Follow Us On

10

October

2024

Thursday

  • ക്രിസ്തുവിന്റെ പടയാളിയായ യുഎസ് സൈനികന്‍

    ക്രിസ്തുവിന്റെ പടയാളിയായ യുഎസ് സൈനികന്‍0

    രഞ്ജിത് ലോറന്‍സ് ശത്രുസൈന്യത്തിന്റെ നീക്കങ്ങള്‍ രഹസ്യമായി മനസിലാക്കി വിവരങ്ങള്‍ കൈമാറേണ്ട അതീവ അപകടം നിറഞ്ഞ ദൗത്യമാണ് ഇറാഖ് യുദ്ധകാലത്ത് അമേരിക്കന്‍ സൈനികനായിരുന്ന ഡേവിഡ് സാന്റോസില്‍ നിക്ഷിപ്തമായിരുന്നത്. ഈ ദൗത്യത്തിന്റെ ഭാഗമായി അദ്ദേഹം അംഗമായിരുന്ന 173 ലോംഗ് റേഞ്ച് സര്‍വലന്‍സ് ഡിറ്റാച്ച്‌മെന്റിന് പലപ്പോഴും ശത്രുമേഖലയില്‍ പ്രവേശിക്കുകയും അപകടകരമായ മൈനുകള്‍ കുഴിച്ചിട്ട പ്രദേശത്തുകൂടെ സഞ്ചരിക്കുകയും ചെയ്യേണ്ടതായി വന്നിരുന്നു. 2005-ല്‍ അങ്ങനെയൊരു യാത്രയിലാണ് ഡേവിഡ് സാന്റോസ് സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപത്തായി ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസസ്) പൊട്ടിത്തെറിക്കുന്നത്. അന്ന് ഒരു പോറല്‍

  • കാരുണ്യത്തിന്റെ  മാലാഖയെ ജനം മറന്നിട്ടില്ല

    കാരുണ്യത്തിന്റെ മാലാഖയെ ജനം മറന്നിട്ടില്ല0

    പാവങ്ങള്‍ക്കും രോഗികള്‍ക്കും അനാഥര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച കാരുണ്യത്തിന്റെ മാലാഖ മദര്‍ മേരി ലിറ്റിയുടെ നാമകരണ നടപടികള്‍ അതിവേഗം മുന്നോട്ട് പോകുന്നു. മദര്‍ മേരി ലിറ്റിയുടെ നാമകരണ നടപടികള്‍ അതിരൂപതാ തലത്തില്‍ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മദര്‍ മേരി ലിറ്റിയുടെ വിശുദ്ധ ജീവിതത്തിന്റെ ഖ്യാതി ജനങ്ങളുടെയിടയില്‍ എത്രമാത്രമുണ്ട് എന്നതിനെക്കുറിച്ച് വിശദമായി പഠിക്കുന്നതിനായി ഒരു കമ്മീഷനും നിലവില്‍ വന്നു. ദൈവപരിപാലനയുടെ ചെറുദാസികള്‍ എന്ന സന്യാസിനി മഠത്തിന്റെ സ്ഥാപകയായ ഡോ.സിസ്റ്റര്‍ മേരി ലിറ്റി, ഉദാത്തമായ ക്രൈസ്തവ സ്‌നേഹത്തിന്റെ ആള്‍രൂപമായിരുന്നു. നാലു പതിറ്റാണ്ട് കരുണ്യത്തിന്റെ

  • ഇഎസ്എ:  മലയോരം ആശങ്കയുടെ  മുള്‍മുനയില്‍

    ഇഎസ്എ: മലയോരം ആശങ്കയുടെ മുള്‍മുനയില്‍0

    മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ (ഇടുക്കി രൂപതാ മെത്രാന്‍) സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങളാല്‍ കലുഷിതമാണ് എന്നും മലയോര മേഖല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള പശ്ചിമഘട്ടത്തിലെ ഇഎസ്എ പ്രഖ്യാപനത്തിന്റെ ഏറ്റവും അവസാനമായി ജൂലൈ 31ന് പ്രസിദ്ധീകരിച്ച ആറാമത് കരട് വിജ്ഞാപനത്തിന്മേല്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം അന്നുമുതല്‍ 60 ദിവസമായിരുന്നു. ഈ സമയം പൂര്‍ത്തിയാകുമ്പോഴും ജനങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിനു മുമ്പില്‍ വ്യക്തതയോടെ അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകുന്നില്ല എന്നത് ആശങ്കാജനകമാണ്. എന്നാല്‍ കേരളം ഒഴികെയുള്ള 5 സംസ്ഥാനങ്ങളും ഇതിനോടകം അവരുടെ നിലപാടുകളും ഇഎസ്എ

  • ദൈവം ചിലപ്പോള്‍  ഇങ്ങനെയും ചെയ്യും

    ദൈവം ചിലപ്പോള്‍ ഇങ്ങനെയും ചെയ്യും0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഓണദിവസം ജാതിമതവ്യത്യാസമില്ലാതെ എല്ലാവരുംതന്നെ ഓണസദ്യ ഉണ്ടാക്കാറുണ്ട്. ഓരോ കുടുംബത്തിന്റെയും സാമ്പത്തികസ്ഥിതിയനുസരിച്ച് സദ്യയുടെ ഗാംഭീര്യം കൂടിയും കുറഞ്ഞുമിരിക്കും എന്നുമാത്രം. എന്റെ ഓര്‍മവച്ച കാലംമുതല്‍ കഴിഞ്ഞ വര്‍ഷത്തെ ഓണംവരെയും ഓണസദ്യ കഴിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. എന്നാല്‍ 2024-ലെ എന്റെ ഓണസദ്യ ഹോട്ടലില്‍നിന്നും വാങ്ങിച്ചുകൊണ്ടുവന്ന ഒരു സാധാരണ പൊതിച്ചോര്‍ ആയിരുന്നു. ഓണസദ്യയല്ല, ഒരു സാധാരണ പൊതിച്ചോറ്. അന്നുച്ചയ്ക്ക് ആ ചോറു തിന്നുമ്പോള്‍ മനസില്‍ വല്ലാത്തൊരു വിഷമം തോന്നി. ആ വിഷമം

  • ഉയരുമോ മൂന്നാം  ജെറുസലേം ദൈവാലയം

    ഉയരുമോ മൂന്നാം ജെറുസലേം ദൈവാലയം0

    ഡോ. ജോസ് ജോണ്‍ മല്ലികശ്ശേരി ഇസ്രായേല്‍ സുരക്ഷാ മന്ത്രി ഇറ്റാമെര്‍ ബെന്‍ഗ്വിര്‍, യഹൂദരെ സംബന്ധിച്ച് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് നൊമ്പരപ്പെടുത്തുന്ന തീവ്ര വികാരമായ, ജെറുസലേം ദൈവാലയം പുനര്‍നിര്‍മിക്കും എന്ന് പ്രഖ്യാപിച്ചത് സമ്മിശ്ര വികാരങ്ങളോടെയാണ് ലോകം ശ്രവിച്ചത്. ഇസ്ലാമിക ലോകം തികഞ്ഞ പ്രതിഷേധത്തോടും യഹൂദ ലോകം തികഞ്ഞ ആകാംക്ഷയോടും ഈ പ്രസ്താവനയെ എതിരേറ്റപ്പോള്‍ ശിഷ്ട ലോകത്തിന് ഇത് ഭയം കലര്‍ന്ന ഉത്ക്കണ്ഠയാണ് സമ്മാനിച്ചത്. യഹൂദരുടെ പരമപ്രധാനമായ ഏക ദൈവാലയമായ ജെറുസലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലത്ത് ഇന്ന് സ്ഥാനം പിടിച്ചിരിക്കുന്നത്

  • ജപമാല ചൊല്ലുമ്പോള്‍  ലഭിക്കുന്ന മൂന്ന് കൃപകള്‍

    ജപമാല ചൊല്ലുമ്പോള്‍ ലഭിക്കുന്ന മൂന്ന് കൃപകള്‍0

    ഫാ. സ്റ്റാഴ്‌സന്‍ കള്ളിക്കാടന്‍ ജപമാല പ്രാര്‍ത്ഥന ചൊല്ലാന്‍ എനിക്ക് നല്ല മടിയായിരുന്നു. നീണ്ടജപങ്ങളും ഏറ്റുചൊല്ലിയുള്ള പ്രാര്‍ത്ഥനകളുമെല്ലാം എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഒരു സമ്പൂര്‍ണ്ണ ജപമാല ചൊല്ലാന്‍ 45 മിനിറ്റ് എങ്കിലും മിനിമം വേണമായിരുന്നു. അത്രയും സമയം കളയുന്നതിന് മനസ് പലപ്പോഴും അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ ഞാന്‍ ഇതേപ്പറ്റി പരിശുദ്ധ അമ്മയോട് പറഞ്ഞു: ”അമ്മേ ഞാന്‍ എന്തിനാണ് ജപമാല ചൊല്ലേണ്ടത്. ഈ ജപമാലചൊല്ലിയില്ലെങ്കിലും എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണെന്ന് അമ്മയ്ക്ക് അറിയാമല്ലോ?” എന്റെ നിഷ്‌കളങ്കമായ ചോദ്യത്തിന് അമ്മ ഉത്തരം നല്‍കിയത്

  • മുനമ്പത്തെ  ജനങ്ങള്‍ക്ക് നീതി  ലഭിക്കണം

    മുനമ്പത്തെ ജനങ്ങള്‍ക്ക് നീതി ലഭിക്കണം0

    റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷന്‍ മുനമ്പം ചെറായി പള്ളിപ്പുറം ഭാഗത്തെ അറുനൂറില്‍പരം കുടുംബങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി കേരളത്തിന്റെ സാമൂഹ്യമനഃസാക്ഷിയെ ഉണര്‍ത്തേണ്ടതാണ്. നിര്‍ധനരായ ആ ജനങ്ങള്‍ ഒന്നര നൂറ്റാണ്ടിലേറെ കാലമായി ജീവിച്ചു പോന്നതും അപ്രകാരമായിരുന്നിട്ടും ഒരിക്കല്‍ കൂടിയ വിലകൊടുത്തു വാങ്ങേണ്ടി വന്നതുമായ ഭൂമി വഖഫ് നിയമത്തിന്റെ മറവില്‍ കൈവശപ്പെടുത്താനുള്ള വഖഫ് ബോര്‍ഡിന്റെ നീക്കം കടുത്ത മനുഷ്യാവകാശ ലംഘനവും നീതിനിഷേധവുമാണ്. വഖഫ് നിയമത്തിന്റെ ദുരുപയോഗം വ്യക്തമാകുന്ന വഴിവിട്ട വഖഫ് അവകാശവാദമാണ് മുനമ്പം

  • ദൈവം കപ്പലില്‍ സഞ്ചരിച്ച  മൂന്ന് ദിവസങ്ങള്‍

    ദൈവം കപ്പലില്‍ സഞ്ചരിച്ച മൂന്ന് ദിവസങ്ങള്‍0

    1950 ലെ ക്രിസ്മസ് കാലത്ത് ഉത്തരകൊറിയയിലായിരുന്നു ആ സംഭവം നടന്നത്. കൊറിയന്‍ യുദ്ധം നടക്കുന്ന സമയമായിരുന്നു അത്. യുദ്ധത്തില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് യുഎസ് മെര്‍ച്ചന്റ് മറൈന്‍ ക്യാപ്റ്റനായ ലാറ്യൂ കൊറിയയില്‍ എത്തിയത്. ഓഫീസര്‍മാരും ജോലിക്കാരുമുള്‍പ്പെടെ 47 പേര്‍ക്ക് സഞ്ചരിക്കാവുന്ന എസ് എസ് മെരിഡിത്ത് വിക്ടറി എന്ന ചരക്കുകപ്പലിന്റെ ചുമതലയായിരുന്ന അദ്ദേഹം വഹിച്ചിരുന്നത്. ശത്രുസൈന്യത്തില്‍ നിന്നുള്ള ഭീഷണിയെ അതിജീവിച്ച് ഉത്തരകൊറിയന്‍ തുറമുഖമായ ഹംഗ്‌നാമില്‍ എത്തിയ ലാറ്യൂ അവിടെ കണ്ട ദയനീയ കാഴ്ച കണ്ട്

Latest Posts

Don’t want to skip an update or a post?