Follow Us On

13

September

2024

Friday

  • മുക്കടല്‍ ശാന്തി ആശ്രമത്തിന്  സന്യാസ സമൂഹ പദവി

    മുക്കടല്‍ ശാന്തി ആശ്രമത്തിന് സന്യാസ സമൂഹ പദവി0

    സ്വാമി പോള്‍സണ്‍ വടക്കന്‍ ബിബിഎസ് മലങ്കര കത്തോലിക്കാ സഭയിലെ മാര്‍ത്താണ്ഡം രൂപതയിലുള്ള മുക്കടല്‍ ഇടവകയില്‍പെട്ട വിശുദ്ധ ബെനഡിക്ടിന്റെ നാമത്തിലുള്ള ‘ശാന്തി ആശ്രമം’ സന്യാസ ആശ്രമമായി ഉയര്‍ത്തപ്പെട്ടു. ബനഡിക്‌ടൈന്‍സ് ഓഫ് ദ ബ്ലസഡ് സാക്രമെന്റ് (ബിബിഎസ്) എന്നായിരിക്കും ഈ സന്യാസസമൂഹം ഇനി അറിയപ്പെടുക. 1987 ഫെബ്രുവരി രണ്ടിന്, പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണ തിരുനാള്‍ദിവസം ബ്രദര്‍ ക്രിസ്പിനാണ് തിരുവനന്തപുരം മലങ്കര അതിരൂപതയുടെ മേല്‍നോട്ടത്തിലുള്ള കന്യാകുമാരി ജില്ലയിലെ മുക്കടല്‍ കാര്യംകോണം ഗ്രാമത്തില്‍ ‘ശാന്തി ആശ്രമം’ എന്ന പേരില്‍ ഈ ഭവനം ആരംഭിച്ചത്.

  • അനുദിന ജപമാല അർപ്പണം: അമൂല്യം, അവർണനീയം ജപമാലരാജ്ഞിയുടെ സമ്മാനങ്ങൾ!0

    പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല ചൊല്ലാൻ മടിയുണ്ടോ? ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ ഈ ജപമാല മാസത്തിൽ നിങ്ങൾ ഇത് തീർച്ചയായും വായിക്കണം. ‘ദിവസവും ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന ആരും ഒരിക്കലും വഴിപിഴച്ചു പോവുകയില്ല.’- മരിയ വിജ്ഞാനത്തിൽ അഗ്രഗണ്യനായ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റേതാണ് ഈ വാക്കുകൾ. അനുദിനം പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല ചൊല്ലാൻ മടിയുണ്ടോ? ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അനുദിനം ജപമാല ചെല്ലി പ്രാർത്ഥിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ നിങ്ങൾ അറിയണം. പരിശുദ്ധ കന്യകാ മറിയത്തെയും

  • നിങ്ങൾക്കറിയാമോ, നിത്യം ഒരു സൈന്യവ്യൂഹമുണ്ട് നമുക്കു ചുറ്റും!0

    കാവൽമാലാഖമാരുടെ തിരുനാൾ ദിനത്തിൽ (ഒക്ടോബർ രണ്ട്),  കാവൽമാലാഖമാരെ കുറിച്ച് കൂടുതൽ അറിവുകൾ പകരുന്നതിനൊപ്പം, കാവൽമാലാഖയുടെ സംരക്ഷണം തേടി അനുനിമിഷം പ്രാർത്ഥിക്കാനും ഓർമിപ്പിക്കുന്നു ലേഖകൻ. നിത്യതയിൽനിന്ന് നിത്യതയിലേക്കുള്ള പ്രയാണമല്ലേ നമ്മുടെ ജീവിതം. നമുക്ക് പരിചിതമല്ലാത്ത ഒരിടത്തുനിന്ന് ഈ ഭൂമിയിൽ ജനിച്ചുവീണു. മരണത്തോടെ തീരുന്ന ഈലോക യാത്ര വീണ്ടും നിത്യതയിലേക്ക് ചേർത്തു, നമ്മെ. ഇതിനിടയിൽ കാലിടറാതിരിക്കാൻ, ഇടറിയാൽ കരകയറാൻ ഒക്കെ ഏറെ സംവിധാനങ്ങൾ ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിലൊന്നാണ് ഓരോരുത്തനും നൽകപ്പെടുന്ന കാവൽമാലാഖ. നിന്റെ ജനനംമുതൽ നിത്യതയിൽ ചേരുംവരെ നിന്നെ

  • മുഖ്യദൂതന്മാർ മൂന്ന്; അറിയാമോ അഞ്ച് കാര്യങ്ങൾ?0

    മുഖ്യദൂതന്മാരായ മിഖായേൽ, ഗബ്രിയേൽ, റഫായേൽ മാലാഖമാരുടെ തിരുനാൾ (സെപ്തം 29) കത്തോലിക്കാ സഭ ആഘോഷിക്കുമ്പോൾ, ദൈവത്തിന്റെ നിഗൂഢ സൃഷ്ടികളായ മുഖ്യദൂതന്മാരെക്കുറിച്ച് ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ പങ്കുവെക്കുന്നു ലേഖകൻ. ബൈബിളിൽ പേര് എടുത്ത് പരാമർശിക്കുന്ന മൂന്നു മുഖ്യദൂതന്മാരാണ് മിഖായേൽ, ഗബ്രിയേൽ, റഫായേൽ മാലാഖമാർ. റോമിൽ ബസിലിക്കാ സ്ഥാപിച്ചതിന്റെ ഓർമയിൽ എ.ഡി 530 ലാണ് മാലാഖമാരുടെ തിരുനാൾ ആരംഭിച്ചത്. ആരംഭകാലത്ത് വിശുദ്ധ മിഖായേലിന്റെ പേര് മാത്രമേ പരാമർശിച്ചിരുന്നുള്ളൂ. പിന്നീട് കത്തോലിക്കാ സഭയിൽ വളരെ വിശുദ്ധമായ ദിനങ്ങളിലൊന്നായി ഈ

  • മുന്തിരിത്തോപ്പില്‍  വൈകിയെത്തിയ  വേലക്കാരന്‍

    മുന്തിരിത്തോപ്പില്‍ വൈകിയെത്തിയ വേലക്കാരന്‍0

     ജെയിംസ് ഇടയോടി ദൈര്‍ഘ്യമേറിയ ഒരു പ്രയാണത്തിന്റെ നടുക്കടലില്‍ നിന്നാണ് ദൈവം പൊക്കിയെടുത്ത് തന്റെ മുന്തിരിത്തോപ്പിലെ വേലക്കാരനാക്കിയ ആളാണ് ഫാ. ലിനോയ് ജോസ് തരകന്‍ എസ്.ജെ. മഹാരാഷ്ട്രയിലെ വസായ് സെന്റ് മൈക്കിള്‍സ് ഫൊറോനാ ദൈവാലയത്തിലെ അസി. വികാരിയാണ് ഈ വൈദികന്‍. പ്രശസ്തമായ ഒരു കമ്പനിയുടെ പരിശീലന രംഗത്തെ അതികായകനായും സ്റ്റാഫിനെല്ലാം ഓഡര്‍ കൊടുത്ത് അനുസരിപ്പിക്കുന്ന മേലുദ്യോഗസ്ഥനുമായി പ്രവര്‍ത്തിച്ചിരുന്ന ലിനോയ് ദൈവത്തിന്റെ വേലക്കാരനായി മാറിയ യാത്ര ഏവരെയും സ്പര്‍ശിക്കും. തൃശൂരിന്റെ മണ്ണില്‍ വേരുപാകിയതും എന്നാല്‍ അനേക വര്‍ഷം മുമ്പേ മഹാരാഷ്ട്രയിലെ

  • കാഴ്ച ഇല്ലാത്ത  സുവിശേഷകന്‍

    കാഴ്ച ഇല്ലാത്ത സുവിശേഷകന്‍0

    ഇ.എം. പോള്‍ അപ്രതീക്ഷിതമായ തിരിച്ചടികളില്‍ മനസുതളര്‍ന്നുപോയവര്‍ വര്‍ഗീസ് തുണ്ടത്തിലിന്റെ ജീവിതവും അനുഭവങ്ങളും കേള്‍ക്കണം. പ്രത്യാശ പൊതിയുന്ന അനുഭവമായിരിക്കും അതു സമ്മാനിക്കുന്നതെന്ന് തീര്‍ച്ച. അന്ധതയുടെ ലോകത്തേക്ക് ജനിച്ചുവീണ ആളല്ല വര്‍ഗീസ് തുണ്ടത്തില്‍. ഒരു അപകടമാണ് അദ്ദേഹത്തെ അന്ധനാക്കിയത്. ഇത്തരം അവസ്ഥകള്‍ നിരാശയിലേക്കായിരിക്കും പലരെയും നയിക്കുന്നത്. എന്നാല്‍ കോഴിക്കോട്  ഈങ്ങാപ്പുഴയിലെ വര്‍ഗീസ് തുണ്ടത്തിലിന്റെ ജീവിതത്തില്‍ മറിച്ചാണ് സംഭവിച്ചതെന്നുമാത്രം. പ്രത്യാശ പകരുന്ന, അനേകരെ വെളിച്ചത്തിലേക്ക് നയിക്കുന്ന ഒരു സുവിശേഷകന്‍ അവിടെ പിറവിയെടുക്കുകയായിരുന്നു. തനിക്കുണ്ടായ അപകടത്തെ ദൈവവേലക്കുള്ള ക്ഷണമായി സ്വീകരിച്ച്, ജനതകള്‍ക്ക് സുവിശേഷവെളിച്ചം

  • വിശുദ്ധരുടെ ജീവിതം നാടകവേദിയില്‍

    വിശുദ്ധരുടെ ജീവിതം നാടകവേദിയില്‍0

    പ്ലാത്തോട്ടം മാത്യു തൃശൂര്‍: തൃശൂര്‍ അതിരൂപതയിലെ പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന ഇടവകയിലെ കലാകാരന്മാരുടെ സുവര്‍ണ ദശകമാണ് കടന്നുപോകുന്നത്. 2014-ല്‍ ഫാ. ഫിജോ ആലപ്പാടന്‍, തൃശൂര്‍ അതിരൂപതയിലെ പുതുക്കാട് ഇടവക അസിസ്റ്റന്റ് വികാരിയായിരിക്കെയാണ് ഇടവകയിലെ നാടക കലാകാരന്മാരെ കണ്ടെത്തി സംഘടിപ്പിച്ച് അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം ഒരുക്കുന്നത്. ഇപ്പോള്‍ തൃശൂര്‍ അതിരൂപത വികാരി ജനറല്‍ ആയി സേവനം ചെയ്യുന്ന മോണ്‍. ജോസ് വല്ലൂരാന്‍ ആയിരുന്നു വികാരി. വല്ലൂരാന്‍ അച്ചന്റെയും ഫാ. ഫിജോയുടെയും പരിശ്രമഫലമായി നിരവധി കലാകാരന്മാരെ മുഖ്യധാരയിലേക്ക്

  • പരിശുദ്ധ ദൈവമാതാവ് കണ്ണീരൊഴുക്കി; എന്താവും അമ്മയുടെ സങ്കടം? വിശുദ്ധ ജോൺ പോൾ പറഞ്ഞ ഉത്തരം ഇന്നും പ്രസക്തം0

    ഈ വർഷത്തെ മേയ് മാസവണക്കത്തിന്‌ സമാപനം കുറിക്കുമ്പോൾ, നമുക്ക് ഇറ്റലിയിലെ സൈറാക്കാസിലേക്ക് ഒരു യാത്രപോകാം- ദൈവമാതാവിന്റെ ചിത്രത്തിൽനിന്ന് ആദ്യമായി കണ്ണീർ ഒഴുകിയ സൈറാക്കാസിലേക്ക്! അവിടെവെച്ചാണ്, ദൈവമാതാവിന്റെ കണ്ണീരിന് പിന്നിലുള്ള കാരണം വിശുദ്ധ ജോൺ പോൾ രണ്ടാമൻ വെളിപ്പെടുത്തിയത്. സ്വന്തം ലേഖകൻ പരിശുദ്ധ ദൈവമാതാവ് കണ്ണീർ വാർത്ത അത്ഭുതം ആദ്യമായി റിപ്പോർട്ട് ചെയ്തത് ഇറ്റലിയിലെ സൈറാക്കസിൽനിന്നാണ്. 1953ലായിരുന്നു സംഭവം. ഒരു വീട്ടിൽ സ്ഥാപിച്ചിരുന്ന രൂപത്തിൽനിന്ന് നാല് ദിനങ്ങളിലായി (ഓഗസ്റ്റ് 29 രാവിലെ മുതൽ സെപ്റ്റംബർ ഒന്നുവരെ) ഏതാണ്ട് 56 മണിക്കൂർ

Latest Posts

Don’t want to skip an update or a post?