നിണം
- ASIA, Asia National, Featured, WORLD
- March 21, 2023
ഫാ. മാത്യു ആശാരിപറമ്പില് ചരിത്രത്തിന്റെ ഏതോ ഘട്ടത്തില് ജന്മമെടുത്ത്, കര്മംകൊണ്ട് മഹത്വം തേടി കടന്നുപോകുന്ന പുണ്യജന്മങ്ങളാണ് അവതാരങ്ങള്. അവര് അപൂര്വമാണ്; കാലത്തിന്റെ ഭാഗ്യമാണ്. അടുത്ത നാളില് ദിവംഗതനായ മോണ്. മാത്യു എം. ചാലില് അച്ചനെക്കുറിച്ചുള്ള ഓര്മകളില് ആദ്യം ഉണരുന്ന വികാരമാണിത്. കണ്ണൂരിലെ ചെമ്പേരിയില് ജനിച്ച് തലശേരി അതിരൂപതയില് വൈദികനായിത്തീര്ന്ന അദ്ദേഹം 85 വര്ഷത്തെ തന്റെ കര്മജീവിതത്തില് അറുപതു വര്ഷവും പുരോഹിതനായിരുന്നു. ഒരിക്കലും കെടാത്ത നിലവിളക്കാണ് ചാലിലച്ചന്. ഇനിയും കത്തണം, ഇനിയും ശോഭിക്കണമെന്ന മോഹം അവസാനശ്വാസംവരെ ജീവിതത്തില് സൂക്ഷിച്ച്
”മുസ്തഫ ദൈവം നിന്നെ സ്നേഹിക്കുന്നു. യേശുവിനോ ക്രിസ്ത്യാനികള്ക്കോ താങ്കളോട് വെറുപ്പില്ല. കാരണം താങ്കള് കത്തിച്ച ബൈബിളില് ശത്രുക്കളെ സ്നേഹിക്കുവാനാണ് യേശു ആവശ്യപ്പെടുന്നത്. അതുകൊണ്ട് ഞങ്ങള് നിങ്ങള്ക്കായി പ്രാര്ത്ഥിക്കുന്നു.” – ഈ അനൗണ്സ്മെന്റുമായി സഞ്ചരിക്കുന്ന വാഹനത്തിന് പുറകെ ബൈബിള് നെഞ്ചോടു ചേര്ത്ത് പ്രാര്ത്ഥനാപൂര്വ്വം വരിവരിയായി നീങ്ങുന്ന ഒരു സംഘം വിശ്വാസിക ള്. മലബാറിന്റെ വിവിധ പ്രദേശങ്ങ ള് അടുത്തിടെ സാക്ഷ്യം വഹിച്ച വ്യത്യസ്തമായ ഒരു പ്രതിഷേധറാലിയായിരുന്നു ഇത്. ഈ യാത്ര പ്രതിഷേധറാലിയെക്കാള് ഉപരിയായി പ്രാര്ത്ഥനാറാലിയോ തീര്ത്ഥാടനമോ ആയിരുന്നവെന്ന് ഇതിന്
പാലക്കാട്: വജ്ര ജൂബിലിനിറവില് പാലക്കാട് മേഴ്സി കോളജ്. 1959ല് പാലക്കാട് കര്മ്മലീത്താ സന്യാസിനി സഭ (കോണ്ഗ്രിഗേഷന് ഓഫ് മദര് ഓഫ് കാര്മല്) പ്രവര്ത്തനം ആരംഭിച്ചപ്പോള് ആദ്യം തിരിച്ചറിഞ്ഞത് കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സ്ഥാപനങ്ങള് ജില്ലയില് കുറവാണെന്നാണ്. 1960 ല് ആദ്യ നഴ്സറി സ്കൂള് ആരംഭിച്ചു. അതിനോട് ചേര്ന്ന് ഒന്നു മുതല് പത്ത് വരെയുള്ള കാണിക്ക മാതാ ഇംഗ്ലീഷ് മീഡിയം സ്കൂളും തുടങ്ങി. സ്കൂള് സ്ഥാപിക്കാനായി പണിത ആദ്യ കെട്ടിടത്തിന്റെ വെഞ്ചരിപ്പിനെത്തിയ ബിഷപ് മാര് ജോര്ജ് ആലപ്പാട്ടിനോട് പ്രദേശവാസികള്
ജയ്സ് കോഴിമണ്ണില് ദൈവദാസന് ആര്ച്ച്ബിഷപ് ഗീവര്ഗീസ് മാര് ഈവാനിയോസ് മലങ്കര സഭയില് വൈദികര്ക്കായി സ്ഥാപിച്ച ഓര്ഡര് ഓഫ് ഇമിറ്റേഷന് ഓഫ് ക്രൈസ്റ്റ് (ഒഐസി) എന്ന ബഥനി മിശിഹാനുകരണ സന്യാസ സമൂഹത്തില് ശുശ്രൂഷ ചെയ്തുവരുന്ന ഇരട്ട സഹോദരങ്ങളാണ് ഫാ. ബെനഡിക്ട് മൂഴിക്കരയും ഫാ. ഡൊമിനിക് മൂഴിക്കരയും. കൊല്ലം ജില്ലയിലെ നല്ലില മൂഴിക്കര ഒ. പാപ്പച്ചന്റെയും കുട്ടിയമ്മയുടെയും ഇരട്ടമക്കളാണ് ഇവര്. മാവേലിക്കര രൂപതയിലെ പുളിയല സെന്റ് ജോസഫ്സ് മലങ്കര കത്തോലിക്കാ ഇടവകാംഗങ്ങളാണ്. നല്ലില ഗവണ്മെന്റ് യുപിഎസ്, കുണ്ടറ മുഖത്തല സെന്റ്
1927 ലാണ് അര്ജന്റീനയിലെ കൊറഡോബയില് അള്ട്ടാ ഗ്രേസിയയിലുള്ള ലൂര്ദ്മാതാവിന്റെ ഗ്രോട്ടോയുടെ സമീപം ഒരു ചാപ്പല് കൂദാശ ചെയ്തത്. ആ ചാപ്പലിന്റെ അള്ത്താരയില് കേന്ദ്രസ്ഥാനത്ത് സ്ഥാപിച്ചിരുന്ന ലൂര്ദ് മാതാവിന്റെ തിരുസ്വരൂപം 2011 ല് പുനരുദ്ധാരണപ്രവര്ത്തനങ്ങള്ക്കായി അവിടുന്ന് നീക്കം ചെയ്തു. ഇതിന് ശേഷം ചാപ്പല് അടയ്ക്കുവാനായി വന്ന കര്മലീത്താ വൈദികനാണ് നീക്കിയ രൂപത്തിന്റെ സ്ഥാനത്ത് മാതാവിന്റെ രൂപത്തിന് സമാനമായ മറ്റൊരു രൂപം ശ്രദ്ധിച്ചത്. കൂടുതല് വ്യക്തമായി വീക്ഷിക്കുവാനായി അടുത്തേക്ക് ചെന്നപ്പോള് ആ രൂപം അപ്രത്യക്ഷമായി. മാതാവിന്റെ രൂപം നീക്കം ചെയ്ത
പുല്പ്പള്ളി: ഒരു വര്ഷം കൊണ്ട് പ്രാര്ത്ഥനയോടെ ബൈബിള് കൈ യ്യെഴുത്ത് പകര്പ്പ് പൂര്ത്തിയാക്കി ഒരു വീട്ടമ്മ. പുല്പ്പള്ളി തിരുഹൃദയ ദൈവാലയ അംഗമായ കരിക്കത്തില് മോളി കുഞ്ഞുമോനാണ് പ്രാര്ത്ഥനായജ്ഞത്തിലൂടെ ബൈബിള് കൈയ്യെഴുത്ത് പതിപ്പ് പുറത്തിറക്കിയത്. 2022 ജനുവരി ഒന്നിന് എഴുതി തുടങ്ങി 2022 ഡിസംബര് 10 ന് സമ്പൂര്ണ ബൈബിളിന്റെ പകര്ത്തിയെഴുത്ത് പൂര്ത്തീകരിച്ചു. ഇതിനായി 730 A4 സൈസ് പേപ്പറുകളും 50 പേനകളുമാണ് ഉപയോഗിച്ചത്. 1460 പേജിലായി എഴുതി തീര്ത്തപ്പോള് ഓരോ വാക്കിനും ഒരോ നിയോഗം വച്ചു തന്നോടു
മുംബൈ: ഫ്രാന്സിസ് മാര്പാപ്പ കൗണ്സില് ഓഫ് കാര്ഡിനല്സ് അംഗമായി ഇന്ത്യയില് നിന്ന് കര്ദിനാള് ഒസ്വാള്ഡ് ഗ്രേഷ്യസിനെ വീണ്ടും നിയമിച്ചു. 2013 ല് ഫ്രാന്സിസ് മാര്പാപ്പ സ്ഥാപിച്ച കൗണ്സില് ഓഫ് കാര്ഡിനല്സ് കത്തോലിക്ക സഭയുടെ ഭരണപരമായ കാര്യങ്ങളില് മാര്പാപ്പയെ ഉപദേശിക്കുന്ന ഉന്നതാധികാര കമ്മിറ്റിയാണ്. പ്രവര്ത്തനങ്ങള്ക്ക് തുടര്ച്ച കിട്ടുന്നതിനായിട്ടാണ് ആദ്ദേഹത്തെ വീണ്ടും നിയമിച്ചത്. മുംബൈ അതിരൂപതാധ്യക്ഷനായ കര്ദിനാള് ഗ്രേഷ്യസിന് 78 വയസുണ്ട്. 2006 മുതല് അദ്ദേഹം മുംബൈ അതിരൂപതാധ്യക്ഷനാണ്. 2010 മുതല് 2019 വരെ അദ്ദേഹം ഫെഡറേഷന് ഓഫ് എഷ്യന്
ഓക്സ്ഫോഡ്: ഓക്സ്ഫോഡ് സര്വകലാശാലയിലെ ക്യാമ്പ്യന് ഹാളില് വച്ച് സുറിയാനി ഭാഷയില് റംശായും (സന്ധ്യാപ്രാര്ത്ഥന) തുടര്ന്ന് സ്നേഹവിരുന്നും നടത്തി. ലോകപ്രശസ്ത സുറിയാനി പണ്ഡിതനായ പ്രഫസര് സെബാസ്റ്റ്യന് ബ്രോക്കിനെ ആദരിക്കാനാണ് പൗരസ്ത്യ സുറിയാനി ഭാഷയിലെ സീറോമലബാര് ക്രമത്തില് പ്രാര്ത്ഥന നടത്തിയത്. വിശിഷ്ടാഥിതിയായി ചടങ്ങില് സംബന്ധിച്ച ബിഷപ് മാര് ജോസഫ് സ്രാമ്പിക്കല് സുറിയാനിയിലുള്ള റംശാക്ക് മുഖ്യകാര്മികത്വം വഹിച്ചു. സീറോമലബാര് ഗ്രേറ്റ് ബ്രിട്ടന് രൂപത ചാന്സലര് ഫാ. മാത്യു പിണക്കാട്ട്, ഫാ. റ്റെറിന് മൂലക്കര, ഫാ. ഫാന്സ്വാ പത്തില്, ഫാ. മാത്യു കുരിശുമ്മൂട്ടില്,
Don’t want to skip an update or a post?