ഖത്തര് സെന്റ് തോമസ് സീറോ മലബാര് ദൈവാലയത്തില് ഇടവക ദിനാഘോഷം
- ASIA, Asia, Asia National, Featured, Kerala, LATEST NEWS
- November 15, 2025

കൊച്ചി: സോഷ്യല് മീഡിയയില് തരംഗമായി മാറിയ സച്ചിന് ബേബി എന്ന കപ്പൂച്ചിന് സന്യാസിയുടെ വൈദികപട്ട സ്വീകരണവും നന്ദിപ്രസംഗവും സുഹൃത്തായ നടി അനുശ്രീ പങ്കുവച്ച കുറിപ്പുമൊക്കെ ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാണ്. എന്നാല് ഒരിക്കല് സോഷ്യല് മീഡിയയിലെ അക്കൗണ്ടുകള് ഡിലീറ്റ് ചെയ്ത് സെമിനാരിയില് ചേര്ന്ന് സച്ചിന് ഏകദേശം ഒരു ദശാബ്ദത്തോളം നീണ്ട സന്യാസ പരിശീലന കാലഘട്ടത്തിന്റെ ഏറിയ സമയവും ഫോണോ ഇന്റര്നെറ്റ് സൗകര്യമോ ഒന്നും കാര്യമായി ഉപയോഗിക്കാതെയാണ് മുമ്പോട്ട് പോയിരുന്നതെന്ന സത്യം അധികം ആര്ക്കുമറിയില്ല. ഇന്ന് സംഗീതവും ആത്മീയ

ദോഹ: ഖത്തര് സെന്റ് തോമസ് സീറോ മലബാര് ദൈവാലയത്തില് ഇടവക ദിനാഘോഷം നടത്തി. ഷംഷാബാദ് അതിരൂപത ആര്ച്ചുബിഷപ് മാര് പ്രിന്സ് പാണേങ്ങാടന്, വികാരിയെറ്റ് ഓഫ് നോര്ത്തേണ് അറേബ്യ ബിഷപ് ആള്ഡോ ബറാര്ഡി എന്നിവര് ദിവ്യബലിക്ക് മുഖ്യ കാര്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ബിജു മാധവത്ത്, അസിസ്റ്റന്റ് വികാരി ഫാ.ജോയ്സണ്, ഫാ.തോമസ് എന്നിവര് സഹകാര്മികരായി. ഇടവക ദിനത്തോടനുബന്ധിച്ച് പൊതുസമ്മേളനവും കലാസന്ധ്യയും നടത്തി. ഇടവകാംഗങ്ങള് അണിയിച്ചൊരുക്കിയ കലാവിരുന്ന് ശ്രദ്ധേയമായി.

കൊച്ചി: കേരള സഭയിലെ ആദ്യ സന്യാസിനിയും, ഇന്ത്യയിലെ സ്ത്രീകള്ക്കുവേണ്ടിയുള്ള പ്രഥമ കര്മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമായ മദര് ഏലീശ്വായെ നവംബര് 8-ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്ത്തുന്നു. വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ തിരുകര്മ്മങ്ങള് ദേശീയ മരിയന് തീര്ഥാടനകേന്ദ്രമായ വല്ലാര്പാടം ബസിലിക്കയില് എട്ടിന് നടക്കും. ചടങ്ങില് മുഖ്യകാര്മികത്വം വഹിക്കുന്ന ലിയോ പതിനാലാമന് പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപതാ മെത്രാന് കര്ദിനാള് സെബാ സ്റ്റ്യന് ഫ്രാന്സിസിനെയും മറ്റ് വിശിഷ്ടാതിഥികളെയും വൈകുന്നേരം 4 -ന് ബസിലിക്കാ അങ്കണത്തില് സ്വീകരിക്കും. 4.30-ന്

ഡമാസ്ക്കസ്: തെക്കന് സിറിയയില് വ്യാപകമായ ആക്രമണങ്ങളും ബോംബാക്രമണങ്ങളും തുടരുന്നതിനിടെ 250-ലധികം ആളുകള്ക്ക് അഭയം നല്കി കപ്പൂച്ചിന് ദൈവാലയം. നിരവധി ക്രൈസ്തവര് ഉള്പ്പെടെ വിവിധ ഗ്രാമങ്ങളില് നിന്നുള്ള 60 മുതല് 70 വരെ കുടുംബങ്ങളാണ് സുവൈദ നഗരത്തിലെ ജീസസ് ദി കിംഗിന്റെ കപ്പുച്ചിന് ദൈവാലയത്തില് അഭയം തേടിയത്. ഡ്രൂസ് വംശജരും ബെഡോവിന് വംശജരും തമ്മില് ആരംഭിച്ച ഏറ്റുമുട്ടല് തെക്കന് സിറിയയില് കലാപ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. സമീപ ദിവസങ്ങളില്, ദൈവാലയ കോമ്പൗണ്ടിലും തീവ്രമായ ഷെല്ലാക്രമണം ഉണ്ടായെങ്കിലും അത്ഭുതകരമായി ആരും

കാഞ്ഞിരപ്പള്ളി: ഉന്നത വിജയം നേടിയ കുട്ടികള്ക്കൊപ്പം മാതാപിതാക്കള്ക്കും ഇന്ഫാ മിന്റെ ആദരം. പ്രതിസന്ധികളുടെ നടുവില് നിന്ന് പ്രത്യാശയോടെ പഠിച്ച് ഓരോ കുട്ടിയും നേടിയ വിജയത്തിന് വലിയ മൂല്യമുണ്ടെന്ന് ഇന്ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര് റെമീജിയോസ് ഇഞ്ചനാനിയില് പറഞ്ഞു. ഇന്ഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില് കാഞ്ഞിരപ്പള്ളി കാര്ഷികജില്ല ആതിഥേയത്വം വഹിച്ച ‘ഇന്ഫാം കിസാന് ജെംസ് എക്സലന്സ് അവാര്ഡ് 2025’ പൊടിമറ്റം സെന്റ് മേരീസ് പാരിഷ് ഹാളില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. വലിയ സാധ്യതകള് വിദ്യാര്ഥികളുടെ

കൊച്ചി: ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന് പാപ്പക്ക് പ്രാര്ത്ഥനകളും അഭിനന്ദനങ്ങളുമായി കെസിബിസി. കാലഘട്ടത്തിന്റെ വെല്ലുവിളികളെ യാഥാര്ത്ഥ്യ ബോധത്തോടെ ഉള്ക്കൊണ്ടുകൊണ്ട് സഭയെയും സമൂഹത്തെയും നയിക്കുവാന് പാപ്പയ്ക്ക് കഴിയട്ടെ. പരിശുദ്ധ പിതാവ് തന്റെ അഭിസംബോധന സന്ദേശത്തില് വ്യക്തമാക്കിയതുപോലെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയില് ലോകത്തെ ഒന്നിച്ചു കൂട്ടുവാനും നയിക്കുവാനുമുള്ള സഭയുടെ ശ്രമങ്ങള്ക്ക് പ്രചോദനാത്മകമായ നേതൃത്വം നല്കാന് പാപ്പക്ക് സാധിക്കട്ടെ എന്ന് അനുമോദനസന്ദേശത്തില് ആശംസിച്ചു. തെക്കേ അമേരിക്കയില് ദീര്ഘകാലം മിഷണറിയായി ശുശ്രൂഷ ചെയ്ത പാപ്പയുടെ അനുഭവസമ്പത്ത് സാര്വത്രിക

ഇല്ലിനോയിസിലെ ചിക്കാഗോയില് നിന്നുള്ള 69 കാരനായ കര്ദിനാള് റോബര്ട്ട് ഫ്രാന്സിസ് പ്രൊവോസ്റ്റിനെ ആഗോളസഭയുടെ 267 ാമത്തെ മാര്പാപ്പയായി തിരഞ്ഞെടുത്തു. ലിയോ പതിനാലാമന് എന്നായിരിക്കും അദ്ദേഹം അറിയപ്പെടുക. യുഎസില് നിന്നുള്ള ആദ്യ മാര്പാപ്പയാണ് ലിയോ പിതനാലാമന് മാര്പാപ്പ. 1955-ല് ചിക്കാഗോയില് ജനിച്ചു. സെന്റ് അഗസ്റ്റിന് സഭയില് ചേര്ന്ന അദ്ദേഹം 1982-ല് പുരോഹിതനായി അഭിഷിക്തനായി. പെറുവിലെ ചിക്ലായോയുടെ ബിഷപ്പായി നിയമിതനായ അദ്ദേഹം പിന്നീട് ബിഷപ്പുമാര്ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി സേവനമനുഷ്ഠിച്ചു. 2023-ല് ഫ്രാന്സിസ് മാര്പാപ്പ അദ്ദേഹത്തെ കര്ദിനാളായി നിയമിച്ചു.

ഡോ. ജോസഫ് കളത്തിപ്പറമ്പില് (വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത) ജീവിതത്തില് ഏറ്റവും പ്രിയപ്പെട്ട ഒരാള് വേര്പിരിയുമ്പോള് ഓര്ക്കുന്നു, ലാളിത്യം ആയിരുന്നു പാപ്പയുടെ മുഖമുദ്ര. പെരുമാറ്റത്തിലും സംസാരത്തിലും സാധാരണക്കാരന്. എല്ലാവരോടും ഇടപഴകുന്ന, സംസാരിക്കുന്ന വ്യക്തി. 2013 മാര്ച്ച് മാസം 13നാണ് പുതിയ പാപ്പയുടെ പ്രഖ്യാപനം ഉണ്ടായത്. അന്ന് വത്തിക്കാന് ചത്വരത്തില് ആകാംക്ഷയോടെ കാത്തുനില്ക്കുന്നവര്ക്കൊപ്പം ഞാനുമുണ്ടായിരുന്നു. ആഗോള കത്തോലിക്കാ സഭയുടെ തലവനും പത്രോസിന്റെ പിന്ഗാമിയുമായി അര്ജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ മെത്രാപ്പോലീത്തയായ ഹോര്ഹെ മരിയോ ബെര്ഗോളിയോയുടെ പേര് പ്രഖ്യാപിച്ചു. ഈ സമയം അവിടെ




Don’t want to skip an update or a post?