ഗ്രഹാം സ്റ്റെയിന്സിന്റെ കൊലയാളി ദാരാ സിങ്ങിനെ പിടികൂടിയ ധീരനായ പോലീസ് ഉദ്യോഗസ്ഥന് ഇന്ന് സുവിശേഷ പ്രഘോഷകന്
- Featured, LATEST NEWS
- July 2, 2025
ലാഹോര്: പാക്കിസ്ഥാനില് മതനിന്ദാ കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 23 വര്ഷം ജയിലില് കഴിഞ്ഞ ക്രൈസ്തവവിശ്വാസിയെ കുറ്റവിമുക്തനാക്കി പാക്ക് സുപ്രീം കോടതി വിധി. മാനസിരോഗിയായ ഒരാളെ അത്തരമൊരു കുറ്റകൃത്യത്തിന് ഉത്തരവാദിയാക്കാന് കഴിയില്ലെന്ന് കോടതി വിധിച്ചതായി അന്വര് കെന്നത്തിന്റെ അഭിഭാഷകന് പറഞ്ഞു. 2001 ല്, മുഹമ്മദിനും ഖുര്ആനും എതിരെ ദൈവനിന്ദാപരമായ കത്തുകള് എഴുതിയെന്ന് ആരോപിച്ചാണ് അന്വര് കെന്നത്തിനെ അധികൃതര് അറസ്റ്റ് ചെയ്തത്. 2002 ജൂലൈയില്, കുറ്റം സമ്മതിച്ചതിനെത്തുടര്ന്ന് ലാഹോറിലെ ഒരു കോടതി കെന്നത്തിന് വധശിക്ഷ വിധിച്ചു. 2014 ജൂണ് 30
കുപ്രസിദ്ധ കുറ്റവാളിയായ ദാരാ സിങ്ങിനെ വേഷം മാറി പിടികൂടിയ ധീരനായ പോലീസ് ഉദ്യോഗസ്ഥന് ബലറാം സാഗര്, ഇന്ന് ഒരു സുവിശേഷപ്രഘോഷകനാണ്. മിഷനറിയായ ഗ്രഹാം സ്റ്റെയിന്സിന്റെയും അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുമക്കളുടെയും തമിഴിനാട്ടില് നിന്നുള്ള ഫാ. അരുള്ദാസിന്റെയും ഉള്പ്പടെ നിരവധി കൊലപാതകങ്ങളില് പ്രതിയായ ദാരാ സിങ്ങിനെ കുടുക്കാന് ആയുധ വ്യാപാരിയായി വേഷമിട്ട് ബലറാം സാഗര് നടത്തിയ ഓപ്പറേഷന് ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്. രാത്രിയില് ഒരു കുന്നിന് മുകളില് ഒറ്റയ്ക്ക്, ആയുധവ്യാപാരിയായി വേഷം മാറിയെത്തിയാണ് ദാരാ സിംഗിനെ, ബലറാം സാഗര് കീഴടക്കിയത്.
മെക്സിക്കോ സിറ്റി: രോഗിയെ സന്ദര്ശിക്കാന് പോകുന്നതിനിടെ നാല് തവണ വെടിയേറ്റ മെക്സിക്കന് വൈദികന്റെ നില ഗുരുതരമായി തുടരുന്നു. മെക്സിക്കോയിലെ ടാബാസ്കോ രൂപത വൈദികനായ ഫാ. ഹെക്ടര് അലജാന്ഡ്രോ പെരേസിനാണ് വെടിവയ്പ്പില് മാരകമായി പരിക്കേറ്റത്. 90 ശതമാനത്തിലധികം ക്രൈസ്തവ വിശ്വാസികളുള്ള മെക്സിക്കോയില് ക്രൈസ്തവ പുരോഹിതരുടെ ജീവന് പോലും ഭീഷണി നേരിടുന്ന വിധത്തില് മാഫിയ സംഘങ്ങള് ഇപ്പോഴും സജീവമാണെന്ന് ഫാ. ഹോക്ടറിന് നേരെ നടന്ന ആക്രമണം വ്യക്തമാക്കുന്നു. തെക്കുകിഴക്കന് നഗരമായ വില്ലഹെര്മോസയിലെ സെന്റ് ഫ്രാന്സിസ് ഓഫ് അസീസി ഇടവകയില് പുലര്ച്ചെ
തിരുവനന്തപുരം: ധന്യന് മാര് ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാമത് ഓര്മപ്പെരുന്നാള് മെത്രാപ്പോലീത്തയുടെ കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില് 15 വരെ നടക്കും. ഓര്മപ്പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കര്ദിനാള് മാര് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ധൂപ പ്രാര്ത്ഥന നടത്തുകയും സന്ദേശം നല്കുകയും ചെയ്തു. 15 വരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിനു സന്ധ്യാപ്രാര്ത്ഥനയും തുടര്ന്ന് കുര്ബാനയും കബറിടത്തില് ധൂപപ്രാര്ത്ഥനയും നടക്കും. രാവിലെ ഒമ്പതു മുതല് വൈകുന്നേരം അഞ്ചു വരെ വിവിധ സന്യാസ സമൂഹങ്ങളുടെയും സംഘടനകളുടെയും
ഹാനോയി/വിയറ്റ്നാം: യേശുവിന്റെ തിരുഹൃദയ മാസമായ ജൂണില് 40 പുതിയ പുരോഹിതരെ ലഭിച്ചതിന്റെ ആഹ്ലാദത്തില് വിയറ്റ്നാമിലെ സഭ. യേശുവിന്റെ തിരുഹൃദയ തിരുനാള് ദിനത്തില് ഹോ ചി മിന് സിറ്റി അതിരൂപതയ്ക്ക് വേണ്ടിയാണ് ഇതില് 21 വൈദികര് അഭിഷിക്തരായത്. പുരോഹിതന് ദൈവഹിതത്തെ ഗൗരവമായി കണ്ടുകൊണ്ട് ആരാധനാക്രമം, അജപാലനം, ജീവകാരുണ്യ പ്രവര്ത്തനങ്ങള് തുടങ്ങിയ എല്ലാ പ്രവൃത്തികളിലൂടെയും സുവിശേഷം കൈമാറേണ്ട വ്യക്തിയാണെന്ന് തിരുക്കര്മങ്ങള്ക്ക് കാര്മികത്വം വഹിച്ച ആര്ച്ചുബിഷപ് ജോസഫ് നുയെന് നാങ് പറഞ്ഞു. അന്നേദിനം തന്നെ ബാറിയ രൂപതയിലെ ഔവര് ലേഡി ഓഫ്
ലണ്ടന്: യുകെയുടെ ജനപ്രതിനിധിസഭയായ ഹൗസ് ഓഫ് കോമണ്സില് നടന്ന വോട്ടെടുപ്പില് ‘പരസഹായ ആത്മഹത്യാ ബില്ലിനെ’ അനുകൂലിച്ച് വോട്ട് ചെയ്ത ലിബറല് ഡെമോക്രാറ്റ് എംപി ക്രിസ് കോഗ്ലാന് ഇടവക വൈദികന് വിശുദ്ധ കുര്ബാന നിരസിച്ചു. സറേയിലെ ഡോര്ക്കിംഗിനെയും ഹോര്ലിയെയും പ്രതിനിധീകരിക്കുന്ന കോഗ്ലാന് കത്തോലിക്ക സഭയുടെ പ്രബോധനങ്ങള്ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ച് മാരകപാപത്തിലായതിനാല് വിശുദ്ധ കുര്ബാന നല്കാന് സാധിക്കില്ലെന്ന് വൈദികന് ദിവ്യബലി മധ്യേ വ്യക്തമാക്കുകയായിരുന്നു. ഡോര്ക്കിംഗിലെ സെന്റ് ജോസഫ്സ് കത്തോലിക്കാ പള്ളിയിലെ വികാരിയായ ഫാ. ഇയാന് വെയ്ന് വോട്ടെടുപ്പിന് മുമ്പ്
എഡിന്ബര്ഗ്: സ്കോട്ട്ലന്ഡിലെ സെന്റ് കോണ്വാള്സ് സെമിത്തേരിയില് ഒരു മരക്കുരിശ് കത്തിക്കുകയും നാല്പ്പതോളം കല്ലറകള് രാത്രിയില് നശിപ്പിക്കുകയും ചെയ്തതിന് 39 വയസുള്ള ഒരാള്ക്കെതിരെ കേസെടുത്തു. ഈസ്റ്റ് റെന്ഫ്രൂഷെയറിലെ ബാര്ഹെഡിലുള്ള സെന്റ് കോണ്വാള്സ് സെമിത്തേരിയില് നടന്ന ആക്രമണത്തെ തുടര്ന്ന് പ്രാദേശിക സമൂഹം ആശങ്കയിലാണ്. വിവേകശൂന്യമായ ആക്രമണമാണ് നടന്നിരിക്കുന്നതെന്ന് പെയ്സ്ലി രൂപത പ്രതികരിച്ചു. ഈ വിവേകശൂന്യമായ നശീകരണ പ്രവര്ത്തനത്തില് ദുഃഖിതനും നിരാശനുമാണ് എന്ന് പെയ്സ്ലി ബിഷപ് ജോണ് കീനന് പറഞ്ഞു. സെമിത്തേരി ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ വര്ഷങ്ങളില്, സ്കോട്ട്ലന്ഡിലുടനീളമുള്ള പള്ളികളും
കാക്കനാട്: മാര് തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണയാചരിക്കുന്ന ജൂലൈ 3 -ന് സീറോമലബാര് സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില് ദുക്റാനതിരുനാള് ആചരണവും സീറോമലബാര്സഭാ ദിനാഘോഷവും സംഘടിപ്പിക്കുന്നു. രാവിലെ 9 -ന് മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടിലിന്റെ മുഖ്യ കാര്മികത്വത്തില് ആഘോഷമായ റാസ കുര്ബാന അര്പ്പിക്കും. 11 മണിക്ക് സഭാദിനാഘോഷത്തിന്റെ ഭാഗമായ പൊതുസമ്മേളനം ആരംഭിക്കും. സീറോമലബാര്സഭയിലെ വിവിധ രൂപതകളില്നിന്നുള്ള വൈ ദിക-അല്മായ-സമര്പ്പിത പ്രതിനിധികള് പങ്കെടുക്കും. സീറോമലബാര് സഭാംഗവും ഹൃദ്രോഗ വിദഗ്ധനുമായ പത്മഭൂഷണ് ഡോ. ജോസ് ചാക്കോ
Don’t want to skip an update or a post?