Follow Us On

05

November

2025

Wednesday

ധന്യ മദര്‍ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബര്‍ എട്ടിന്

ധന്യ മദര്‍ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബര്‍ എട്ടിന്
കൊച്ചി: കേരള സഭയിലെ ആദ്യ സന്യാസിനിയും, ഇന്ത്യയിലെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമായ മദര്‍ ഏലീശ്വായെ നവംബര്‍ 8-ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നു.
വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ തിരുകര്‍മ്മങ്ങള്‍  ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ എട്ടിന് നടക്കും. ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന ലിയോ പതിനാലാമന്‍ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപതാ മെത്രാന്‍ കര്‍ദിനാള്‍ സെബാ സ്റ്റ്യന്‍ ഫ്രാന്‍സിസിനെയും മറ്റ് വിശിഷ്ടാതിഥികളെയും വൈകുന്നേരം 4 -ന് ബസിലിക്കാ അങ്കണത്തില്‍ സ്വീകരിക്കും.
 4.30-ന് ദിവ്യബലി. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തും. കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തും. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്‌തോലിക പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ലെയോ പോള്‍ദോ ജിറെല്ലി സന്ദേശം നല്‍കും. കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ തിരുസ്വരൂപം അനാവരണം ചെയ്യും. തുടര്‍ന്ന് മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും.
ഏലീശ്വാമ്മയുടെ നൊവേന സിബിസിഐ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രകാശനം ചെയ്യും. കെആര്‍എല്‍സിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സുവനീര്‍ പ്രകാശനം ചെയ്യും. കോഫി ടേബിള്‍ ബുക്കിന്റെ പ്രകാശനം ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആദ്യകോപ്പി മദര്‍ ഷഹീല സിടിസിക്ക് നല്‍കി നിര്‍വ്വഹിക്കും. ബസിലിക്കയിലേക്കുള്ള വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ തിരുസ്വരൂപ പ്രയാണത്തോടെ ചടങ്ങുകള്‍ സമാപിക്കും.
നവംബര്‍ 8-ന്  ഉച്ചകഴിഞ്ഞ് 1.30 ന് അതിരൂപത കെഎല്‍സിഎ,  കെസിവൈഎം സംഘടനകളുടെ നേതൃത്വത്തില്‍ കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ നിന്നും മദര്‍ ഏലീശ്വായുടെ ഛായാചിത്രപ്രയാണവും, വരാപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റ് അങ്കണത്തിലെ മദര്‍ ഏലീശ്വായുടെ സ്മൃതി മന്ദിരത്തില്‍ നിന്നും ലോഗോ പ്രയാണവും,  ഓച്ച ന്തുരുത്ത് കുരിശിങ്കല്‍ ദേവാലയത്തില്‍ നിന്നും ദീപശിഖ പ്രയാണവും ആരംഭിക്കും.
മൂന്നരയോടെ എത്തിച്ചേരുന്ന പ്രയാണങ്ങളെ വല്ലാര്‍പാടം ബസിലിക്കയുടെ മുഖ്യകവാടത്തില്‍വെച്ച് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ.ആന്റണി വാലുങ്കല്‍, വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത്, സിടിസി സുപ്പീരിയര്‍ ജനറല്‍ മദര്‍ ഷാഹില സിടിസിയും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്നാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന തിരുകര്‍മങ്ങള്‍ ആരംഭിക്കുന്നത്.
 2023 നവംബര്‍ എട്ടിനാണ് മദര്‍ ഏലീശ്വയെ ധന്യപദത്തിലേക്ക് ഉയര്‍ത്തിയത്. വാഴ്ത്തപ്പെട്ടവളായി സാര്‍വത്രിക സഭ അംഗീകരിക്കുന്നതോടെ മദര്‍ ഏലീശ്വായുടെ പേരില്‍ പ്രാദേശിക സഭയില്‍ വണക്കത്തിന് അനുമതി ലഭിക്കുകയാണ്.
മദര്‍ ഏലീശ്വ 1866 ഫെബ്രുവരി 13-ന് കൂനമ്മാവില്‍ സ്ഥാപിച്ച കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭ (ടിഒസിഡി) ആണ് 1890 -ല്‍ റീത്ത് അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട് കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ്സ് (സിടിസി), കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മദര്‍ ഓഫ് കാര്‍മല്‍ (സിഎംസി) എന്നീ രണ്ട് സന്യാസിനി സഭകള്‍ രൂപംകൊണ്ടത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?