ആനിമേഷന് പരമ്പരയുമായി ചോസണ് ടീം; ഒക്ടോബര് 17-ന് ആമസോണ് പ്രൈമില് ആദ്യ പ്രദര്ശനം
- Featured, INTERNATIONAL, LATEST NEWS, WORLD
- October 7, 2025
വത്തിക്കാന് സിറ്റി: ഈ വര്ഷം ആഘോഷിക്കുന്ന നിഖ്യാ കൗണ്സിലിന്റെ 1700-ാം വാര്ഷികത്തിന്റെ പശ്ചാത്തലത്തില്, ലിയോ 14 ാമന് പാപ്പയുടെ ആദ്യ അപ്പസ്തോലിക സന്ദര്ശനം തുര്ക്കിയിലേക്കും ലബനനിലേക്കുമായിരിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണവുമായി വത്തിക്കാന്. നവംബര് 27 മുതല് 30 വരെ തുര്ക്കിയും നവംബര് 30 മുതല് ഡിസംബര് 2 വരെ ലബനനും പാപ്പ സന്ദര്ശിക്കും. യാത്രയുടെ ആദ്യ ഘട്ടത്തില്, ഒന്നാം നിഖ്യാ കൗണ്സിലിന്റെ 1700-ാം വാര്ഷികത്തോടനുബന്ധിച്ച്, ഇസ്നിക്ക് ( പഴയ നിഖ്യാ), പാപ്പ സന്ദര്ശിക്കും. ഫ്രാന്സിസ് മാര്പാപ്പയും കോണ്സ്റ്റാന്റിനോപ്പിളിലെ പാത്രിയര്ക്കീസായ
വാഷിംഗ്ടണ് ഡിസി: യേശുവിന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന ബ്ലോക്ക്ബസ്റ്റര് ടെലിവിഷന് പരമ്പരയായ ‘ദി ചോസെന്’ കുട്ടികള്ക്കായി ഒരു ആനിമേറ്റഡ് പതിപ്പ് പുറത്തിറക്കുന്നു. ‘ദി ചോസെന് അഡ്വഞ്ചേഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പരമ്പര ഒക്ടോബര് 17 ന് ആമസോണ് പ്രൈം വീഡിയോയില് പ്രദര്ശിപ്പിക്കും. കുട്ടികളുടെ കണ്ണിലൂടെ യേശുവിനെ കാണുന്ന ഈ പരമ്പര, ഒമ്പത് വയസുള്ള ആബിയും അവളുടെ ഉറ്റ സുഹൃത്ത് ജോഷ്വയും പുരാതന നഗരമായ കഫര്ണാമിലേക്ക് നടത്തുന്ന പര്യവേക്ഷണത്തിന്റെ ചുവടു പിടിച്ചാണ് മുന്നോട്ട് പോകുന്നത്. അവിടെ അവര് നസറത്തിലെ യേശുവിനെ
അസീസി/ ഇറ്റലി: 2026 ഫെബ്രുവരി 22 മുതല് മാര്ച്ച് 22 വരെ വിശുദ്ധ ഫ്രാന്സിസ് അസീസിയുടെ ഭൗതികാവശിഷ്ടം അസീസിയില് പൊതുവണക്കത്തിനായി ലഭ്യമാക്കും. വിശുദ്ധന്റെ മരണത്തിന്റെ 800 ാം വാര്ഷികത്തോടനുബന്ധിച്ചാണ് എട്ട് നൂറ്റാണ്ടുകള്ക്ക് ശേഷം ആദ്യമായി വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങളുടെ പൊതുവണക്കം നടക്കുന്നത്. നിലവിലെ വിശുദ്ധ ഫ്രാന്സിസ് അസീസിയുടെ ബസിലിക്കയിലെ മൃതകുടീരത്തില് നിന്ന് ലോവര് ബസിലിക്കയിലെ പേപ്പല് അള്ത്താരയുടെ ചുവട്ടിലേക്ക് വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങള് മാറ്റുമെന്ന് അസീസിയിലെ ഫ്രാന്സിസ്കന് സമൂഹം വ്യക്തമാക്കി. ഒരു മാസം നീണ്ടുനില്ക്കുന്ന അസുലഭ അവസരത്തിന് വലിയ ജനത്തിരക്കാണ്
നെയ്റോബി: ദേശീയ പ്രാര്ത്ഥനാ ദിനത്തിനായി കെനിയയിലെ നകുരുവിലുള്ള സുബുകിയ ദേശീയ മരിയന് ദൈവാലയത്തില് ഒത്തുചേര്ന്ന ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി കെനിയയെ സഭയുടെ അമ്മയായ മറിയത്തിന്റെ സംരക്ഷണത്തിനായി പ്രതിഷ്ഠിച്ചു. ‘പ്രത്യാശയുടെ തീര്ത്ഥാടകര്: നമ്മുടെ രാഷ്ട്രത്തെ നവീകരിക്കുന്നു’ എന്നതായിരുന്നു ഈ വര്ഷത്തെ ദേശീയ പ്രാര്ത്ഥനാ ദിനത്തിന്റെ പ്രമേയം. ആര്ച്ചുബിഷപ് ആന്റണി മുഹെരിയ ദിവ്യബലിക്ക് മുഖ്യകാര്മികത്വം വഹിച്ചു.കെനിയയിലെ കാത്തലിക്ക് ബിഷപ്സ് കോണ്ഫ്രന്സ് ചെയര്പേഴ്സന് ആര്ച്ചുബിഷപ് മൗറീസ് മുഹാതിയ, ദൈവമാതാവിന്റെ സംരക്ഷണത്തിനും മാതൃപരിചരണത്തിനും മധ്യസ്ഥതയ്ക്കും കീഴില് രാജ്യത്തെ സമര്പ്പിക്കുന്ന പ്രാര്ത്ഥനയ്ക്ക് നേതൃത്വം നല്കി.
മാഡ്രിഡ്/സ്പെയിന്: സ്പെയിന് പോലൊരു രാജ്യത്ത് നിലനില്ക്കുന്ന സംസാര സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും സംശയത്തിന്റെ നിഴലിലാക്കി ഇസ്ലാമിക്ക് തീവ്രവാദത്തെ അപലപിച്ച ഫാ. കസ്റ്റോഡിയോ ബാലെസ്റ്റര് 3 വര്ഷത്തെ തടവു ശിക്ഷ യുടെ ഭീതിയില്. അഭിമുഖത്തിലും എഴുത്തിലും ‘ഇസ്ലാമോഫോബിക് ‘പ്രസ്താവനകള് നടത്തിയതിന് വൈദികന് കുറ്റക്കാരനാണെന്നാണ് കോടതി വിചാരണയില് കണ്ടെത്തിയത്. മൂന്ന് വര്ഷത്തെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇന്നത്തെ സ്പെയിനില് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നിലനില്പ്പ് ഈ കേസിലെ വിധിയെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ഫാ. ബാലെസ്റ്റര് പറഞ്ഞു. ഈ കേസില് ശിക്ഷ വിധിച്ചാല്
സെബു/ ഫിലിപ്പിന്സ്: സെപ്റ്റംബര് 30-ന് ഫിലിപ്പിന്സിലെ സെബുവിലും സമീപ പ്രവിശ്യകളിലും നാശം വിതച്ച ഭൂകമ്പത്തില് നാശനഷ്ടങ്ങളുണ്ടായവര്ക്ക് സഹായഹസ്തവുമായി കത്തോലിക്ക സഭയുടെ കീഴിലുള്ള സന്നദ്ധ സംഘടനകളും രൂപതകളും രംഗത്ത്. 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില് 68 പേര് മരിക്കുകയും 80,000-ത്തിലധികം കുടുംബങ്ങളെ ബാധിക്കുകയും ചെയ്തിരുന്നു. കത്തോലിക്കാ ബിഷപ്പുമാരുടെ മേല്നോട്ടത്തിലുള്ള സന്നദ്ധ സംഘടനായ കാരിത്താസ് ഫിലിപ്പീന്സാണ് സന്നദ്ധപ്രവര്ത്തനങ്ങളുടെ മുന്നിരയിലുള്ളത്.ശുദ്ധജലം, പാര്പ്പിട സാമഗ്രികള് എന്നിവ നല്കുന്നതിനുള്ള ശ്രമങ്ങള്ക്ക് കാരിത്താസ് നേതൃത്വം നല്കുന്നു. ഭൂകമ്പത്തില് ദൈവാലയങ്ങള്ക്കും സ്കൂളുകള്ക്കും വീടുകള്ക്കും ഗുരുതരമായ നാശനഷ്ടങ്ങള് സംഭവിച്ചു.
വത്തിക്കാന് സിറ്റി: ~ഒക്ടോബര് 9 -ന് പ്രകാശനം ചെയ്യുന്ന തന്റെ ആദ്യ അപ്പസ്തോലിക പ്രബോധനമായ ‘ഡിലക്സി റ്റെ'(ഞാന് നിന്നെ സ്നേഹിച്ചു) – യില് വിശുദ്ധ ഫ്രാന്സിസ് അസീസിയുടെ തിരുനാള്ദിനമായ ഒക്ടോബര് 4-ന് ലിയോ 14 ാമന് പാപ്പ ഒപ്പുവച്ചു. വിശുദ്ധ ഫ്രാന്സിസ് അസീസിയുടെ ആധ്യാത്മികതയെക്കുറിച്ചും, ‘ദരിദ്രരുടെ നിലവിളി’, ‘ദൈവം ദരിദ്രരെ തിരഞ്ഞെടുക്കുന്നു’, ‘യേശു, ദരിദ്രനായ മിശിഹാ’, ‘ദരിദ്രരുടെ സഭ’, ‘സഭയുടെ യഥാര്ത്ഥ സമ്പത്ത്’ തുടങ്ങിയ വിഷയങ്ങള് പ്രമേയമാക്കുന്ന പ്രബോധനത്തില് ഒപ്പുവച്ച ദിനത്തില് നടത്തിയ ജൂബിലി പ്രഭാഷണത്തില് ദൈവത്തിനെയും
മാര്ട്ടിന് വിലങ്ങോലില് ഫ്രിസ്കോ: വിശുദ്ധ മറിയം ത്രേസ്യായുടെ നാമധേയത്തിലുള്ള അമേരിക്കയിലെ പ്രഥമ ദേവാലയമായ നോര്ത്ത് ഡാളസിലെ സെന്റ് മറിയം ത്രേസ്യാ സീറോ മലബാര് മിഷനില് വിശുദ്ധ മറിയം ത്രേസ്യായുടെ തിരുനാളിനു കൊടിയേറി. കഴിഞ്ഞ വര്ഷമാണ് ദേവാലയം കൂദാശ ചെയ്തത്. ഒക്ടോബര് 12-നാണ് തിരുനാള്. ചിക്കാഗോ സീറോ മലബാര് രൂപതാ മെത്രാന് മാര് ജോയ് ആലപ്പാട്ട് തിരുനാള് കൊടിയേറ്റി. തുടര്ന്ന് മാര് ആലപ്പാട്ട് മുഖ്യകാര്മികനായി ആഘോഷമായ വിശുദ്ധ കുര്ബാന അര്പ്പിച്ചു. മിഷന് ഡയറക്ടര് ഫാ. ജിമ്മി എടക്കുളത്തൂര് കുര്യന്,
Don’t want to skip an update or a post?