കാനഡയില് ആര്ച്ചുബിഷപ്പായി ഇന്ത്യന് വൈദികനെ നിയമിച്ചു
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 18, 2025

വാഷിംഗ്ടണ് ഡിസി: ക്രൈസ്തവ പീഡനം അവസാനിപ്പിക്കുന്നതില് പരാജയപ്പെട്ടാല് നൈജീരിയയ്ക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. നൈജീരിയന് സര്ക്കാര് ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടര്ന്നും അനുവദിക്കുകയാണെങ്കില്, നൈജീരിയയ്ക്കുള്ള എല്ലാ സഹായങ്ങളും യുഎസ് നിര്ത്തലാക്കുമെന്ന് ഒരു സോഷ്യല് മീഡിയ പോസ്റ്റില് ട്രംപ് കുറിച്ചു. ഒക്ടോബര് 31-ന് നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി (സിപിസി) പ്രട്രംപ് പ്രഖ്യാപിച്ചതിന് ശേഷമാണ് സൈനിക നടപടിയുടെ സാധ്യതയെക്കുറിച്ച് ട്രംപ് പോസ്റ്റ് ചെയ്തത്. ‘നൈജീരിയയില് ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു. ആയിരക്കണക്കിന് ക്രിസ്ത്യാനികള്

കാര്ത്തൗം/സുഡാന്: വിമത സൈന്യവിഭാഗമായ റാപ്പിഡ് സപ്പോര്ട്ട് ഫോഴ ്സ് (ആര്എസ്എഫ്) സുഡാനിലെ എല്-ഫാഷര് നഗരം കീഴടക്കിയതിനെ തുടര്ന്ന് സുഡാനില് അരങ്ങേറുന്നത് മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന നിഷ്ഠൂരമായ വംശഹത്യ.’ലോകത്തിലെ ഏറ്റവും വിനാശകരമായ മാനുഷിക, അഭയാര്ത്ഥി പ്രതിസന്ധി’എന്നാണ് ഐക്യരാഷ്ട്രസഭ സുഡാനിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്. വംശീയ അടിസ്ഥാനത്തില് പുരുഷന്മാരും ആണ്കുട്ടികളും, ശിശുക്കളും കൊല്ലപ്പെടുകയും സ്ത്രീകള് ക്രൂരമായ ലൈംഗിക അതിക്രമങ്ങള്ക്ക് ഇരയാവുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന വ്യാപകമായ യുദ്ധ കുറ്റകൃത്യങ്ങള് തടയുന്നതിന് അന്താരാഷ്ട്രസമൂഹത്തിന് വലിയ വീഴ്ച സംഭവിച്ചതായി വിവിധ റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.

ലാഹോര്/ പാക്കിസ്ഥാന്: യേശുവിനെ നിന്ദിച്ചാല് തന്നെ മോചിപ്പിക്കാമെന്ന് അധികാരികള് പറഞ്ഞെന്നും എന്നാല് തന്റെ പാപങ്ങള്ക്ക് വേണ്ടി മരിച്ച യേശുവിനെ തള്ളിപ്പറയില്ലെന്നായിരുന്നു അവര്ക്ക് നല്കിയ മറുപടിയെന്നും, വ്യാജ ദൈവനിന്ദ കേസില് ശിക്ഷിക്കപ്പെട്ട് ഏഴ് വര്ഷം ജയിലില് കഴിഞ്ഞ പാകിസ്ഥാന് ക്രിസ്ത്യാനിയായ ഷഗുഫ്ത കൗസര്. എയ്ഡ് ടു ദി ചര്ച്ച് ഇന് നീഡിന്റെ 2025 ലെ മതസ്വാതന്ത്ര്യ റിപ്പോര്ട്ടിന്റെ പ്രകാശന ചടങ്ങിലാണ് ഇക്കാര്യം ഷഗുഫ്ത പങ്കുവച്ചത്. ‘ആ സമയത്ത്, യേശുവിനെ തള്ളിപ്പറഞ്ഞാല് എന്നെ മോചിപ്പിക്കാമെന്ന് അധികാരികള് പറഞ്ഞു,’ ഒക്ടോബര്

ദോഹ/ഖത്തര്: ക്രൈസ്തവരെയും യഹൂദരെയും ശപിക്കുകയും അവരെ കൊല്ലണമെന്ന് ആഗ്രഹിക്കുകയും ചെയ്ത ഒരു ബാലിക. അതായിരുന്നു ഖത്തറില് ജനിച്ച ജുവാന് അല് ക്വാവസ്മി. ഹമാസ് സ്ഥാപക നേതാക്കളിലൊരാളായ അബു ജാഫറിന്റെ മകളായ ജുവാന് ക്വാസ്മി വിവാഹത്തിന് ശേഷം ഹമാസ് പോരാളിയായ ഭര്ത്താവിനൊപ്പം ഗാസയിലേക്ക് പോയി. വര്ഷങ്ങള് പിന്നിട്ടപ്പോള് ജുവാന്റെ മനസില് ചോദ്യങ്ങളുയര്ന്നു തുടങ്ങി. തങ്ങളെ എതിര്ക്കുന്നവരെ നിഷ്കരുണം വധിച്ചിരുന്ന ഹമാസിന്റെ ആശയസംഹിതകളെക്കുറിച്ച് മാത്രമല്ല സത്യദൈവത്തെക്കുറിച്ചുമുള്ള ചോദ്യങ്ങളായിരുന്നു ജുവാന്റെ മനസ് നിറയെ. മറ്റ് മനുഷ്യരെ കൊല്ലാന് പറയുന്ന, ധാര്മികതയ്ക്ക് നിരക്കാത്ത

വാഷിംഗ്ടണ് ഡിസി: ഭാര്യ ഉഷ വാന്സും കാലക്രമത്തില് ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുമെന്ന പ്രത്യാശ പങ്കുവച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്സ്. ടേണിംഗ് പോയിന്റ് യുഎസ്എയുടെ പരിപാടിയിലാണ് തങ്ങളുടെ മിശ്രവിവാഹിത ജീവിതത്തെക്കുറിച്ച് ഒരു ചോദ്യത്തിന് ഉത്തരമായി ജെ ഡി വാന്സ് മനസ് തുറന്നത്. തങ്ങളുടെ മൂന്ന് കുട്ടികളെയും ക്രൈസ്തവ വിശ്വാസത്തിലാണ് വളര്ത്തുന്നതെന്നും ഒരു കുട്ടി ആദ്യ കുര്ബാന സ്വീകരിച്ചെന്നും വാന്സ് പറഞ്ഞു. എന്നാല് ഭാര്യയെ ആദ്യം കണ്ട് മുട്ടുന്ന സമയത്ത് താന് ഒരു ആജ്ഞേയവാദിയോ

ഡബ്ലിന്/ അയര്ലണ്ട്: രണ്ടാം ലോകമഹായുദ്ധത്തില് 6,500 ജൂതന്മാരെ രക്ഷിച്ച വത്തിക്കാന് നയതന്ത്രജ്ഞനായ മോണ്. ഹ്യൂ ഒ’ഫ്ലാഹെര്ട്ടിയുടെ ജീവിതം ഒരു സിനിമ കഥ പോലെ ഉദ്വേഗജനകവും ഏറെ ട്വിസ്റ്റുകളും ദൈവിക ഇടപെടലുകളും നിറഞ്ഞതാണ്. മോണ്. ഒ’ഫ്ലാഹെര്ട്ടിയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ നൂറാം വാര്ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ ആദരിക്കാന് ഐറിഷ് ഗവണ്മെന്റ് സ്റ്റാമ്പ് പുറത്തിറക്കി. 1943 സെപ്റ്റംബര് മുതല് 1944 ജൂണ് വരെയുള്ള കാലയളവില് നാസി സേനയുടെ റോം അധിനിവേശസമയത്താണ്, റോമന് കൂരിയയിലെ തന്റെ സ്ഥാനം ഉപയോഗിച്ച് ഫ്ലാഹെര്ട്ടി നിരവധി യഹൂദരെ

റിയോ ഡി ജനീറോ/ ബ്രസീല്: ഒക്ടോബര് 28-ന് റിയോ ഡി ജനീറോയില് നടന്ന പോലീസ് നടപടിയെ തുടര്ന്ന് നടന്ന ഏറ്റുമുട്ടലുകളില് 100-ലധികം പേര് കൊല്ലപ്പെട്ട സംഭവത്തില് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കാരിത്താസ് ബ്രസീല്. റിയോ ഡി ജനീറോ സംസ്ഥാനത്തെ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഒരോ മരണത്തെക്കുറിച്ചും ഒരോ പരിക്കുകളെക്കുറിച്ചും കര്ശനവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് കാരിത്താസ് ആവശ്യപ്പട്ടു. സാധാരണക്കാരും നിരപരാധികളും സംഘര്ഷത്തില് ഇരകളായതിന്റെ സൂചനകള് ഉള്ളതായി കാരിത്താസ് ചൂണ്ടിക്കാണിച്ചു. ആയുധങ്ങള് കൊണ്ടോ ഒറ്റപ്പെട്ട നടപടികള് കൊണ്ടോ സുരക്ഷ

വാഷിംഗ്ടണ് ഡിസി: ആഗമന, ക്രിസ്മസ് കാലങ്ങള്ക്കൊരുക്കമായി ഒഹായോയിലെ സ്റ്റ്യൂബെന്വില്ല ആസ്ഥാനമായുള്ള സെന്റ് പോള് സെന്റര് ഫോര് ബൈബിള് തിയോളജി ഒരു പുതിയ ബൈബിള് പഠന പരിപാടി ആരംഭിക്കുന്നു. ‘ബൈബിള് എക്രോസ് അമേരിക്ക’ എന്ന് പേരിട്ടിരിക്കുന്ന ബൈബിള് പഠനം നവംബര് 5 ന് ആരംഭിക്കും. പ്രാര്ത്ഥനാപൂര്വം വചനം പഠിക്കാനും, ശിഷ്യത്വത്തില് വളരാനും, കര്ത്താവില് പരസ്പരം കെട്ടിപ്പടുക്കാനും കത്തോലിക്കരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. ഓണ്ലൈന് കോഴ് സുകള്, ദൈവവചനവും ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട അക്കാദമിക് പുസ്തകങ്ങളുടെ പ്രസിദ്ധീകരണം, വൈദികര്ക്കും




Don’t want to skip an update or a post?