പെരുവഴിയന്റെ പിന്നാലെ 25 വര്‍ഷങ്ങള്‍
- ASIA, Asia National, Featured, Interviews, SUNDAY SPECIAL, SUNDAY SPECIAL, WORLD
- May 20, 2023
രഞ്ജിത്ത് ലോറന്‍സ് ഏല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്വം ചെറുതായാലും വലുതായാലും അത് നൂറ് ശതമാനം വിശ്വസ്തതയോടെ പൂര്‍ത്തീകരിക്കാന്‍ എപ്പോഴും ശ്രദ്ധിച്ച ഇടയനാണ് കോട്ടപ്പുറം രൂപതാധ്യക്ഷനായിരുന്ന ബിഷപ് ജോസഫ് കാരിക്കശേരി. കോട്ടപ്പുറം രൂപതയുടെ മെത്രാനായി 12 വര്‍ഷക്കാലം സ്തുത്യര്‍ഹമായി സേവനം ചെയ്തശേഷം പിതാവ് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. രൂപതയിലെ ഒരോ കുടുംബയൂണിറ്റും നേരിട്ട് സന്ദര്‍ശിച്ച് ജനങ്ങളോടൊപ്പം സമയം ചിലവഴിച്ച് അവരിലൊരാളായി മാറിയ ഈ ഇടയന്‍ അക്ഷരാര്‍ത്ഥത്തില്‍ ജനഹൃദയങ്ങളെ തൊട്ടറിഞ്ഞ മെത്രാനായിരുന്നു. പിതാവിനെ ഏറെ സ്വാധീനിച്ച രണ്ട് പേരാണ് വരാപ്പുഴ അതിരൂപതയുടെ മുന്‍ മെത്രാന്‍മാരായിരുന്ന
രഞ്ജിത്ത് ലോറന്‍സ് ഒരിക്കല്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഫാ. റോയ് പാലാട്ടി യൂറോപ്പിലേക്ക് യാത്ര ചെയ്യുന്ന അവസരത്തില്‍ അദ്ദേഹം വൈദികനാണെന്ന് തിരിച്ചറിഞ്ഞ സഹയാത്രികന്‍ ഇപ്രകാരം ചോദിച്ചു -”ഇപ്പോഴും ഇതുപോലുള്ള വൈദികരൊക്കെ ഉണ്ടോ?” തുടര്‍ന്ന് താന്‍ ഒരു അസോസിയേറ്റ് പ്രഫസറാണെന്നും മതവിശ്വാസം അന്ധവിശ്വാസമാണെന്നും ശാസ്ത്രത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നുമൊക്കെ അദ്ദേഹം വിവരിച്ചു. ഇതെല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്ന പാലാട്ടി അച്ചന്‍ അവസാനം ഇങ്ങനെ ചോദിച്ചു -”നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. നമ്മള്‍ ഇപ്പോള്‍ യാത്ര ചെയ്യുന്ന ഈ യുണൈറ്റഡ് എയര്‍ലൈന്‍സിന്റേത് ഉള്‍പ്പെടെയുള്ള പല
ആഗോളസഭ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറിൽ, ജപമാല പ്രാർത്ഥനയുടെ ശക്തിയും മനോഹാരിതയും ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ സൺഡേ ശാലോം വായനക്കാരുമായി പങ്കുവെക്കുന്നു, സുപ്രീം കോടതി ജഡ്ജി (റിട്ട.) ജസ്റ്റിസ് കുര്യൻ ജോസഫ്. സ്വന്തം ലേഖകൻ ‘ഒക്‌ടോബർ അടുക്കുമ്പോഴെല്ലാം ജപമാലയെക്കുറിച്ചുള്ള ചിന്തകളും ജപമാല ഭക്തിയെക്കുറിച്ചുള്ള ഓർമകളും എന്റെ മനസിൽ നിറഞ്ഞുവരും. ചെറുപ്പകാലത്ത് വീട്ടിലെ എല്ലാവരുമൊരുമിച്ച് വെളുപ്പിന് 5.00ന് ചൂട്ട് കത്തിച്ച് ദൈവാലയത്തിലേക്ക് പോകുന്ന രംഗമാണ് മനസിലേക്ക് ആദ്യം വരുന്നത്,’ ജപമാലയെക്കുറിച്ച് ചോദിക്കുമ്പോൾ സുപ്രീം കോടതി ജസ്റ്റീസായിരുന്ന കുര്യൻ ജോസഫിന് ആയിരം
ഇന്ത്യയ്ക്കുമേൽ ആശങ്കയുടെ കരിനിഴൽ വീഴ്ത്തിയ മാരകമായ ‘നിപ്പ’ വൈറസിനെ പ്രാർത്ഥനയുടെയും കൂട്ടായ്മയുടെയും ബലത്തിൽ പിടിച്ചുകെട്ടിയ സംഭവബഹുലമായ അനുഭവങ്ങൾ പങ്കുവെക്കുന്നു, കോഴിക്കോട് ജില്ല കളക്ടർ യു.വി ജോസ്. പനിയുടെ രൂപത്തിലെത്തി സംഹാര രൂപിണിയായി നാടിനെ നടുക്കിയ നിപ്പ വൈറസിന്റെ ആഗമനം പോലെ അത്ഭുതാവഹമായിരുന്നു പിൻവാങ്ങലും. തുടക്കം കോഴിക്കോട് നിന്നാണെന്ന് സ്ഥിരീകരിച്ചെങ്കിലും രോഗബാധ എങ്ങനെ ഉണ്ടായെന്നോ എങ്ങിനെ അവസാനിച്ചെന്നോ എന്നത് ഇന്നും അജ്ഞാതം. പ്രതിരോധ മരുന്നുകൾ ഇല്ലാത്ത, കൃത്യമായ ചികിത്‌സാവിധികൾ പോലുമില്ലാത്ത ‘നിപ്പ’ വൈറസ് എങ്ങനെ പിടിച്ചുകെട്ടപ്പെട്ടു? നിപ്പയുടെ പ്രതിരോധത്തിനായി
മരിയഭക്തിയെക്കുറിച്ച് സൺഡേ ശാലോമിനോട് വാചാലനാകുന്നു ഭാരത കത്തോലിക്കാ മെത്രാൻസമിതി അധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. ‘പരിശുദ്ധ മറിയത്തിന് ഏറെ പ്രാധാന്യമുള്ള മുംബൈയിലെ പ്രശസ്തമായ മാഹിം ഇടവകയിലാണ് ഞാൻ ജനിച്ചതും വളർന്നതും. ആ ദൈവാലയത്തിൽ ബുധനാഴ്ചതോറും നടക്കുന്ന നിത്യസഹായമാതാവിന്റെ നൊവേനയിൽ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. എന്നെ ഞാനായി രൂപപ്പെടുത്തിയതിൽ എന്റെ ഇടവക ദൈവാലയത്തിന് വലിയ പ്രാധാന്യമുണ്ട്. മാഹിം ദൈവാലയത്തിലെ നിത്യസഹായ മാതാവിന്റെ ചിത്രത്തിന്റെ യഥാർത്ഥ പതിപ്പാണ് എന്റെ ഓഫീസ് മുറിയിൽ ഇപ്പോഴുള്ളത്. ആ മാതൃസാന്നിധ്യം എന്നും എനിക്ക് തുണയാണ്. ഏതു
യാക്കോബായ സുറിയാനി സഭാ തലവൻ പരിശുദ്ധ പാത്രിയർക്കീസ് ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവയുടെ സെക്രട്ടറികൂടിയായ മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത സൺഡേ ശാലോമിനോട് സംസാരിക്കുന്നു. ‘ഞായറാഴ്ച ദിവ്യബലിയർപ്പണം നമ്മുടെ നാട്ടിൽ എല്ലാ ദൈവാലയങ്ങളിലും നടക്കാറുണ്ട്. തൊട്ടടുത്തുതന്നെയാവും ദൈവാലയങ്ങൾ. എന്നിട്ടും അതിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലാത്തവർ ധാരാളം. പക്ഷേ, സിറിയയിലെ ജനങ്ങളെ നോക്കുക. ഒരു ദിവ്യബലിക്കുവേണ്ടി അവർ താൽപ്പര്യപൂർവം കാത്തിരിക്കുകയാണ്. ചിലപ്പോൾ ദിവ്യബലിക്ക് അണയുമ്പോൾ കാണുന്നത് ദൈവാലയം തകർക്കപ്പെ ട്ടിരിക്കുന്നതാകും. ചിലപ്പോൾ ഭീകരാക്രമണത്തിൽ അവർ രക്തസാക്ഷികളായെന്നും വരാം. പക്ഷേ, ദിവ്യബലിയർപ്പിക്കുന്നതിൽനിന്ന് അതൊന്നും
Don’t want to skip an update or a post?