തലശേരി: നഴ്സറി സ്കൂള്‍ മുതല്‍ ഒരുമിച്ച് പഠിച്ച അയല്വാ സികളായ രണ്ടു ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒരുമിച്ച് ഒരേ സഭയില്‍ വൈദികരായി അഭിഷേകം ചെയ്യപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോനായും ഇടവകാ സമൂഹവും.
വായാട്ടുപറമ്പിലെ ഫാ. ചാക്കോ മൂലേക്കാട്ടിലും ഫാ. മാത്യു കണി വേലിലും ആണ് ഈ നവ വൈദികര്‍. ഒസിഡി സഭാംഗങ്ങളായ ഇരുവരും വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോനാ ദേവാ ലയത്തില്‍ വച്ച് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാ നിയില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു.
വായാട്ടുപറമ്പ് സ്കൂളില്‍ നഴ്സറി മുതല്‍ പത്താം ക്ലാസ് വരെ ഒരുമിച്ചു പഠിച്ച ഈ സുഹൃത്തുക്കള്‍ ഒരുമിച്ച് ഒസിഡി സഭയില്‍ ചേരുകയായിരുന്നു. ഇവര്‍ 10-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒസിഡി സഭാംഗമായ ഫാ. തോമസ് മണ്ണാപറമ്പില്‍ വായാട്ടുപറ മ്പില്‍ എത്തിയത്.
വൈദികരാകാന്‍ താല്പര്യം ഉള്ളവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞപ്പോള്‍ ആദ്യം കൈ പൊക്കിയത് മാത്യു കണിവേലില്‍ ആയിരുന്നു. കൂട്ടുകാരന് കൈ പൊക്കുന്നതു കണ്ടപ്പോള്‍ ചാക്കോ മൂലേക്കാട്ടിലും കൈ ഉയര്‍ത്തി. രണ്ടു പേര്‍ക്കും വൈദികരാകാനായിരുന്നു ആഗ്രഹവും.
അവരുടെ സ്വപ്നം പൂവണിഞ്ഞ അപൂര്‍വ്വ നിമിഷത്തിന് സാക്ഷ്യംവഹിക്കാന്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇടവക സമൂഹം മുഴുവനും ദേവാലയത്തില്‍ എത്തിയിരുന്നു.
















Leave a Comment
Your email address will not be published. Required fields are marked with *