ഫിലിപ്പൈൻസ് സഭയ്ക്ക് രാജ്യത്തിന്റെ ആദരം; പൗരാണിക ബസിലിക്കയും തിരുരൂപവും ഇനി ദേശീയ സാംസ്ക്കാരിക നിധികൾ
- ASIA, Asia National, WORLD
- February 26, 2021
യംഗൂൺ: എന്തിനും തയാറായി നിൽക്കുന്ന പൊലീസ് സേന ഒരു വശത്ത്, രാജ്യത്ത് ജനാധിപത്യം പുലരണമെന്ന ആവശ്യമുന്നയിച്ച് പ്രതിഷേധിക്കുന്ന ജനം മറുവശത്ത്. സംഘർഷം മൂർച്ഛിക്കവേ, പ്രതിഷേധകരെ അടിച്ചമർത്താൻ ഒരുങ്ങിയ പൊലീസ് സേനയ്ക്കു മുന്നിലേക്ക് സ്വജീവൻപോലും അപകടത്തിലാക്കി ഒരു കന്യാസ്ത്രീ നടന്നടുത്തു, നടുറോഡിൽ മുട്ടുകുത്തി കണ്ണീർ വാർത്ത ആ കന്യാസ്ത്രീ അപേക്ഷിച്ചത് ഒന്നുമാത്രം- ജനങ്ങളെ ഒന്നും ചെയ്യരുതേ! ആൻ നു താങ് എന്ന ആ കന്യാസ്ത്രീയുടെ ഇടപെടൽ നൂറുകണക്കിന് ആളുകൾക്ക് രക്ഷയായി എന്ന് കുറിപ്പോടെ യംഗൂൺ കർദിനാൾ ചാൾസ് ബോ
മനില: ഏഷ്യയിലെ കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായ ഫിലിപ്പൈൻസ് ക്രിസ്തീയവിശ്വാസം സ്വീകരിച്ചതിന്റെ 500-ാം പിറന്നാളിൽ രാജ്യത്തിന്റെ വിശേഷാൽ ആദരം. സെബു നഗരത്തിലെ പൗരാണിക ദൈവാലയമായ സാന്റോ നിനോ മൈനർ ബസിലിക്കയും സാന്റോ നിനോ ഡെ സെബു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉണ്ണിശോയുടെ തിരുരൂപവും ദേശീയ സാംസ്കാരിക നിധികളായി പ്രഖ്യാപിക്കാനുള്ള തയാറെടുപ്പിലാണ് ദേശീയ മ്യൂസിയം. 500-ാം പിറന്നാൾ ആഘോഷത്തിന് ആരംഭം കുറിക്കുന്ന ഏപ്രിൽ 14നായിരിക്കും പ്രഖ്യാപനം. സാന്റോ നിനോ ഡെ സെബു തിരുരൂപം രാജ്യത്ത് എത്തിയതിന്റെ 500-ാം വാർഷികത്തോട് അനുബന്ധിച്ച് അഗസ്റ്റീനിയൻ
ജറുസലേം: ക്രൈസ്തവരുടെ മനസിൽ വിശുദ്ധനാടിനെ കുറിച്ചുള്ള ചിന്തകൾ ഏറ്റവുമധികം ഇടംപിടിക്കുന്ന വലിയനോമ്പ് ദിനങ്ങളിൽ, വിശുദ്ധ നാട്ടിലെ കുരിശിന്റെ വഴിയിൽ ലോകത്തെവിടെനിന്നും അണിചേരാൻ സുവർണാവസരം. മഹാമാരിമൂലം തീർത്ഥാടകർക്ക് വിശുദ്ധ നാട്ടിലെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ, വിശുദ്ധസ്ഥലങ്ങളുടെ സംരക്ഷണ ചുമതലയുള്ള (കസ്റ്റോഡി ഓഫ് ഹോളി ലാൻഡ്) ഫ്രാൻസിസ്ക്കൻ സഭയാണ് ഇതിന് സൗകര്യം ഒരുക്കുന്നത്. ‘ഹിക്- ഓൺ ദ വേ ഓഫ് ദ ക്രോസ്’ എന്ന നാമധേയമാണ് വിർച്വൽ കുരിശിന്റെ വഴിക്ക് നൽകിയിരിക്കുന്നത്. കുരിശ് വഹിച്ച് ക്രിസ്തു യാത്രചെയ്ത, വിശുദ്ധ നാട്ടിലെ ‘വിയാ
ബാഗ്ദാദ്: ക്രൈസ്തവരില്ലാത്ത ഇറാഖ് ഇറാഖല്ലെന്ന് തുറന്നുപറഞ്ഞ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി. രാജ്യത്തെ ക്രൈസ്തവ നേതാക്കളുടെ കൂട്ടായ്മയെ (കൗൺസിൽ ഓഫ് ലീഡേഴ്സ് ഓഫ് ഇറാഖി ക്രിസ്റ്റിയൻ കമ്മ്യൂണിറ്റി) കഴിഞ്ഞ ദിവസം അഭിസംബോധന ചെയ്യവേയാണ്, ഇറാഖിലെ ക്രിസ്ത്യൻ പാരമ്പര്യത്തെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്. അപ്പസ്തോലിക കാലത്തോളം പഴക്കമുള്ള ഇറാഖിലെ തദ്ദേശീയ ക്രൈസ്തവ സാന്നിധ്യത്തെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു. ‘പുരാതനകാലം മുതൽതന്നെ വിവിധ സംസ്ക്കാരങ്ങളെ സ്വീകരിക്കാനുള്ള മെസപ്പെട്ടോമിയയുടെ തുറവിക്ക് തെളിവാണിത്. സാംസ്ക്കാരികവും മതപരവുമായ വിഭിന്നതകൾക്ക് ഇടയിലും ഇറാഖി ജനത ശക്തരാണ്. മനോഹരമായ
നിനവേ: രക്തസാക്ഷികളുടെ ചുടുരക്തത്താൽ കുതിർന്ന ഇറാഖിലെ സഭയിലേക്ക് ഫ്രാൻസിസ് പാപ്പ ആഗതനാകുന്നതിന്റെ ആനന്ദത്തിലാണ് ഫാ. നയിം ഷൊഷാൻഡി. ക്രിസ്തുവിശ്വാസത്തെ പ്രതി ഐസിസുകാരുടെ കൊലക്കത്തിക്ക് ഇരയായി സഹോദരനെ നഷ്ടപ്പെട്ട ഫാ. നയിം ഇപ്പോൾ സ്പെയിനിലാണ് ശുശ്രൂഷ ചെയ്യുന്നത്. ഇസ്ലാമിക തീവ്രവാദികൾ അഴിച്ചുവിട്ട പീഡനങ്ങളുടെ മുറിപ്പാടുകൾ ഉണങ്ങിയിട്ടില്ലെങ്കിലും അത്യധികമായ പ്രതീക്ഷയോടെയാണ് 37 വയസുകാരനായ ഇദ്ദേഹം പാപ്പയുടെ സന്ദർശനത്തെ കാത്തിരിക്കുന്നത്. മാർച്ച് അഞ്ചു മുതൽ എട്ടുവരെയാണ് ഇറാഖിലെ പേപ്പൽ പര്യടനം. ‘ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും നഷ്ടപ്പെട്ട ഇറാഖിലെ രക്തസാക്ഷികളുടെ സഭയിലേക്ക്
തിരുവനന്തപുരം: അനാരോഗ്യവും തുടർച്ചയായ ചികിത്സകളും കണക്കിലെടുത്ത് തിരുവനന്തപുരം ആർച്ച്ബിഷപ്പ് ഡോ. മരിയ കലിസ്റ്റ് സൂസപാക്യം അതിരൂപതാധ്യക്ഷന്റെ ചുമതലകകൾ ഒഴിയുന്നു. അതിരൂപതയിലെ വൈദികരെ അഭിസംബോധന ചെയ്തുകൊണ്ട് തയാറാക്കിയ കത്തിലൂടെയാണ് ഡോ.സൂസപാക്യം തന്റെ തീരുമാനം അറിയിച്ചത്. വിരമിക്കാനുള്ള സന്നദ്ധത മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, അതിരൂപതയുടെ അധികാരങ്ങൾ കൈകാര്യം ചെയ്യാനുള്ള ചുമതല സഹായമെത്രാൻ ഡോ. ക്രിസ്തുദാസിനെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. കാനോനിക നിയമപ്രകാരം ഔദ്യോഗിക ചുമതലകളിൽനിന്ന് വിരമിക്കാനുള്ള 75 വയസ് ഡോ. സൂസപാക്യത്തിന് പൂർത്തിയാകുന്നത് ഈ മാർച്ച് 11നാണ്. സാധാരണ ഗതിയിൽ 75
റാമല്ല: ഏതാണ്ട് ഒന്നര പതിറ്റാണ്ടിനുശേഷം ചരിത്രപ്രധാനമായ തിരഞ്ഞെടുപ്പിലേക്ക് പലസ്തീൻ ജനത നീങ്ങുമ്പോൾ, പാർലമെന്റിൽ ക്രിസ്ത്യൻ പ്രാതിനിധ്യം ഉറപ്പാക്കാൻ പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ നിർണായക നീക്കം. 132 അംഗ പലസ്തീൻ നിയമസഭാ കൗൺസിലിൽ കുറഞ്ഞത് ഏഴ് സീറ്റുകളെങ്കിലും ഇനി ക്രൈസ്തവ സഭാംഗങ്ങൾക്ക് ഉറപ്പ്! ഏഴ് സീറ്റുകൾ ക്രൈസ്തവ സഭാംഗങ്ങൾക്ക് ഉറപ്പ്! ഇതുസംബന്ധിച്ച ഉത്തരവിൽ ഇക്കഴിഞ്ഞ ദിവസമാണ്, പാലസ്തീൻ നാഷ്ണൽ അഥോറിറ്റി പ്രസിഡന്റും പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ചെയർമാനുമായ മഹമൂദ് അബ്ബാസ് ഒപ്പുവെച്ചത്. 2006ൽ നടന്ന തിരഞ്ഞെടുപ്പിൽ പലസ്തീനിലെ ഇസ്ലാമിക
മനില: ആഗോളസഭ പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിക്കാൻ തയാറെടുത്ത് ഫിലിപ്പൈൻസിലെ സഭാ നേതൃത്വം. തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ മേയ് ഒന്നിനാണ് സമർപ്പണ തിരുക്കർമങ്ങൾ ക്രമീകരിക്കുന്നതെങ്കിലും മാർച്ച് 30 മുതൽ ഇതിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമാകും. ഫിലിപ്പൈൻസിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ നിർദേശപ്രകാരം അൽമായർക്ക് വേണ്ടിയുള്ള കമ്മീഷനാണ് മേൽനോട്ടം വഹിക്കുന്നത്. സമർപ്പണത്തിന്റെ ഭാഗമായി ഫാ. ഡൊണാൾഡ് കല്ലോവേ തയാറാക്കിയ ‘കോൺസക്രറേഷൻ ടു സെന്റ് ജോസഫ്’ എന്ന പുസ്തകം വിശ്വാസികൾക്ക്
Don’t want to skip an update or a post?