Follow Us On

26

September

2021

Sunday

 • കരുതൽ, പരിശുദ്ധ അമ്മയിൽനിന്ന് കണ്ടുപഠിക്കണം

  കരുതൽ, പരിശുദ്ധ അമ്മയിൽനിന്ന് കണ്ടുപഠിക്കണം0

  പരാതിപ്പെടലല്ല പരിഹാരം കാണലാണ് കരുതൽ എന്നതിന്റെ അർത്ഥമെന്ന് ജീവിതംകൊണ്ട് പഠിപ്പിച്ച പരിശുദ്ധ അമ്മയെ കരുതലിന്റെ കാര്യത്തിൽ നാം മാതൃകയാക്കണമെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ. (പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 3) അമ്മയ്ക്ക് അങ്ങനെയാകാനേ കഴിയൂ. അതിനു കാരണം അവൾ അമ്മയാണ് എന്നതുതന്നെ. പ്രഭാതം മുതൽ രാത്രിവരെ നീളുന്ന കുടുംബപാലനം എന്ന ഉദ്യോഗം ഒരിക്കൽപോലും ലീവെടുക്കാതെ നിർവഹിക്കുന്ന അമ്മക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല നിർവചനമാണ് കരുതലിന്റെ ആൾരൂപം എന്നത്. അടുക്കളയിൽ ഒന്നാന്തരം ഷെഫായി അവൾ മാറും; അടുക്കളത്തോട്ടത്തിൽ

 • സഹനത്തെ ഗർഭം ധരിച്ച അമ്മയെ കേൾക്കാം…

  സഹനത്തെ ഗർഭം ധരിച്ച അമ്മയെ കേൾക്കാം…0

  സഹനങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ അമ്മമാരെയും സധൈര്യരാക്കും, ജീവിതംകൊണ്ട് പരിശുദ്ധ അമ്മ പകരുന്ന ഈ മൊഴികൾ. (പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 2) ഒരു ജീവിതം മുഴുവനായും സഹനം എന്ന പദംകൊണ്ട് അടയാളപ്പെടുത്താൻ കഴിയുന്ന ജീവിതം ഏതാണ്? പരിശുദ്ധഅമ്മ സന്തോഷിച്ചുല്ലസിച്ച നാളുകൾ എണ്ണി നോക്കിയാൽ ഈ ചോദ്യത്തിനുത്തരം കിട്ടും. സ്വപ്‌നങ്ങൾ മെനഞ്ഞുവന്ന പ്രായത്തിൽത്തന്നെ ‘മംഗളവാർത്ത’ സഹനവാർത്ത ലഭിച്ചാൽ ഏതു പെൺകുട്ടിക്കാണ് സന്തോഷിക്കാൻ കഴിയുക! നിറവയറുമായി വീടന്വേഷിച്ച് അലയേണ്ടി വരുന്ന പെൺകുട്ടിയുടെ മനസ് എത്ര മുറിപ്പെട്ടിട്ടുണ്ടാകും! നവജാതശിശുവിനെയുംകൊണ്ട്

 • വിശുദ്ധ പിറവിക്കായി വിളിക്കപ്പെട്ടവർ നാം

  വിശുദ്ധ പിറവിക്കായി വിളിക്കപ്പെട്ടവർ നാം0

  ഓരോ ജന്മത്തിനു പിന്നിലും ഒരു മംഗളവാർത്തയുണ്ടെന്നും ദൈവഭയത്തോടെ ജീവിച്ചും ദൗത്യങ്ങൾ ആത്മാർത്ഥമായി നിർവഹിച്ചും തങ്ങളിൽ നിക്ഷിപ്തമായ ആ മംഗളവാർത്തയ്ക്ക് ജീവൻ നൽകേണ്ടവരാണ് ക്രൈസ്തവരെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ. (പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 1) ദൈവം സൃഷ്ടിച്ച മനുഷ്യജന്മങ്ങൾ എല്ലാം ശ്രേഷ്ഠമെങ്കിലും, അതിശ്രേഷ്ഠമെന്ന് വിശേഷിപ്പിക്കാവുന്ന ജന്മമത്രേ പരിശുദ്ധ അമ്മ! ഈശോയുടെ അമ്മയാകുവാൻ നൽകപ്പെട്ട ഭാഗ്യമാണ് അമ്മയെ സ്വർഗത്തോളം എടുത്തുയർത്തിയത്. പുണ്യപ്പെട്ട തിരുപ്പിറവിക്കുള്ള സ്‌നേഹക്കൂടായി മാറുവാനുള്ള ദൗത്യമായിരുന്നു അത്. ജന്മം രൂപംകൊള്ളുന്ന ഗർഭവീടും പിറക്കുന്ന ഇടവും ജീവിക്കുന്ന

 • വിശുദ്ധിയുടെ വിളക്കുമാടം

  വിശുദ്ധിയുടെ വിളക്കുമാടം0

  അടയാളങ്ങളും അത്ഭുതങ്ങളും രേഖപ്പെടുത്താതെ കടന്നുപോയ ജീവിതം. വിശ്വാസത്തിന്റെ വൻകരകളെ ഉള്ളിലാവാഹിച്ചു കൊണ്ട് ദൈവസ്‌നേഹത്തിന്റെ പ്രശാന്തതയിൽ സ്വയമൊരു മെഴുകുതിരിയായി ഉരുകിയെരിഞ്ഞവൾ. സാധാരണ ജീവിതം കൊണ്ട്, അസാധാരണത്വത്തിന്റെ ഗിരിശൃംഗങ്ങളേറിയവൾ. ചരിത്രം കൊണ്ടല്ല, ആത്മാവു കൊണ്ട് ജീവിത ഗാഥ രചിച്ചവൾ- വിശുദ്ധ ഏവുപ്രാസ്യാമ്മ. ഇന്നവളുടെ (ഓഗസ്റ്റ് 29) തിരുനാൾ. വിശുദ്ധ ഏവുപ്രാസ്യാമ്മ. നാവു നിറയെ ജപങ്ങളും കൈ നിറയെ സുകൃതങ്ങളും മനസ്സുനിറയെ നന്മകളുമായി ഈ ഭൂമിയിലെ ജീവിതം സ്വാർത്ഥകമാക്കിയവൾ. നടന്നു പോയ വഴികളിലൊക്കെ പുണ്യം കൊളുത്തി നിശബ്ദയായി അവൾ കടന്നു പോയി. ഹെർമ്മോണിലെ

 • കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയും നമ്മുടെ ദൗത്യവും

  കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയും നമ്മുടെ ദൗത്യവും0

  ക്രിസ്തീയ സ്‌നേഹത്തിന്റെ പര്യായമായ പരസ്‌നേഹം ജീവിതംകൊണ്ട് പകർന്നുതന്ന കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ 111-ാം ജന്മദിനത്തിൽ എന്ത് സമ്മാനമാകും അഗതികളുടെ അമ്മ നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നത്? വിശുദ്ധയുടെ ജീവിതവഴികളിലൂടെ ആ ഉത്തരത്തിലേക്ക് നയിക്കുന്നു ലേഖകൻ. 2016 സെപ്റ്റംബർ അഞ്ച്‌, ഭാരതത്തിനും ലോകത്തിനും അഭിമാനത്തിന്റെ സുദിനമായിരുന്നു. അന്നേദിവസമാണ് മദർ തെരേസയെ വിശുദ്ധരുടെഗണത്തിലേക്ക് ഫ്രാൻസിസ് പാപ്പാ ഉയർത്തിയത്. ദരിദ്രരെ സേവിച്ച്, അവരോടോപ്പം ജീവിച്ച്, സ്വർഗ്ഗത്തിൽ ഇരിപ്പിടം കണ്ടെത്തിയ മനുഷ്യ-ദൈവസ്‌നേഹിയാണ് കൊൽക്കൊത്തയിലെ വിശുദ്ധ മദർ തെരേസ. 1910 ഓഗസ്റ്റ് 26-ന് അൽബേനിയയിൽ ഉൾപ്പെട്ടിരുന്ന സ്‌കോപ്യോ പട്ടണത്തിലാണ്

 • ലോകം ശ്രവിക്കണം കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ അഭ്യർത്ഥന; എന്നെന്നും പ്രസക്തം വിശുദ്ധയുടെ കത്ത്

  ലോകം ശ്രവിക്കണം കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ അഭ്യർത്ഥന; എന്നെന്നും പ്രസക്തം വിശുദ്ധയുടെ കത്ത്0

  ഇറാഖ് യുദ്ധകാലത്ത് യുദ്ധം ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് 1991ൽ പ്രസിഡന്റ് ജോർജ് ബുഷിനും പ്രസിഡന്റ് സദ്ദാം ഹുസൈനും മദർ തെരേസ അയച്ച കത്ത് അന്ന്‌ മാത്രമല്ല, യുദ്ധക്കൊതി തുടരുന്ന ഇന്നും പ്രസക്തമാണ്, കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ 111-ാം ജന്മദിനമായ ഇന്ന് (ഓഗസ്റ്റ് 26) ആവർത്തിച്ച്‌ വായിക്കാം ആ കത്ത്.  ‘പ്രിയപ്പെട്ട പ്രസിഡന്റ് ജോർജ് ബുഷിനും പ്രസിഡന്റ് സദ്ദാം ഹുസൈനും, ഞാൻ ഹൃദയം നൊന്തും നിറഞ്ഞ ദൈവസ്‌നേഹത്തോടെയും ദരിദ്രർക്കുവേണ്ടി യാചിച്ചുമാണ് ഇതെഴുതുന്നത്. യുദ്ധത്തിന്റെ ഭീകരതയും ഭീതിയുംമൂലം ദരിദ്രരായിത്തീർന്നവർക്കുവേണ്ടി ഞാൻ നിങ്ങളോട് താണപേക്ഷിക്കുകയാണ്.

 • ഉള്ളതിനെപ്രതി നന്ദി പറഞ്ഞാൽ ആവശ്യമായതെല്ലാം ദൈവം തരും, പരീക്ഷിച്ചാലോ?

  ഉള്ളതിനെപ്രതി നന്ദി പറഞ്ഞാൽ ആവശ്യമായതെല്ലാം ദൈവം തരും, പരീക്ഷിച്ചാലോ?0

  ഉള്ളത് കാണാന്‍ നമുക്ക് കഴിഞ്ഞാല്‍, ഉള്ളതിനെയോര്‍ത്ത് തമ്പുരാനോട് നന്ദി പറയാനായാല്‍, കൂടുതലായി നമുക്ക് വേണ്ടിവരുന്നത് എന്തുതന്നെയായാലും അത് കൃത്യമായി അവിടുന്ന് ഒരുക്കിത്തരും. അതാണ് ദൈവത്തിന്റെ രീതി. ദൈവം നല്‍കിയതും നല്‍കുന്നതുമായ സമൃദ്ധിയെക്കുറിച്ച് എത്രപേര്‍ക്കറിയാം? ഇല്ലായ്മയെ എണ്ണിപ്പെറുക്കി ആരുടെ മുന്‍പിലും അവതരിപ്പിക്കാനുള്ള നമ്മുടെ കഴിവ് അപാരംതന്നെയാണ്. കൈയില്‍ എത്രമാത്രം ഉണ്ടെങ്കിലും ഇല്ലാത്ത കാര്യങ്ങളേ പലപ്പോഴും നമ്മുടെ ശ്രദ്ധയില്‍പ്പെടൂ. അത് പറയുന്നതാണ് പലര്‍ക്കും ജീവിതസന്തോഷം പകരുന്നതും? എന്തുകൊണ്ടാണ് നാം ഇങ്ങനെ? ഇല്ല ഇല്ല എന്ന പല്ലവി പാടാന്‍ നാം പഠിച്ചുപോയി എന്നതല്ലേ

 • സ്വർഗാരോപിത മാതാവ്‌

  സ്വർഗാരോപിത മാതാവ്‌0

  സ്വർഗാരോപണം! പരിശുദ്ധ മറിയവുമായ് ബന്ധപ്പെട്ട് പരിശുദ്ധ കത്തോലിക്കാ സഭ പ്രഖ്യാപിച്ച നാലാമത്തെ വിശ്വാസസത്യം, സ്വർഗാരോപണ തിരുനാൾ ദിനത്തിൽ വിശകലനം ചെയ്യുന്നു ലേഖകൻ. ആയിത്തീരാതെ ആർക്കും ആരെയും ആക്കിത്തീർക്കനാവില്ല. മറിയം ദൈവത്തിന്റെ ഓമന മകളായിത്തീർന്നു, തുടർന്ന് മാംസം ധരിച്ച ക്രിസ്തുവിന്റെ അമ്മയും. ആ അമ്മ ദൈവമകളാകാനും പ്രിയസുതന്റെ അമ്മയാകാനും നടന്നുനീങ്ങിയ കാൽവരിയാത്രയുടെ സമാപനത്തിൽ അവൾക്ക് സ്വർഗം സമ്മാനിച്ചതാണ് സ്വർഗാരോപണം. ഉന്നതത്തിനുവേണ്ടി ജീവിച്ചു മരിച്ചവർ മണ്ണിന്റെ ഭാഗമണ്, വിണ്ണിന്റെ തന്നെ സ്വന്തമാണ്. കാലങ്ങളായി ദൈവജനം ചേർത്തുപിടിച്ച വിശ്വാസം 1950 നവംബർ

Latest Posts

Don’t want to skip an update or a post?