ജറുസലേം: ക്രൈസ്തവരുടെ മനസിൽ വിശുദ്ധനാടിനെ കുറിച്ചുള്ള ചിന്തകൾ ഏറ്റവുമധികം ഇടംപിടിക്കുന്ന വലിയനോമ്പ് ദിനങ്ങളിൽ, വിശുദ്ധ നാട്ടിലെ കുരിശിന്റെ വഴിയിൽ ലോകത്തെവിടെനിന്നും അണിചേരാൻ സുവർണാവസരം. മഹാമാരിമൂലം തീർത്ഥാടകർക്ക് വിശുദ്ധ നാട്ടിലെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ, വിശുദ്ധസ്ഥലങ്ങളുടെ സംരക്ഷണ ചുമതലയുള്ള (കസ്റ്റോഡി ഓഫ് ഹോളി ലാൻഡ്) ഫ്രാൻസിസ്ക്കൻ സഭയാണ് ഇതിന് സൗകര്യം ഒരുക്കുന്നത്. ‘ഹിക്- ഓൺ ദ വേ ഓഫ് ദ ക്രോസ്’ എന്ന നാമധേയമാണ് വിർച്വൽ കുരിശിന്റെ വഴിക്ക് നൽകിയിരിക്കുന്നത്. കുരിശ് വഹിച്ച് ക്രിസ്തു യാത്രചെയ്ത, വിശുദ്ധ നാട്ടിലെ ‘വിയാ
പ്രസ്റ്റൺ: രൂപതയിലെ സുവിശേഷവത്ക്കരണ പദ്ധതികൾ ഊർജിതമാക്കാൻ ‘സുവിശേഷത്തിന്റെ ആനന്ദം’ എന്ന പേരിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ഓൺലൈനിൽ ക്രമീകരിക്കുന്ന മഹാസംഗമത്തിന് ഇനി മണിക്കൂറുകൾ മാത്രം. കേരളസഭയിൽനിന്നുള്ള പ്രമുഖരായ 19 വചനപ്രഘോഷകർ വചനം പങ്കുവെക്കാനെത്തും എന്നതുതന്നെയാകും ഫെബ്രുവരി 27ന് സംഘടിപ്പിക്കുന്ന സംഗമത്തിന്റെ മുഖ്യസവിശേഷത. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ഉദ്ഘാടകൻ. പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 1.30മുതൽ 5.00വരെ ക്രമീകരിക്കുന്ന സംഗമം (ഇന്ത്യൻ സമയം വൈകിട്ട് 7.00 മുതൽ രാത്രി 10.30വരെ)
”ദൈവദാനങ്ങളുടെ ഇരിപ്പിടമായ വി. യൗസേപ്പേ, കൃപാവരപൂര്ണമായ ജീവിതം നയിക്കാന് ഞങ്ങളെ സഹായിക്കണമേ.” പാലകന്റെ പാഥേയം 11-ാം ദിന ധ്യാനം- കൃപാവരങ്ങളാല് നിറയപ്പെട്ട യൗസേപ്പ്. ദൈവവചനം: ”ജസ്സെയുടെ കുറ്റിയില്നിന്ന് ഒരു മുള കിളിര്ത്തുവരും; അവന്റെ വേരില്നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്ക്കും. കര്ത്താവിന്റെ ആത്മാവ് അവന്റെമേല് ആവസിക്കും” (ഏശ. 11:1-2). ധ്യാനം: പരിശുദ്ധാത്മാവിന്റെ മണവാട്ടിയായ മറിയം കഴിഞ്ഞാല് റൂഹാ ഇത്രമേല് താവളമടിച്ചു വസിച്ചിട്ടുള്ള മനുഷ്യവ്യക്തി ആരുണ്ടാകും? ദൈവസ്വരത്തിന് സമൂലം കീഴ്വഴങ്ങിയ യൗസേപ്പില് പരിശുദ്ധാത്മാവ് എന്നും ആനന്ദം കണ്ടെത്തിയിട്ടുണ്ടാകും. ഉണര്ന്നിരിക്കുമ്പോള് മാത്രമല്ല ഉറങ്ങുമ്പോള്പോലും
ബാഗ്ദാദ്: ക്രൈസ്തവരില്ലാത്ത ഇറാഖ് ഇറാഖല്ലെന്ന് തുറന്നുപറഞ്ഞ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി. രാജ്യത്തെ ക്രൈസ്തവ നേതാക്കളുടെ കൂട്ടായ്മയെ (കൗൺസിൽ ഓഫ് ലീഡേഴ്സ് ഓഫ് ഇറാഖി ക്രിസ്റ്റിയൻ കമ്മ്യൂണിറ്റി) കഴിഞ്ഞ ദിവസം അഭിസംബോധന ചെയ്യവേയാണ്, ഇറാഖിലെ ക്രിസ്ത്യൻ പാരമ്പര്യത്തെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്. അപ്പസ്തോലിക കാലത്തോളം പഴക്കമുള്ള ഇറാഖിലെ തദ്ദേശീയ ക്രൈസ്തവ സാന്നിധ്യത്തെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു. ‘പുരാതനകാലം മുതൽതന്നെ വിവിധ സംസ്ക്കാരങ്ങളെ സ്വീകരിക്കാനുള്ള മെസപ്പെട്ടോമിയയുടെ തുറവിക്ക് തെളിവാണിത്. സാംസ്ക്കാരികവും മതപരവുമായ വിഭിന്നതകൾക്ക് ഇടയിലും ഇറാഖി ജനത ശക്തരാണ്. മനോഹരമായ
ലിമ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഭീതി പടർത്തുമ്പോഴും ദിവ്യബലി അർപ്പണം സാഘോഷം തുടരാൻ ദൈവാലയത്തിന്റെ മേൽക്കൂരയിൽ അൾത്താര ക്രമീകരിച്ച് പെറുവിലെ വൈദികൻ. കോവിഡ് നിയന്ത്രണങ്ങളാൽ അംബോ പ്രവിശ്യയിൽ ദൈവാലയങ്ങൾ വീണ്ടും അടച്ചിടേണ്ടി വന്നപ്പോൾ, സാന്താ റോസാ ഇടവക വികാരി ഫാ. ജുവാൻ ലോപ്പസ് ദൈവാലയത്തിന് മുകളിൽ ഒരുക്കിയ ബലിവേദിയെ കുറിച്ചുള്ള വാർത്ത ശ്രദ്ധേയമായിക്കഴിഞ്ഞു. വിശുദ്ധമായ ഞായറാഴ്ച ആചരണം മുടക്കാതിരിക്കുക എന്ന ആഗ്രഹമാണ് അദ്ദേഹത്തിന് ഇതിന് പ്രചോദനമായത്. അധികാരികൾ നിർദേശിച്ച കോവിഡ് നിയന്ത്രണങ്ങളെ മറികടന്നുകൊണ്ടാണ് ഈ നീക്കമെന്ന്
അബൂജ: ക്രിസ്തുവിശ്വാസം വെടിഞ്ഞ് ഇസ്ലാം മതം സ്വീകരിക്കാത്തതുകൊണ്ടുമാത്രം ബൊക്കോ ഹറാമിന്റെ ബന്ധനത്തിലായ നൈജീരിയൻ പെൺകുട്ടി ലിയാ ഷരീബുവിന്റെ മോചനം ഇനിയും വൈകരുതെന്ന് ആവശ്യപ്പെട്ട് നൈജീരിയൻ ആർച്ച്ബിഷപ്പ്. ഷരീബുവിന്റെ മോചനം സാധ്യമാക്കാൻ, സായുധ സേനാ തലവൻ എന്ന നിലയിലുള്ള അധികാരം പ്രസിഡന്റ് മുഹമ്മദ് ബുഹാരി വിനിയോഗിക്കണമെന്നും നൈജീരിയയിലെ ലാഗോസ് ആർച്ച്ബിഷപ്പ് അഡെവലെ മാർട്ടിൻസ് ആവശ്യപ്പെട്ടു. 14 വയസുകാരിയായിരുന്ന ലിയാ ഷരീബുവിനെ തട്ടിക്കൊണ്ടുപോയിട്ട് മൂന്ന് വർഷം പിന്നിടുമ്പോഴും മോചന ശ്രമങ്ങൾ ഫലം കാണാത്തതിൽ പ്രതിഷേധിച്ചാണ് ആർച്ച്ബിഷപ്പിന്റെ പ്രതികരണം. യോബ് പ്രവിശ്യയിലെ
”എല്ലാ വേദനകളിലും ദൈവത്തെ ചേര്ത്തു പിടിച്ച് മുന്നോട്ടുപോയ പരിശുദ്ധ യൗസേപ്പേ, നിന്റെ പ്രത്യാശയും സ്നേഹവും ഞങ്ങളിലും നിറയ്ക്കണമേ.” പാലകന്റെ പാഥേയം പത്താം ദിന ധ്യാനം- ഏഴാം വ്യാകുലം: യേശുവിനെ കാണാതാകുന്നു ദൈവവചനം: ”ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില് അന്വേഷിച്ചിട്ടു കാണായ്കയാല്, യേശുവിനെത്തിരക്കി അവര് ജെറുസലേമിലേക്കു തിരിച്ചുപോയി” (ലൂക്കാ 2:45). ധ്യാനം: ജെറുസലെം ദേവാലയത്തില് തിരുനാളിനു പോവുക പതിവായിരുന്നു, ജോസഫ്. ഈശോയ്ക്ക് പന്ത്രണ്ടു വയസു പ്രായമുള്ളപ്പോഴാണ് തിരുക്കുടുംബം ഒരുമിച്ച് തിരുനാളിനു പോയത്. ഏഴു ദിവസം നീണ്ടുനില്ക്കുന്ന തിരുനാളാഘോഷമാണ്. ആഘോഷങ്ങള് കഴിഞ്ഞ് മടങ്ങിപ്പോരുകയായിരുന്നു, അവര്. മറിയം
നിനവേ: രക്തസാക്ഷികളുടെ ചുടുരക്തത്താൽ കുതിർന്ന ഇറാഖിലെ സഭയിലേക്ക് ഫ്രാൻസിസ് പാപ്പ ആഗതനാകുന്നതിന്റെ ആനന്ദത്തിലാണ് ഫാ. നയിം ഷൊഷാൻഡി. ക്രിസ്തുവിശ്വാസത്തെ പ്രതി ഐസിസുകാരുടെ കൊലക്കത്തിക്ക് ഇരയായി സഹോദരനെ നഷ്ടപ്പെട്ട ഫാ. നയിം ഇപ്പോൾ സ്പെയിനിലാണ് ശുശ്രൂഷ ചെയ്യുന്നത്. ഇസ്ലാമിക തീവ്രവാദികൾ അഴിച്ചുവിട്ട പീഡനങ്ങളുടെ മുറിപ്പാടുകൾ ഉണങ്ങിയിട്ടില്ലെങ്കിലും അത്യധികമായ പ്രതീക്ഷയോടെയാണ് 37 വയസുകാരനായ ഇദ്ദേഹം പാപ്പയുടെ സന്ദർശനത്തെ കാത്തിരിക്കുന്നത്. മാർച്ച് അഞ്ചു മുതൽ എട്ടുവരെയാണ് ഇറാഖിലെ പേപ്പൽ പര്യടനം. ‘ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും നഷ്ടപ്പെട്ട ഇറാഖിലെ രക്തസാക്ഷികളുടെ സഭയിലേക്ക്
Don’t want to skip an update or a post?