Follow Us On

19

March

2024

Tuesday

മാതാവിനോടുള്ള ഭക്തി നിത്യജീവിതത്തിലെ ഏറ്റവും വലിയ മുതല്‍ക്കൂട്ടാണ്. ജീവിതവിശുദ്ധിയിലും ദൈവസ്‌നേഹത്തിലും പക്വതനേടി നിത്യരക്ഷ പ്രാപിക്കുവാനുള്ള ഈലോക ജീവിതത്തിന്റെ പരിശ്രമങ്ങളില്‍ പരിശുദ്ധ അമ്മയെപ്പോലെ നമ്മെ  സഹായിക്കാന്‍ മറ്റൊരു സാന്നിധ്യത്തിനും സാധിക്കില്ല. ഈ വണക്കമാസ സമാപനത്തില്‍ പരിശുദ്ധ അമ്മയോടൊപ്പം മുന്നേറുന്ന ചിലരുടെ അനുഭവങ്ങള്‍…

  • തലശേരി അതിരൂപതയ്ക്ക് ബിഷപ് മാക്കീല്‍ അവാര്‍ഡ്

    തലശേരി അതിരൂപതയ്ക്ക് ബിഷപ് മാക്കീല്‍ അവാര്‍ഡ്0

    കൊച്ചി: മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള കെ.സി.ബി. സി. മദ്യ വിരുദ്ധ കമ്മീഷന്റെ  ബിഷപ് മാക്കീല്‍ സംസ്ഥാന അവാര്‍ഡിന് തലശേരി അതിരൂപത അര്‍ഹമായി. പാലാരിവട്ടം പി.ഒ.സി. യില്‍ ചേര്‍ന്ന അവാര്‍ഡ് കമ്മിറ്റിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കോവിഡ് കാലഘട്ടത്തിലും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് അതിരൂപത കാഴ്ചവച്ചതെന്ന് കമ്മിറ്റി വിലയിരുത്തി. 20-ന് പാലാരിവട്ടം പി.ഒ.സി. യില്‍ ചേരുന്ന വാര്‍ഷിക സമ്മേളനത്തില്‍ അവാര്‍ഡ് വിതരണം ചെയ്യും.

  • പരിശുദ്ധ മറിയത്തിലൂടെ ഈശോയിലേക്ക്…

    പരിശുദ്ധ മറിയത്തിലൂടെ ഈശോയിലേക്ക്…0

    പ്രാര്‍ത്ഥനകളെല്ലാം ദൈവനിവേശനത്താല്‍ രൂപംകൊള്ളുന്നവയാണ്. ഇപ്രകാരംതന്നെ രൂപംകൊണ്ട പരിശുദ്ധ മറിയത്തിന്റെ വണക്കമാസ പ്രാര്‍ത്ഥന അതിന്റെ ആന്തരാര്‍ത്ഥത്തില്‍ ക്രിസ്തു കേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ അത് ക്രിസ്തുവിന്റെ സ്‌നേഹത്തിലേക്ക് മനുഷ്യരെ നയിക്കുന്നതും പരിശുദ്ധാത്മാവിലൂടെ പിതാവായ ദൈവത്തിനുള്ള അവരുടെ ആരാധനയുമാണ്. ജപമാല പ്രാര്‍ത്ഥന പോലെതന്നെ സുവിശേഷ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ആരാധനക്രമ ജീവിതത്തെ പരിപോഷിപ്പിക്കുന്നതും വിശ്വാസത്തെ സ്ഥിരീകരിക്കുന്നതിന് സഹായിക്കുന്നതുമാണ് വണക്കമാസ പ്രാര്‍ത്ഥനയും. യേശുവിന്റെ രക്ഷാകരശക്തി, അവിടുത്തോട് ഏറ്റം അടുത്തുനിന്ന മറിയത്തോടൊപ്പം ധ്യാനിക്കുവാന്‍ വണക്കമാസ പ്രാര്‍ത്ഥന വിശ്വാസികളെ സഹായിക്കുന്നു. ആരാധനക്രമത്തില്‍ ഇന്നും സാക്ഷാത്കരിക്കപ്പെടുന്ന രക്ഷാകര സംഭവങ്ങളുടെ പ്രസാദവരദാനം

  • ‘വണക്കമാസം’ സ്പര്‍ശിക്കുന്ന ജീവിതദര്‍ശനം

    ‘വണക്കമാസം’ സ്പര്‍ശിക്കുന്ന ജീവിതദര്‍ശനം0

    ദൈവവചനം മനുഷ്യജീവിതത്തിന് ശക്തി പകര്‍ന്നു. സത്യംകൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചു നില്‍ക്കുവിന്‍. സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകള്‍ ധരിക്കുവിന്‍. സര്‍വോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍. രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍” (എഫേ. 6:14-17). അതെ, സമൂഹത്തെ നശിപ്പിക്കുവാനും ക്രിസ്തീയ വിശ്വാസം ഇല്ലായ്മ ചെയ്യുവാനും പരിശ്രമിക്കുന്ന തിന്മകള്‍ക്ക് ജപമാല പരിഹാരമാര്‍ഗമാണ്. വണക്കമാസത്തിന്റെ ഭാഗമായി തിന്മകള്‍ക്കുനേരെ സ്വീകരിക്കേണ്ട ആയുധമാണ് ജപമാലഭക്തി. തിന്മയുടെ

  • പരിശുദ്ധ അമ്മയുടെ വണക്കമാസം ആഘോഷമായ സമയം…

    പരിശുദ്ധ അമ്മയുടെ വണക്കമാസം ആഘോഷമായ സമയം…0

    മെയ്മാസത്തെ മാതാവിന്റെ വണക്കമാസം ഞങ്ങളുടെ വീടിനെ സംബന്ധിച്ച് ഏറ്റവും ആര്‍ഭാടമായി കൊണ്ടാടുന്ന പതിവാണുള്ളത്. അന്ന് ഞങ്ങള്‍ മെയ് മാസമാകുമ്പോള്‍ ഒരു മേശയൊരുക്കി, മാതാവിന്റെ പടംവച്ച്, അതിനു ചുറ്റും പൂക്കള്‍വച്ച്, അലങ്കരിക്കും. ഞങ്ങള്‍ പത്തുമക്കളായതുകൊണ്ട് ഓരോരുത്തര്‍ക്കും മാറി മാറി അതിന്റെ ഡ്യൂട്ടി ഉണ്ടാകും. അങ്ങനെ മെയ്മാസം മുഴുവന്‍ മാതാവിന്റെ ഓര്‍മ, സുകൃതങ്ങളൊക്കെ ധ്യാനിക്കുന്ന മാസമാണ്. മെയ് 31 – ഞങ്ങള്‍ ഒരിക്കലും മറക്കില്ല. കാരണം അന്ന് ഞങ്ങളുടെ അമ്മയുടെ ജന്മദിനമാണ്. ഈ വര്‍ഷം അമ്മ ഞങ്ങളുടെ കൂടെയുണ്ടെങ്കില്‍ നൂറുവയസ്

  • എന്റെ അമ്മ എന്നെ നോക്കിയ നിമിഷം…

    എന്റെ അമ്മ എന്നെ നോക്കിയ നിമിഷം…0

    ഒരു ക്രിസ്തീയ കുടുംബത്തില്‍ ജനിക്കാത്തതുകൊണ്ടുതന്നെ ഞാന്‍ യേശുവിനെ അറിയുന്നത് എന്റെ 25-ാമത്തെ വയസിലാണ്. ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍നിന്ന്. 1995-ല്‍ യേശുവിന്റെ സ്‌നേഹത്തിന്റെ ആഴവും നീളവും ഉയരവും അനുഭവിച്ചറിഞ്ഞെങ്കിലും പരിശുദ്ധ മാതാവിനെക്കുറിച്ച് ഒന്നും അറിവില്ലായിരുന്നു. എന്നാല്‍ 1997-ല്‍ കോഴിക്കോട് പ്രസന്റേഷന്‍ സ്‌കൂളില്‍ നടന്ന യുവജനധ്യാനത്തില്‍ പങ്കെടുക്കുവാന്‍ എനിക്കും ഭാഗ്യമുണ്ടായി. യേശുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ കുടുംബത്തില്‍നിന്നും ബന്ധുമിത്രാദികളില്‍നിന്നും ഒരുപാട് സമ്മര്‍ദം ഏറ്റുവാങ്ങി തകര്‍ന്നു തരിപ്പണമായിരിക്കുന്ന ഞാന്‍ ധ്യാനദിവസങ്ങളില്‍ എന്റെ ഭാരങ്ങളൊന്ന് ഇറക്കിവയ്ക്കുവാന്‍ ധ്യാനഗുരുക്കന്മാരുടെ പുറകെ നടന്നു. എന്നാല്‍ എന്നെ കേള്‍ക്കാന്‍ ആര്‍ക്കും

  • ഹൃദയമിടിപ്പുകള്‍  എണ്ണിയാല്‍ മതിയമ്മേ…

    ഹൃദയമിടിപ്പുകള്‍ എണ്ണിയാല്‍ മതിയമ്മേ…0

    പരിശുദ്ധ അമ്മയുടെ വണക്കമാസം എന്നെ സംബന്ധിച്ചിടത്തോളം ബാല്യത്തിലെ ഏറ്റവും മനോഹരമായ ഓര്‍മ്മയാണ്. സത്യം പറഞ്ഞാല്‍ അമ്മയെ അടുത്തറിഞ്ഞതിനു ശേഷമാണ് കൂദാശകള്‍ ഞാന്‍ കൂടുതല്‍ രുചിച്ചറിയുന്നത്.  ഓരോ കുര്‍ബ്ബാനയും ഞാനര്‍പ്പിച്ചിട്ടുള്ളത് മറിയത്തോടൊപ്പമാണ്. മറിയത്തെ ലോകത്തിനു കൂടുതല്‍ വെളിവാക്കിയതുകൊണ്ടാണ് വിശുദ്ധ ജോണ്‍ പോള്‍ മാര്‍പ്പാപ്പയെ ഞാനിത്ര സ്‌നേഹിക്കുന്നതും. മറിയത്തിന്റെ മിഴികളിലൂടെ ഈശോയെ ധ്യാനിക്കുകയെന്നത് എനിക്കും വളരെ ഇഷ്ടമാണ്. തീയിലേക്ക് ഒരു മണിക്കൂര്‍ കണ്ണെടുക്കാതെ നോക്കിയാല്‍ നമ്മുടെ കണ്ണ് തീക്കട്ട പോലെ ചെമക്കുമെന്ന് പറയാറില്ലേ? എങ്കില്‍ പിന്നെ ആയുസുമുഴുവന്‍ തന്റെ മകനെ

  • മാതാവിന്‍ വണക്കമാസം വരും നാളില്‍ വീട്ടിലെന്താഘോഷമായിരുന്നു…

    മാതാവിന്‍ വണക്കമാസം വരും നാളില്‍ വീട്ടിലെന്താഘോഷമായിരുന്നു…0

    ഞങ്ങളുടെ രൂപതയിലെ (കോതമംഗലം) വന്ദ്യവൈദികനായിരുന്ന മാത്യു മുണ്ടയ്ക്കല്‍ അച്ചനെ ഓര്‍ത്തുപോവുകയാണ്. എപ്പോഴും ‘ഈശോ ഈശോ’ എന്ന് മന്ത്രിച്ചു നടക്കുന്ന അച്ചനെ ജനങ്ങള്‍ ‘ഈശോ അച്ചന്‍’ എന്നു വിളിച്ചുപോന്നു. എന്റെ അയല്‍ ഇടവകയായ പന്നിമറ്റം പള്ളിയില്‍ നിയമിതനായി വന്ന അച്ചന്‍ ആത്മീയ നിറവാര്‍ന്ന സമീപനങ്ങളാല്‍ ഇടവകജനങ്ങള്‍ക്ക് വളരെ പെട്ടെന്ന് പ്രിയങ്കരനായിത്തീര്‍ന്നു. അന്ന്, അല്‍പം പാട്ടും കവിതയുമൊക്കെയായി നടന്നിരുന്ന എന്നോട് അച്ചന് ഏറെ വാത്സല്യമായിരുന്നതിനാല്‍ അച്ചന്റെ പ്രാര്‍ത്ഥനകള്‍ക്കായും ഉപദേശങ്ങള്‍ക്കായും പലപ്പോഴും ഞാന്‍ അദ്ദേഹത്തിനരികില്‍ എത്താറുണ്ടായിരുന്നു. ഒരിക്കല്‍ അച്ചന്‍ പറഞ്ഞു: ”മോനേ,

Don’t want to skip an update or a post?