കട്ടപ്പന: മതാധ്യാപനം ദൈവവിളിയായി സ്വീകരിക്കണമെന്ന് ഇടുക്കി രൂപതാധ്യക്ഷന് മാര് ജോണ് നെല്ലിക്കുന്നേല്. വെള്ളയാംകുടിയില് നടന്ന ഇടുക്കി രൂപതാ മതാധ്യാപക കണ് വന്ഷനില് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുംതലമുറക്ക് ജീവിക്കാനുള്ള വിശ്വാസവും ആത്മീയ വഴിയും പഠിപ്പിക്കുകയാണ് മതാധ്യാ പനത്തിന്റെ ലക്ഷ്യമെന്നും മാര് നെല്ലിക്കുന്നേല് പറഞ്ഞു. തലശേരി അതിരൂപതാധ്യക്ഷന് മാര് ജോസഫ് പാംപ്ലാനി കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. 25 വര്ഷം പൂര്ത്തിയാക്കിയ മതാധ്യാപകരെ സമ്മേളനത്തില് ആദരിച്ചു. ക്രിസ്തു ജ്യോതി വിശ്വാസ പരിശീലന കേന്ദ്രം തയാറാക്കിയ വിശ്വാസ പരിശീലന മാര്ഗരേഖയുടെ പ്രകാശനം രൂപത
തൃശൂര്: തൊഴിലാളികളുടെ സമഗ്ര വികസനത്തിന് സമൂഹത്തിന്റെ ശ്രദ്ധയും സജീവമായ പ്രവര്ത്തനവും അനിവാര്യമെന്ന് ആര്ച്ചുബിഷപ് മാര് ആന്ഡ്രൂസ് താഴത്ത്. കേരള ലേബര് മൂവ്മെന്റും അണ് ഓര്ഗനൈസ്ഡ് വര്ക്കേഴ്സ് ട്രേഡ് യൂണിയന് അലയന്സും സംയുക്തമായ സംഘടിപ്പിച്ച തൊഴിലാളി മഹാ സമ്മേളനം തൃശൂര് സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില് ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. യുടിഎ ചെയര്മാന് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. കെസിബിസി ലേബര് കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. സെല്വിസ്റ്റര് പൊന്നുമുത്തന് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്മാന് ബിഷപ്
തലശ്ശേരി: തലശ്ശേരി അതിരൂപതയിലെ ഫാ. മനോജ് ഒറ്റപ്ലാക്കല് വാഹനാപകടത്തില് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന ഫാ. ജോര്ജ് കരോട്ട്, ഫാ. ജോണ് മുണ്ടോളിക്കല്, ഫാ. ജോസഫ് പണ്ടാരപ്പറമ്പില് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇന്നു (മെയ് 29) പുലര്ച്ചെ വടകരക്കടുത്തുവച്ച് ദേശീയപാതയിലായിരുന്നു വാഹനാപകടം ഉണ്ടായത്. എടൂര് ഇടവകാംഗമായ ഫാ. മനോജ് ഒറ്റപ്ലാക്കല് മികച്ച ചിത്രകാരനും പ്രസംഗകനുമായിരുന്നു. നാളെ വൈകുന്നേരം മൂന്നു മണിക്ക് എടൂര് പള്ളിയിലാണ് മൃതസംസ്കാര ശുശ്രൂഷകള്. മറ്റു വൈദികരുടെ പരുക്കുകള് ഗുരുതരമല്ല.
കാക്കനാട്: സീറോമലബാര്സഭയിലെ മെത്രാന്മാ രുടെ സിനഡിന്റെ അടിയന്തര സമ്മേളനം ജൂണ് 12 മുതല് 16 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില് നടക്കും. മേജര് ആര്ച്ചുബിഷപ് കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി സിനഡു വിളിച്ചുചേര്ത്തുകൊണ്ടുള്ള ഔദ്യോഗിക ഡിക്രി സിനഡ് അംഗങ്ങളായ മെത്രാന്മാര്ക്ക് നല്കി. സീറോമലബാര്സഭയുടെ പെര്മനന്റ് സിനഡ് അംഗങ്ങള് വത്തിക്കാനില് നടത്തിയ ചര്ച്ചയുടെ തുടര്ച്ചയായി, പരിശുദ്ധ സിംഹാസനത്തിന്റെ നിര്ദ്ദേശപ്രകാരമാണ് അടിയന്തര സിനഡ് സമ്മേളനം വിളിച്ചു ചേര്ത്തിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയില് ഏകീകൃത വിശുദ്ധ കുര്ബാനയര്പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു
കൊച്ചി: കേരളകത്തോലിക്കാ മെത്രാന് സമിതിയുടെ തീരുമാനപ്രകാരം ഡിസംബര് ഒന്നു മുതല് മൂന്നുവരെ കേരള കത്തോലിക്കാ സഭയുടെ പ്രഥമ ദിവ്യകാരുണ്യ കോണ്ഗ്രസ് നടക്കും. വല്ലാര്പാടം മരിയന് തീര്ത്ഥാടനകേന്ദ്രമാണ് ദിവ്യകാരുണ്യ കോണ്ഗ്രസിന്റെ വേദി. കോട്ടയം വിമലഗിരി പാസ്റ്ററല് സെന്ററില് ദിവ്യകാരുണ്യ കോണ്ഗ്രസിനു ഒരുക്കമായിട്ടുള്ള റിസോഴ്സ് ടീമിനുള്ള പരിശീലന കളരി മൂന്നു ദിവസങ്ങളിലായി നടത്തി. ബിഷപ് സാമുവേല് മാര് ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. പരിശുദ്ധ കുര്ബാനയോടുള്ള ഭക്തി നമ്മെ വിശ്വാസ ജീവിതത്തില് ആഴപ്പെടാന് സഹായിക്കുമെന്ന് മാര് ഐറേനിയോസ് പറഞ്ഞു. കെസിബിസി ഡെപ്യൂട്ടി
തൃശൂര്: രാജ്യത്തെ വടക്ക് കിഴക്കന് സംസ്ഥാനമായ മണിപ്പൂരിലെ ക്രൈസ്തവ സമൂഹത്തെ ഇല്ലായ്മ ചെയ്യാനുള്ള ആസൂത്രിതമായ ഗൂഢാലോചന അതിഭീകരവും രാജ്യത്തെ മതേതര സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് കത്തോലിക്കാ കോണ്ഗ്രസ് തൃശൂര് അതിരൂപത സമിതി. മണിപ്പൂര് കലാപം നിയന്ത്രിക്കാനാകാത്തത് കേന്ദ്രസംസ്ഥാന സര്ക്കാരുകളുടെ പരാജയത്തിലേക്കാണ് വിരല് ചൂണ്ടുന്നത്. മതനിരപേക്ഷതയുടെ പ്രത്യക്ഷ ലംഘനമായി മണിപ്പൂര് സംഭവം മാറിയിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് വ്യാപകമായി തകര്ക്കപ്പെട്ട ക്രിസ്ത്യന് ദൈവാലയങ്ങള്. മണിപ്പൂരിലെ ഗോത്ര വിഭാഗങ്ങള്ക്ക് തങ്ങളുടെ സാംസ്കാരിക തനിമ നിലനിര്ത്തിക്കൊണ്ട് സ്വ ത്വബോധത്തോടെ സ്വതന്ത്രമായി ഈ രാജ്യത്ത് ജീവിക്കാനുള്ള
പന്തക്കുസ്ത തിരുനാൾ (മേയ് 28) ആത്മനിറവിൽ ആഘോഷിക്കാൻ സഹായിക്കുന്ന ചിന്തകൾ പ്രമുഖ വചനപ്രഘോഷകർ പങ്കുവെക്കുന്നു. ******* നമുക്കും ആശ്രയിക്കാം പരിശുദ്ധാത്മാവിൽ: ഫാ. സേവ്യർഖാൻ വട്ടായിൽ പരിശുദ്ധാത്മാവിന്റെ ശക്തി വിസ്ഫോടനകരമാണ്. ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ കഴിയുന്നതാണത്. കഴിഞ്ഞ രണ്ടായിരം വർഷമായി കർത്താവിന്റെ സഭ വളരെയധികം അന്ധകാര പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നമുക്കറിയാം. എന്നാൽ, അപ്പോഴെല്ലാം സഭ ആശ്രയിച്ചത് പരിശുദ്ധാത്മാവിലാണ്. വിശുദ്ധർ പരിശുദ്ധാത്മശക്തിയിൽ ആശ്രയിച്ചു. പാപ്പമാരും അതേ ശക്തിയിലാശ്രയിച്ചു. ദൈവാത്മാവ് വിസ്മയകരമായ കരുതലോടെ അപ്പോഴെല്ലാം സഭയെ നയിച്ചുകൊണ്ടിരുന്നു. കാരണം തിരുസഭ പരിശുദ്ധാത്മാവിന്റെ
രഞ്ജിത്ത് ലോറന്സ് ഒരിക്കല് യുണൈറ്റഡ് എയര്ലൈന്സ് വിമാനത്തില് ഫാ. റോയ് പാലാട്ടി യൂറോപ്പിലേക്ക് യാത്ര ചെയ്യുന്ന അവസരത്തില് അദ്ദേഹം വൈദികനാണെന്ന് തിരിച്ചറിഞ്ഞ സഹയാത്രികന് ഇപ്രകാരം ചോദിച്ചു -”ഇപ്പോഴും ഇതുപോലുള്ള വൈദികരൊക്കെ ഉണ്ടോ?” തുടര്ന്ന് താന് ഒരു അസോസിയേറ്റ് പ്രഫസറാണെന്നും മതവിശ്വാസം അന്ധവിശ്വാസമാണെന്നും ശാസ്ത്രത്തിലാണ് താന് വിശ്വസിക്കുന്നതെന്നുമൊക്കെ അദ്ദേഹം വിവരിച്ചു. ഇതെല്ലാം ശ്രദ്ധാപൂര്വ്വം കേട്ടിരുന്ന പാലാട്ടി അച്ചന് അവസാനം ഇങ്ങനെ ചോദിച്ചു -”നിങ്ങള് ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. നമ്മള് ഇപ്പോള് യാത്ര ചെയ്യുന്ന ഈ യുണൈറ്റഡ് എയര്ലൈന്സിന്റേത് ഉള്പ്പെടെയുള്ള പല
Don’t want to skip an update or a post?