വിവാദമാകുന്ന വിവാഹങ്ങള്‍
- Featured, LATEST NEWS, ചിന്താവിഷയം
- November 18, 2024
ഡോ. ചാക്കോ കാളംപറമ്പില്‍ (ലേഖകന്‍ പശ്ചിമഘട്ട ജന സംരക്ഷണ സമിതി ജനറല്‍ കണ്‍വീനറും സീറോ മലബാര്‍ സഭ വക്താവുമാണ്) കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള പശ്ചിമഘട്ടത്തിലെ ഇഎസ്എ പ്രഖ്യാപനത്തിന്റെ ആറാമത് കരട് വിജ്ഞാപനം ഇക്കഴിഞ്ഞ ജൂലൈ 31നാണ് ഇറങ്ങിയത്. പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം അന്നുമുതല്‍ 60 ദിവസമാണ് . ഇതിനു മുന്‍പ് അഞ്ചു പ്രാവശ്യം ഇറക്കിയ കരട് വിജ്ഞാപനങ്ങളിന്മേല് അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കാത്തതുകൊണ്ട്, മുമ്പു നല്കിയ പരാതികള്‍ കരട് വിജ്ഞാപനങ്ങളുടെ കാലാവധി അവസാനിച്ചതോടെ അസാധുവായിരിക്കുകയാണ്. എന്നാല്‍ കേരളമൊഴികെയുള്ള 5
ജോസഫ് മൂലയില്‍ കഴിഞ്ഞ ആഴ്ചയില്‍ കണ്ട ഒരു ട്രോള്‍ ഏറെ ചിന്തിപ്പിച്ചു. ഒരാഴ്ചത്തേക്ക് ആരും പത്രവാര്‍ത്തകള്‍ എഴുതേണ്ടതിലെന്ന് പ്രധാന അധ്യാപകന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്കുന്ന ചിത്രമായിരുന്നത്. ആരാണ് അതു തയാറാക്കിയതെന്ന് ഓര്‍ക്കുന്നില്ല. എന്നാല്‍, കേരളത്തിലെ ഇപ്പോഴത്തെ സാമൂഹ്യ സാഹചര്യം അതിലുണ്ട്. കുട്ടികളോട് ടിവിയിലെ വാര്‍ത്തകള്‍ കാണണമെന്നോ പത്രം വായിക്കണമെന്നോ പറയാന്‍ കഴിയാത്ത വിധത്തില്‍ മോശമായ കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചില സിനിമകള്‍ക്ക് നിയമപ്രകാരം ‘എ’ സര്‍ട്ടിഫിക്കറ്റ് നല്കുന്നതുപോലെ, വാര്‍ത്തകള്‍ വായിക്കുന്നതിന് മുമ്പ് പ്രായപൂര്‍ത്തിയായവര്‍ മാത്രമേ കാണാവൂ എന്ന് മുന്നറിയിപ്പ്
വിശുദ്ധര്‍ ദൈവത്തെക്കുറിച്ച് പറയുമ്പോള്‍ സംഭവിക്കുന്നതുപോലെ ദൈവത്തെക്കുറിച്ച് നമ്മള് പറയുന്ന വാക്കുകള്‍ ശ്രോതാക്കളുടെ ഹൃദയങ്ങളെ ചലിപ്പിക്കാറുണ്ടോ? ഇല്ലെങ്കില്‍ അതിന്റെ കാരണം എന്താണ്.? ‘കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്’ എന്ന ദൈവകല്‍പ്പനയെക്കുറിച്ച് പൊതുദര്‍ശനവേളയില്‍ നല്കിയ വിചിന്തനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കുന്നുണ്ട്. വിശുദ്ധര്‍ ദൈവത്തെക്കുറിച്ച് പറയുക മാത്രമല്ല, അവര്‍ ദൈവം പറയുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായതുകൊണ്ടാണ് അവരുടെ വാക്കുകള്‍ ഹൃദയങ്ങളുടെ മനഃപരിപവര്‍ത്തനത്തിന് കാരണമാകുന്നതെന്ന് പാപ്പ പറഞ്ഞു. നമ്മുടെ ഹൃദയം ആഗ്രഹിക്കുന്ന കാര്യം വിശുദ്ധരില്‍ നമുക്ക് കാണാം. ആധികാരികതയും സത്യസന്ധതയും
എബ്രഹാം പുത്തന്‍കളം ചങ്ങനാശേരി ഓഷ്യാന ഭൂഖണ്ഡത്തിലെ ബൃഹത്തായ ദ്വീപു സമൂഹമാണ് പാപ്പുവ ന്യൂ ഗനി. നരഭോജികളായ മനുഷ്യര്‍ അടങ്ങുന്ന ആദിവാസികളുടെ സമൂഹം വസിക്കുന്ന ദേശം. 1845 -ലാണ് ക്രൈസ്തവ മിഷനറിമാര്‍ സുവിശേഷവുമായി ഈ ദേശത്തേക്ക് കടന്നുചെല്ലുന്നത്. വളരെ പ്രാകൃതരും അപകടകാരികളുമായിരുന്ന ഇവരെ ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക് നയിക്കുവാന്‍ എത്തിയ അനേകം മിഷനറിമാര്‍ നരഭോജികളുടെ ഇരയായി. മറ്റു ചിലര്‍ മാരകമായ രോഗങ്ങള്‍ക്ക് കീഴടങ്ങി. എന്നാല്‍ ഈ പ്രതിബന്ധങ്ങളൊന്നും ക്രിസ്തുസ്നേഹത്താല്‍ ജ്വലിച്ചിരുന്ന മിഷനറിമാരുടെ ദൗത്യത്തെ തടയാന്‍ പര്യാപ്തമായിരുന്നില്ല. 2024 സെപ്റ്റംബര്‍ ആറ്
ജോര്‍ജ് കൊമ്മറ്റം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇസ്ലാമതവിശ്വാസികളുള്ള രാജ്യമാണ് ഇന്തോനേഷ്യ. ലോകത്തിലെ 12 ശതമാനത്തോളം ഇസ്ലാംമതവിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ രാജ്യത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ വെളിച്ചം വിതറിയിട്ട് 500 വര്‍ഷമാകുന്നു. ഈ വര്‍ഷങ്ങളിലെല്ലാം അവിടുത്തെ വിശ്വാസികളുടെ വിശ്വാസത്തിന് വളമിട്ടതും വെള്ളമൊഴിച്ചുനനച്ചതുമൊക്കെ അവിടുത്തെ മൂന്ന് മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളാണ്. ഫ്‌ളോറസിലെ ജപമാല റാണിയുടെ തീര്‍ത്ഥാടനകേന്ദ്രം, ജാവായിലെ ദ കേവ് ഓഫ് ഹോളി മേരി, സുമാത്രയിലെ ലേഡി ഓഫ് ഗുഡ് ഹെല്‍ത്ത് തീര്‍ത്ഥാടനകേന്ദ്രം. ഇപ്പോള്‍ ഇന്തോനീഷ്യയില്‍ 29 മില്യണ്‍ ക്രൈസ്തവരുണ്ട്. അതില്‍ 7
രാജേഷ് ജെയിംസ് കോട്ടായില്‍ ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെ.യുടെ വിയോഗത്തിന്റെ 57-ാം വര്‍ഷമാണ് ഇത്. റാഞ്ചിയില്‍വച്ച് 1967 ജൂലൈ 13 ന് സഭാ വിരോധികള്‍ അദ്ദേഹത്തെ കുത്തുകയും 16 ന് കര്‍മ്മല മാതാവിന്റെ ദിനത്തില്‍ ഇഹലോകവാസം വെടിയുകയുമായിരുന്നു. 13 കുത്തുകളാണ് അദ്ദേഹത്തിന് ഏല്‌ക്കേണ്ടിവന്നത്. പാലാ രൂപതയിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് തുരുത്തിപള്ളി ഇടവകാംഗമായിരുന്നു ഫാ. ജെയിംസ്. കോട്ടായില്‍ ചാക്കോയുടെയും കുറവിലങ്ങാട് മാപ്പിളപറമ്പില്‍ മറിയത്തിന്റെയും മകനായി 1915 നവംബര്‍ 15നാണ് അദ്ദേഹം ജനിച്ചത്. തിരുവനന്തപുരത്ത് ഇന്റര്‍മീഡിയറ്റ് പാസായ
ഫാ. സ്റ്റാഴ്‌സന്‍ കള്ളിക്കാടന്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടവും സന്തോഷവും അരങ്ങേറിയ വര്‍ഷമായിരുന്നു 2011. ഏറെ ആഗ്രഹിച്ചും പ്രാര്‍ത്ഥിച്ചുമാണ് തിരുപ്പട്ടത്തിനായി ഒരുങ്ങിയത്. അവധിക്ക് വീട്ടില്‍ ചെല്ലുമ്പോഴെല്ലാം അമ്മ പറയുമായിരുന്നു; ഈശോയുടെ ശരീരരക്തങ്ങള്‍ സ്വീകരിക്കാന്‍ എന്റെ മോന്‍ നല്ലതുപോലെ ഒരുങ്ങണമെന്ന്. അതിനൊപ്പം അമ്മയുടെ കുഞ്ഞ് മോഹവും എന്നോട് സ്വകാര്യമായി പറയാറുണ്ടായിരുന്നു. ‘നിന്റെ പുത്തന്‍ കുര്‍ബാനയുടെ അന്ന് നീ വിഭജിക്കുന്ന തിരുവോസ്തിയുടെ ഒരു കുഞ്ഞു ഭാഗം എനിക്ക് നല്‍കണം.’ ഞെട്ടിപ്പിച്ച ഫോണ്‍കോള്‍ ഈ മോഹം അമ്മ പറയുമ്പോഴെല്ലാം ഞാന്‍
ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്). പാരീസില്‍ നടന്ന 33-ാം ഒളിമ്പിക്‌സ് സമാപിച്ചത് ഇക്കഴിഞ്ഞ ഓഗസ്റ്റ് 11-നായിരുന്നു. പതിനായിരത്തിലധികം കായികതാരങ്ങള്‍, 206 രാജ്യങ്ങളില്‍നിന്നും തങ്ങളുടെ മികവുറ്റ പ്രകടനങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനും നേട്ടങ്ങള്‍ കൈവരിക്കുവാനുമായി അവിടെയെത്തി. ലോകത്തിന്റെ ശ്രദ്ധ മുഴുവനും പാരീസിലേക്കായിരുന്നു. അവഹേളനം നിറഞ്ഞ അനുകരണം ജൂലൈ 26-ന് വര്‍ണശബളവും അത്യന്തം ആകര്‍ഷകവുമായ രീതിയില്‍ ഒരുക്കിയ ജലഘോഷയാത്രയോടെയായിരുന്നു 2024-ലെ പാരീസ് ഒളിമ്പിക്‌സ് മത്സരങ്ങളുടെ ഉദ്ഘാടനം നടന്നത്. പാരീസ് നഗരത്തിലൂടെ ഒഴുകുന്ന ചരിത്രപ്രസിദ്ധമായ സെയ്ന്‍ നദിയിലൂടെ ഒഴുകിനീങ്ങിയ ജലഘോഷയാത്രയില്‍ അനേകം
Don’t want to skip an update or a post?