യംഗൂൺ: എന്തിനും തയാറായി നിൽക്കുന്ന പൊലീസ് സേന ഒരു വശത്ത്, രാജ്യത്ത് ജനാധിപത്യം പുലരണമെന്ന ആവശ്യമുന്നയിച്ച് പ്രതിഷേധിക്കുന്ന ജനം മറുവശത്ത്. സംഘർഷം മൂർച്ഛിക്കവേ, പ്രതിഷേധകരെ അടിച്ചമർത്താൻ ഒരുങ്ങിയ പൊലീസ് സേനയ്ക്കു മുന്നിലേക്ക് സ്വജീവൻപോലും അപകടത്തിലാക്കി ഒരു കന്യാസ്ത്രീ നടന്നടുത്തു, നടുറോഡിൽ മുട്ടുകുത്തി കണ്ണീർ വാർത്ത ആ കന്യാസ്ത്രീ അപേക്ഷിച്ചത് ഒന്നുമാത്രം- ജനങ്ങളെ ഒന്നും ചെയ്യരുതേ! ആൻ നു താങ് എന്ന ആ കന്യാസ്ത്രീയുടെ ഇടപെടൽ നൂറുകണക്കിന് ആളുകൾക്ക് രക്ഷയായി എന്ന് കുറിപ്പോടെ യംഗൂൺ കർദിനാൾ ചാൾസ് ബോ
പ്രസ്റ്റൺ: സ്വന്തം ജീവിതത്തിലൂടെ സുവിശേഷം പ്രഘോഷിക്കണമെന്നും സ്വന്തം ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്താത്തതൊന്നും മറ്റുള്ളവർക്ക് സ്വീകാര്യമാവില്ലെന്നും ഉദ്ബോധിപ്പിച്ച് സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പ്രസംഗത്തേക്കാൾ സുവിശേഷം പ്രാവർത്തികമാക്കുന്ന ജീവിതങ്ങളാണ് മറ്റുള്ളവരെ ആകർഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഓൺലൈനിൽ സംഘടിപ്പിച്ച സുവിശേഷവത്ക്കരണ മഹാസംഗമം ‘സുവിശേഷത്തിന്റെ ആനന്ദം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം ജീവിതസാക്ഷ്യങ്ങളിൽ കൂടി ഹൃദയങ്ങളെ സ്പർശിച്ചാൽ മാത്രമേ സുവിശേഷത്തിന്റെ ആനന്ദം അനുഭവവേദ്യമാകൂ. അതിനാൽ, സ്വന്തം ജീവിതം കൊണ്ടാവണം കർത്താവിനെ
സാവോ പോളോ: താൻ ഇപ്പോൾ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലാണെന്ന് അറിയാമെങ്കിലും ഒരൊറ്റ ആഗ്രഹമേ 10 വയസുകാരിയായ അവൾക്കുണ്ടായിരുന്നുള്ളൂ- ഈശോയെ നാവിൽ രുചിച്ചറിയണം. അവളുടെ ആഗ്രഹം സഫലമാക്കാൻ കുടുംബവും ആശുപത്രി അധികൃതരും ഒരേ മനസോടെ രംഗത്തിറങ്ങിയപ്പോൾ കാൻസർ വാർഡ് ബലിവേദിയായി മാറി. മാരക രോഗത്തിന്റെ പിടിയിലായിട്ടും പ്രത്യാശയോടെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ച ആ 10 വയസുകാരിയുടെ പേര്, മരിയാന തമ്പാസ്കോ. ബ്രസീലിലെ സാവോ പോളോ നഗരത്തിലെ കാംപിനാസിലുള്ള ‘ബ്രസീലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ കൺട്രോൾ’ ആണ് വ്യത്യസ്ഥമായ
അബുജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സംഫാറ സംസ്ഥാനത്ത് ആയുധധാരികൾ സ്കൂൾ ഡോർമിറ്ററി ആക്രമിച്ച് 317 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ. സംഭവം നൈജീരിയൻ സർക്കാർ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ജാംഗ്ബെ പട്ടണത്തിലെ സർക്കാർ ഗേൾസ് സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്കാണ് അക്രമികൾ ഇരച്ചുകയറി പെൺകുട്ടികളെ ബന്ധികളാക്കി കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, ഇതിന് പിന്നിൽ പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിർക്കുന്ന ഇസ്ലാമിക ഭീകരസംഘടനയായ ബോക്കോ ഹറാമാണെന്നാണ് നിഗമനം. നൂറിലധികം ആയുധധാരികൾ ഉണ്ടായിരുന്നുവെന്ന് അധ്യാപകരെ
”തിരുക്കുടുംബത്തിന്റെ പാലകനായ യൗസേപ്പേ, ഞങ്ങളുടെ കുടുംബങ്ങളെ സ്നേഹത്തിലും വിശ്വസ്തതയിലും പരിശുദ്ധിയിലും വളര്‍ത്താന്‍ ഞങ്ങള്‍ക്കു തുണയായിരിക്കേണമേ.” പാലകന്റെ പാഥേയം 13-ാം ദിന ധ്യാനം- തിരുക്കുടുംബത്തിന്റെ പാലകനായ യൗസേപ്പ്. ദൈവവചനം: ”മരണത്തിന്റെ നിഴല്‍വീണ താഴ്വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല” (സങ്കീ. 23:4). ധ്യാനം: ത്രിത്വകുടുംബത്തിന്റെ പകര്‍പ്പാണ് തിരുക്കുടുംബം. പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള പരസ്പര കൂട്ടായ്മയാണ് ത്രിത്വം. യൗസേപ്പും മറിയവും അവരുടെ കൈകളില്‍ നല്കപ്പെട്ട ദൈവസുതനും ചേര്‍ന്നതാണ് തിരുക്കുടുംബം. ഒന്ന് സ്വര്‍ഗത്തില്‍, മറ്റൊന്നു ഭൂമിയില്‍. ഒന്ന് ദൈവകുടുംബം, മറ്റൊന്നു
മനില: ഏഷ്യയിലെ കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായ ഫിലിപ്പൈൻസ് ക്രിസ്തീയവിശ്വാസം സ്വീകരിച്ചതിന്റെ 500-ാം പിറന്നാളിൽ രാജ്യത്തിന്റെ വിശേഷാൽ ആദരം. സെബു നഗരത്തിലെ പൗരാണിക ദൈവാലയമായ സാന്റോ നിനോ മൈനർ ബസിലിക്കയും സാന്റോ നിനോ ഡെ സെബു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉണ്ണിശോയുടെ തിരുരൂപവും ദേശീയ സാംസ്കാരിക നിധികളായി പ്രഖ്യാപിക്കാനുള്ള തയാറെടുപ്പിലാണ് ദേശീയ മ്യൂസിയം. 500-ാം പിറന്നാൾ ആഘോഷത്തിന് ആരംഭം കുറിക്കുന്ന ഏപ്രിൽ 14നായിരിക്കും പ്രഖ്യാപനം. സാന്റോ നിനോ ഡെ സെബു തിരുരൂപം രാജ്യത്ത് എത്തിയതിന്റെ 500-ാം വാർഷികത്തോട് അനുബന്ധിച്ച് അഗസ്റ്റീനിയൻ
സിഡ്നി: ഓസ്ട്രേലിയയിലെ വിഖ്യാതമായ സിഡ്നി സെന്റ് മേരീസ് കത്തീഡ്രലിന്റെ പടവുകളിൽ മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോൾ അവരിൽ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു, ചിലരുടെ കണ്ഠങ്ങൾ ഇടറി… പരിപാവനമായ കത്തീഡ്രലിന് മുന്നിലെ ചത്വരത്തിൽ സ്വവർഗാനുരാഗികൾ സ്റ്റേജ് ഷോ സംഘടിപ്പിച്ചതിന്റെ സങ്കടമായിരുന്നു അവരുടെ മനസു നിറയെ. എങ്കിലും ശത്രുതാമനോഭാവം മാറ്റിവെച്ച് അവരെ ഒന്നടങ്കം വിശ്വാസീസമൂഹം ദൈവസന്നിധിയിൽ സമർപ്പിച്ചു, അവരുടെ തെറ്റുകൾ ക്ഷമിക്കണേ, അവരെ മാനസാന്തരത്തിലേക്ക് നയിക്കണേ എന്ന പ്രാർത്ഥനയോടെ. കൗൺസിലിന്റെ (നഗരസഭ) ഉടമസ്ഥതയിൽ കത്തീഡ്രലിന് മുന്നിലുള്ള ചത്വരത്തിൽ ‘ഗേ’ സ്റ്റേജ് ഷോ സംഘടിപ്പിക്കപ്പെട്ട
”മാതൃഭക്തരുടെ ആശ്രയമായ വിശുദ്ധ യൗസേപ്പേ, മറിയത്തെപ്പോലുള്ള പരിശുദ്ധ മാതാക്കളെ ഈ ഭൂമിയിലേക്ക് അയയ്ക്കാന്‍ ഈശോയോടു പറയണമേ.” പാലകന്റെ പാഥേയം 12-ാം ദിന ധ്യാനം- മാതൃഭക്തരെ സഹായിക്കുന്ന യൗസേപ്പ്. ദൈവവചനം: ”അനന്തരം അവന് ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന് അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു” (യോഹ. 19:27). ധ്യാനം: കുരിശിന് ചുവട്ടില്‍നിന്ന യോഹന്നാന്റെ കൈകളിലാണ് മറിയത്തെ അന്ന് ഭരമേല്പിച്ചത്. സ്വഭവനത്തിലും ഹൃദയത്തിലും മറിയത്തെ സ്വീകരിക്കാന്‍ അന്നുമുതല്‍ ശിഷ്യസമൂഹത്തിനായി. എന്നാല്‍, ഇതിന് എത്രയോനാള്‍
Don’t want to skip an update or a post?