിലി പ്രഭാഷണത്തില് ദൈവത്തിനെയും
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ 61-ാമത് വാര്ഷികാഘോഷവും ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചുകൊണ്ട് കെഎസ്എസ്എസ് 1500 കുടുംബങ്ങള് ക്കായി നടപ്പിലാക്കുന്ന വരുമാന സംരംഭകത്വ ലോണ് മേളയുടെ ഉദ്ഘാടനവും തെള്ളകം ചൈതന്യയില് മന്ത്രി വി.എന് വാസവന് നിര്വഹിച്ചു. കാര്ഷിക മേഖലയുടെ ഉന്നമനത്തിനും സ്വയം തൊഴില് പരിശീലനങ്ങള്ക്കും നൂതന തൊഴില് സംരംഭങ്ങള് തുടങ്ങുന്നതിനും സ്വാശ്വയസംഘ പിന്ബലത്തോടൊപ്പം പരിശീലനവും സാമ്പത്തിക പിന്തുണയും ഉറപ്പുവരുത്തുന്ന കെഎസ്എസ്എസിന്റെ പ്രവര്ത്തനങ്ങള് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. കോട്ടയം അതിരൂപത സഹായ
Don’t want to skip an update or a post?