ലൂർദ് നാഥയുടെ തിരുനാൾ: ധ്യാനിക്കാം, പ്രാർത്ഥിക്കാം ദൈവമാതാവിന്റെ ആറ് സവിശേഷ സാന്നിധ്യങ്ങൾ!
- മുഖദർപ്പണം
- February 10, 2023
ഈ വർഷത്തെ മേയ് മാസവണക്കത്തിന് സമാപനം കുറിക്കുമ്പോൾ, നമുക്ക് ഇറ്റലിയിലെ സൈറാക്കാസിലേക്ക് ഒരു യാത്രപോകാം- ദൈവമാതാവിന്റെ ചിത്രത്തിൽനിന്ന് ആദ്യമായി കണ്ണീർ ഒഴുകിയ സൈറാക്കാസിലേക്ക്! അവിടെവെച്ചാണ്, ദൈവമാതാവിന്റെ കണ്ണീരിന് പിന്നിലുള്ള കാരണം വിശുദ്ധ ജോൺ പോൾ രണ്ടാമൻ വെളിപ്പെടുത്തിയത്. സ്വന്തം ലേഖകൻ പരിശുദ്ധ ദൈവമാതാവ് കണ്ണീർ വാർത്ത അത്ഭുതം ആദ്യമായി റിപ്പോർട്ട് ചെയ്തത് ഇറ്റലിയിലെ സൈറാക്കസിൽനിന്നാണ്. 1953ലായിരുന്നു സംഭവം. ഒരു വീട്ടിൽ സ്ഥാപിച്ചിരുന്ന രൂപത്തിൽനിന്ന് നാല് ദിനങ്ങളിലായി (ഓഗസ്റ്റ് 29 രാവിലെ മുതൽ സെപ്റ്റംബർ ഒന്നുവരെ) ഏതാണ്ട് 56 മണിക്കൂർ
ആഗോളസഭ ലൂർദ് മാതാവിന്റെ തിരുനാൾ (ഫെബ്രു.11) ആഘോഷിക്കുമ്പോൾ, പരിശുദ്ധ അമ്മയുടെ സവിശേഷ സാന്നിധ്യം അനുഭവിക്കാനാകുന്ന ആറു തലങ്ങൾ പങ്കുവെക്കുന്നു ലേഖകൻ. ദൈവാലയങ്ങളിലും ഭവനങ്ങളിലും കത്തിജ്വലിക്കുന്ന ചെറുദീപങ്ങൾ ദൃശ്യവും അദൃശ്യവുമായ ഈശ്വരസാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. സന്ധ്യാസമയങ്ങളിൽ ദൈവാലയ മണിമുഴങ്ങുമ്പോൾ നാം ഒന്നുചേർന്ന് ഉരുവിടുന്ന ജപമാലയിലൂടെ പരിശുദ്ധ അമ്മ നമ്മെ ഏവരെയും തന്റെ പുത്രന്റെ സാന്നിധ്യത്തിലേക്ക് നയിക്കുന്നു. അതിനാൽ തന്നെ പരിശുദ്ധ അമ്മയുടെ ദൃശ്യവും അദൃശ്യവുമായ കരങ്ങൾ നമുക്ക് ഏവർക്കും ഒരു മുതൽക്കൂട്ടാണ്. ഫെബ്രുവരി 11ന് ആഗോള സഭ ലൂർദ് മാതാവിന്റെ
ദൈവമാതാവിന്റെ അമലോത്ഭവ തിരുനാൾ (ഡിസംബർ 08) ആഘോഷിക്കുമ്പോൾ ഓരോ വിശ്വാസിയും തിരിച്ചറിയണം, രക്ഷാകര കർമത്തിൽ പരിശുദ്ധ അമ്മയ്ക്ക് ദൈവം നൽകിയിരിക്കുന്ന പ്രമുഖസ്ഥാനം. ആനന്ദത്തിന്റെ മഹോത്സവമാണ് ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവ തിരുനാൾ. പരിശുദ്ധാത്മാവിന്റെ നിറചൈതന്യം മനുഷ്യരൂപമെടുത്ത് മണ്ണിൽ അവതരിക്കാൻ ദൈവം തിരുമനസായ രക്ഷാപദ്ധതിയുടെ മുന്നൊരുക്കമായിരുന്നല്ലോ മറിയത്തിന്റെ അമലോത്ഭവം. അതോടെ, രക്ഷകനെ കാംക്ഷിച്ചുള്ള യുഗങ്ങളുടെ നെടുവീർപ്പാർന്ന കാത്തിരിപ്പിന് തിരശ്ശീല വീഴുകയും രക്ഷകന്റെ വരവിന് വസന്തം കുറിച്ച് കാലസമ്പൂർണ്ണതയുടെ രംഗകർട്ടൻ ഉയരുകയും ചെയ്തു. മറിയത്തിന്റെ അമലോത്ഭവത്തെക്കുറിച്ച് വിശുദ്ധ ലിഖിതങ്ങളിൽ തെളിവുകൾ
‘പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനെ, പരിശുദ്ധനായ അമർത്യനേ’ എന്ന പ്രാർത്ഥനയുമായി ബന്ധപ്പെട്ട സഭാപാരമ്പര്യം മനസിലാക്കാം, ‘ത്രൈശുദ്ധ കീർത്തനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസ്തുത പ്രാർത്ഥന രചിച്ച വിശുദ്ധ ഇഗ്‌നാത്തിയോസിന്റെ തിരുനാളിന്റെ (ഒക്‌ടോബർ 17) പശ്ചാത്തലത്തിൽ. ജൂഡ്‌സൺ കൊച്ചുപറമ്പൻ സഭാപിതാക്കന്മാരിൽ വളരെയേറെ ശ്രദ്ധേയനാണ് വിശുദ്ധ ഇഗ്‌നാത്തിയോസ്. ശിശുക്കളെ തന്റെ അടുത്തേക്ക് വിടാൻ ഈശോ നിർദേശിക്കുന്ന സുവിശേഷ ഭാഗത്തിൽ, ഈശോ കൈകളിലെടുത്ത ശിശു വിശുദ്ധ ഇഗ്‌നാത്തിയോസ് ആണെന്നാണ് പാരമ്പര്യം. അതിനാൽ ‘ദൈവം സംവഹിച്ചവൻ’, ‘ദൈവം കരങ്ങളിലെടുത്തവൻ’ എന്നീ വിശേഷണങ്ങളും വിശുദ്ധ ഇഗ്‌നാത്തിയോസിനുണ്ട്. കൂടാതെ
സൈബർ അപ്പോസ്തൽ ഓഫ് യൂക്കരിസ്റ്റ് എന്ന വിശേഷണത്തോടെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെ കാർലോ അക്യുറ്റിസിന്റെ തിരുനാൾ ദിനത്തിൽ പരിചയപ്പെടാം, കാർലോയുടെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ക്രിസ്തുവിശ്വാസം സ്വീകരിച്ച രാജേഷ് മോഹൂർ എന്ന ഭാരതീയതനെ. സച്ചിൻ എട്ടിയിൽ ‘സൈബർ അപ്പോസ്തൽ ഓഫ് യൂക്കരിസ്റ്റ്’ എന്ന വിശേഷണത്തോടെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെ കാർലോ അക്യുറ്റിസിന്റെ തിരുനാൾ ദിനമാണ് ഇന്ന്. ജീവിതകാലത്തും മരണശേഷവും നിരവധി പേരാണ് കാർലോയുടെ വിശുദ്ധ ജീവിതത്തിൽനിന്ന് പ്രചോദനം സ്വീകരിച്ച് ക്രിസ്തുവിശ്വാസം പുൽകിയത്. ആ നിരയിൽ തങ്കലിപികളിൽ പേര്
പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല ചൊല്ലാൻ മടിയുണ്ടോ? ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ ഈ ജപമാല മാസത്തിൽ നിങ്ങൾ ഇത് തീർച്ചയായും വായിക്കണം. ‘ദിവസവും ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന ആരും ഒരിക്കലും വഴിപിഴച്ചു പോവുകയില്ല.’- മരിയ വിജ്ഞാനത്തിൽ അഗ്രഗണ്യനായ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റേതാണ് ഈ വാക്കുകൾ. അനുദിനം പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല ചൊല്ലാൻ മടിയുണ്ടോ? ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അനുദിനം ജപമാല ചെല്ലി പ്രാർത്ഥിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ നിങ്ങൾ അറിയണം. പരിശുദ്ധ കന്യകാ മറിയത്തെയും
കാവൽമാലാഖമാരുടെ തിരുനാൾ ദിനത്തിൽ (ഒക്ടോബർ രണ്ട്), കാവൽമാലാഖമാരെ കുറിച്ച് കൂടുതൽ അറിവുകൾ പകരുന്നതിനൊപ്പം, കാവൽമാലാഖയുടെ സംരക്ഷണം തേടി അനുനിമിഷം പ്രാർത്ഥിക്കാനും ഓർമിപ്പിക്കുന്നു ലേഖകൻ. നിത്യതയിൽനിന്ന് നിത്യതയിലേക്കുള്ള പ്രയാണമല്ലേ നമ്മുടെ ജീവിതം. നമുക്ക് പരിചിതമല്ലാത്ത ഒരിടത്തുനിന്ന് ഈ ഭൂമിയിൽ ജനിച്ചുവീണു. മരണത്തോടെ തീരുന്ന ഈലോക യാത്ര വീണ്ടും നിത്യതയിലേക്ക് ചേർത്തു, നമ്മെ. ഇതിനിടയിൽ കാലിടറാതിരിക്കാൻ, ഇടറിയാൽ കരകയറാൻ ഒക്കെ ഏറെ സംവിധാനങ്ങൾ ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിലൊന്നാണ് ഓരോരുത്തനും നൽകപ്പെടുന്ന കാവൽമാലാഖ. നിന്റെ ജനനംമുതൽ നിത്യതയിൽ ചേരുംവരെ നിന്നെ
മുഖ്യദൂതന്മാരായ മിഖായേൽ, ഗബ്രിയേൽ, റഫായേൽ മാലാഖമാരുടെ തിരുനാൾ (സെപ്തം 29) കത്തോലിക്കാ സഭ ആഘോഷിക്കുമ്പോൾ, ദൈവത്തിന്റെ നിഗൂഢ സൃഷ്ടികളായ മുഖ്യദൂതന്മാരെക്കുറിച്ച് ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ പങ്കുവെക്കുന്നു ലേഖകൻ. ബൈബിളിൽ പേര് എടുത്ത് പരാമർശിക്കുന്ന മൂന്നു മുഖ്യദൂതന്മാരാണ് മിഖായേൽ, ഗബ്രിയേൽ, റഫായേൽ മാലാഖമാർ. റോമിൽ ബസിലിക്കാ സ്ഥാപിച്ചതിന്റെ ഓർമയിൽ എ.ഡി 530 ലാണ് മാലാഖമാരുടെ തിരുനാൾ ആരംഭിച്ചത്. ആരംഭകാലത്ത് വിശുദ്ധ മിഖായേലിന്റെ പേര് മാത്രമേ പരാമർശിച്ചിരുന്നുള്ളൂ. പിന്നീട് കത്തോലിക്കാ സഭയിൽ വളരെ വിശുദ്ധമായ ദിനങ്ങളിലൊന്നായി ഈ
Don’t want to skip an update or a post?