Follow Us On

30

October

2025

Thursday

  • ദൈവം സംസാരിച്ച സമയം

    ദൈവം സംസാരിച്ച സമയം0

    ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി ചെറുപ്പം മുതല്‍ ഞാന്‍ മുടങ്ങാതെ ദൈവാലയത്തില്‍ പോയിരുന്നു. പരിശുദ്ധ കുര്‍ബാനയോടുള്ള അഭിനിവേശമൊന്നുമായിരുന്നില്ല അതിന് കാരണം. എന്നും ദൈവാലയത്തില്‍ പോകണമെന്നത് അമ്മച്ചിക്ക് നിര്‍ബന്ധമായിരുന്നു. പിന്നീട് അള്‍ത്താരബാലനായപ്പോള്‍ വൈദികനാകണമെന്ന ആഗ്രഹം മനസില്‍ തോന്നിയിട്ടുണ്ട്. എന്നാല്‍, പത്താം ക്ലാസ് എത്തിയപ്പോഴേക്കും ആ ആകര്‍ഷണം വല്ലപ്പോഴും മാത്രം മനസിലേക്ക് വരുന്ന ഒരു ചിന്ത മാത്രമായി ചുരുങ്ങി. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞുള്ള അവധി ദിനങ്ങളില്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയിരുന്നു. അവിടെ വച്ചാണ് ഹോളിക്രോസ് സഭാംഗമായ സിസ്റ്റര്‍ ജെറോമിനെ കാണുന്നത്.

  • ആദ്യം കേട്ട  അനുഭവ സാക്ഷ്യം

    ആദ്യം കേട്ട അനുഭവ സാക്ഷ്യം0

    ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി പ്രാര്‍ത്ഥന കഴിഞ്ഞ് ഇമചിമ്മാതെ തിരുഹൃദയത്തെ നോക്കിയിരിക്കുന്ന അപ്പച്ചന്റെ ചിത്രം ഇന്നും മനസിലുണ്ട്. മെയ് മാസം മാതാവിന്റെ വണക്കമാസമായതുകൊണ്ട് സാധാരണഗതിയില്‍നിന്ന് സന്ധ്യാപ്രാര്‍ത്ഥനയുടെ സമയം ഒരല്‍പ്പം കൂടിയിരുന്നു. ജൂണ്‍ മാസമാവുമ്പോഴേക്കും തിരുഹൃദയ വണക്കമാസമുള്ളതുകൊണ്ട് പിന്നെയും പ്രാര്‍ത്ഥനാ സമയം കൂടുമായിരുന്നു. മടുപ്പുകളില്ലാതെ ഈ വണക്കമാസങ്ങളെ സാകൂതം ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചത് അപ്പച്ചന്റെ ഭക്തിയോടെയുള്ള വണക്കമാസ വായനയായിരുന്നു. തിരുഹൃദയത്തണലില്‍ സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് പിന്നീട് പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചപ്പോഴും തുടര്‍ന്ന് ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ നേരിടാന്‍ അപ്പച്ചന് താങ്ങായത് തിരുഹൃദയ

Don’t want to skip an update or a post?