എഐ കുമ്പസാരക്കൂട്; യാഥാര്‍ത്ഥ്യമെന്ത്
- Featured, INTERNATIONAL, LATEST NEWS, WORLD
- November 23, 2024
ഫാ. ജോസഫ് വയലില്‍ CMI (ചെയര്മാന്, ശാലോം ടി.വി) അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഡൊണാള്‍ഡ് ട്രംപ് താന്‍ പ്രസിഡന്റ് ആയാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കുറെ പരിപാടികളെപ്പറ്റി പ്രസംഗിക്കുകയുണ്ടായി. ട്രംപ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 2025 ജനുവരി 20-ന് അദ്ദേഹം പ്രസിഡന്റായി സ്ഥാനമേല്‍ക്കും. അതില്‍ പ്രധാനമായ ചില നയപരിപാടികളെപ്പറ്റിയാണ് ഇവിടെ കുറിക്കുന്നത്. കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഒന്നാമത്തേത്. അമേരിക്ക അതിര്‍ത്തി പങ്കിടുന്നത് കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുമായിട്ടാണ്. മെക്സിക്കോ-അമേരിക്ക അതിര്‍ത്തിയുടെ നീളം 3145 കിലോമീറ്ററാണ്. ഇത്രയും നീണ്ട ഒരു
ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍ (കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് ലേഖകന്‍) ഇടുക്കിയിലെ ഏലമലക്കാടുകളില്‍ പുതിയ പട്ടയം അനുവദിക്കുന്നത് തടഞ്ഞുകൊണ്ടുള്ളതാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഏലമലപ്രദേശങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ഡിസംബറിലെ അടുത്ത ഹിയറിംഗ് വരെയാണ് സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവ്. ഹൈറേഞ്ച് ജനതയെ വീണ്ടും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് കഴിഞ്ഞ ഒക്ടോബര്‍ 24-ലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഇടുക്കിയിലെ ഏലമലക്കാടുകളില്‍ (സിഎച്ച്ആര്‍) പുതിയ പട്ടയം അനുവദിക്കുന്നത്
മുനമ്പം: റിലേ നിരാഹാര സമരം മുപ്പത്തിമൂന്നാം ദിനത്തില്‍ കോട്ടപ്പുറം രൂപത കുരിശിങ്കല്‍ ലൂര്‍ദ്മാതാ ദേവാലയ വികാരി ഫാ. ബിജു തേങ്ങാപുരയ്ക്കലും ഇടവക അംഗങ്ങളും, ഗാന്ധി പീസ് ഫൗണ്ടേഷന് അംഗങ്ങളും, മുനമ്പം – കടപ്പുറംഇടവകയില്‍ നിന്നുമുള്ള അംഗങ്ങളും നിരാഹാരമിരുന്നു. കൊല്ലം ബിഷപ് ഡോ.പോള്‍ ആന്റണി മുല്ലശ്ശേരി, കേന്ദ്ര തൊഴില്‍ സഹമന്ത്രി സുശ്രീ ശോഭ കരന്തലജെ, കെ ആര് എല്‍ സി സി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, കെസിബിസി പ്രൊലൈഫ് ഡയറക്ടര്‍ റവ.ഡോ. ക്ലീറ്റസ്
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വാക്സിന് എടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മിഷിഗന്‍ സ്വദേശിനിയായ ലിസ ഡോംസ്കിക്ക് 1.27 കോടി ഡോളര്‍ നല്‍കണമെന്ന് യുഎസ് ജൂറി വിധിച്ചു. ആ സമയത്ത് അംഗീകാരം ലഭിച്ചിരുന്ന മൂന്ന് കോവിഡ് വാക്സിനുകളുടെയും വികസനഘട്ടത്തിലോ പരീക്ഷണഘട്ടത്തിലോ ഗര്‍ഭഛിദ്രത്തിനിടയില്‍ ലഭിച്ച ഭ്രൂണ കോശങ്ങള്‍ ഉപയോഗിച്ചിരുന്നതായി ലിസാ ഡോംസ്കി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. അബോര്ഷന് ദൈവത്തിനെതിരായ ഗുരുതരമായ കുറ്റകൃത്യമാണെന്ന് വിശ്വസിക്കുന്ന കത്തോലിക്ക വിശ്വാസിയായ ലിസ ഡോംസ്കി ഈ പശ്ചാത്തലത്തില്‍ വാക്സിന് എടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
ന്യൂഡല്‍ഹി: ദളിത് സംവരണത്തെക്കുറിച്ച് പഠിക്കുവാന്‍ നിയോഗിച്ച ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന് കമ്മീഷന്റെ കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടിക്കൊടുത്ത നടപടിയെ ക്രൈസ്തവര്‍ സ്വാഗതം ചെയ്തു. സാമൂഹികമായി പിന്നോക്കം നില്ക്കുന്ന ക്രൈസ്തവരും മുസ്ലീമുകളും സംവരണത്തിന് അര്‍ഹരാണോ എന്ന് പഠിക്കുവാനുള്ള കമ്മീഷനാണിത്. ആ കമ്മീഷന് നിശ്ചിതസമയത്തിനുള്ളില്‍ പഠനം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തിതിനാല്‍ ഒരു വര്‍ഷത്തേക്കുകൂടി കാലാവധി നീട്ടിക്കൊടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ഓഫീസ് ഫോര്‍ എക്യൂമെനിസം സെക്രട്ടറിയായ ഫാ. ആന്റണി തുമ്മ പറഞ്ഞു. 2022 ലാണ്
ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ് സീറോമലബാര്‍ രൂപതാ ദേശീയ ബൈബിള്‍ കലോത്സവത്തിന് മുന്നോടിയായുള്ള റീജിയണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. സീറോമലബാര്‍ സഭയുടെ സാംസ്കാരികവും ആത്മീയവും കലാപരവുമായ തനിമ വിളിച്ചോതുന്ന മഹോത്സവമായ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവം നവംബര്‍ 16-ന് സ്കെന്തോര്‍പ്പില്‍വച്ച് നടക്കും. വിശുദ്ധ ബൈബിളിന്റെ പാഠങ്ങള്‍ അനുഭവകരമാക്കുവാനും കലാ കഴിവുകള്‍ക്ക് വേദി ഒരുക്കാനും ഉള്ള അവസരങ്ങളാണ് ഈ കലോത്സവം. രൂപതയുടെ പന്ത്രണ്ട് റീജിയണല്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ മത്സരാര്‍ത്ഥികളും ടീമുകളുമാണ് രൂപതാ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയിരിക്കുന്നത്. നവംബര്‍ 16-ന് രാവിലെ
സിസ്റ്റര്‍ എല്‍സി ചെറിയാന് എസ്സിജെഎം ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകൃതമായതിന്റെ 11 -ാമത് വാര്‍ഷികദിനമായ 2011 നവംബര്‍ 15 നാണ് ‘പാഹാരിയ’ ഗോത്രവര്‍ഗത്തിന്റെ ശബ്ദമായിരുന്ന സിസ്റ്റര്‍ വല്‍സ ജോണ്‍ മാലമേല്‍ എസ്സിജെഎമ്മിന്റെ ശബ്ദം എന്നേക്കുമായി നിലച്ചത്. ഗോത്രവര്‍ഗക്കാരെ ചൂഷണം ചെയ്തിരുന്ന ഖനന കമ്പനിയടക്കമുള്ള നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ അതിക്രൂരമായ വിധത്തില്‍ സിസ്റ്റര്‍ വല്‍സ വധിക്കപ്പെടുകയായിരുന്നു. ‘ദീദി’ എന്ന് ഗോത്രജനത സ്നേഹത്തോടെ വിളിച്ചിരുന്ന സിസ്റ്റര്‍ വല്‍സ ജോണ്‍ വേര്‍പെട്ട് വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നും ഇവരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്ന് ഇവിടെയുള്ള
രഞ്ജിത്ത് ലോറന്‍സ് പൊന്‍കുന്നത്ത് താമസിച്ചിരുന്ന പന്തിരുവേലില്‍ ജോയി-മോളി ദമ്പതികളുടെ ജീവിതത്തിലേക്ക് വളരെ അപ്രതീക്ഷിതമായാണ് വലിയ ഒരു ദുരന്തം കടന്നുവന്നത്. സ്കൂളില്‍ നിന്ന് അപ്പന്റെ കയ്യും പിടിച്ച് നടന്നു വന്ന ആറ് വയസ് മാത്രം പ്രായമുള്ള അവരുടെ മൂത്ത മകന് അമ്മയെ കണ്ട് റോഡ് ക്രോസ് ചെയ്ത സമയത്ത് ഒരു ജീപ്പ് വന്നിടിച്ച് ദാരുണമായി മരണമടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ രണ്ടാമത്തെ മകന് ടൈറ്റസിനൊപ്പം പൊന്‍കുന്നത്ത് നിന്ന് പൈകയിലേക്ക് മാറിത്താമസിച്ചു. അതുവരെ, രണ്ട് മക്കള്‍ മാത്രംമതിയെന്ന് തീരുമാനിച്ചിരുന്ന ജോയിയുടെ കുടുംബത്തിലേക്ക്
Don’t want to skip an update or a post?