കോയമ്പത്തൂര് സിഎംഐ പ്രേഷിതാ പ്രൊവിന്സില് നിന്ന് ഒന്പത് നവവൈദികര്
- ASIA, Kerala, LATEST NEWS
- December 29, 2025

തൃശൂര്: കാന്സര് രോഗംമൂലം മുടി നഷ്ടമായ 121 പേര്ക്ക് അമല മെഡിക്കല് കോളേജ് ആശുപത്രി സൗജന്യമായി വിഗ്ഗുകള് നല്കി. അമല ഓഡിറ്റോറിയത്തില് നടന്ന 39-ാമത് സൗജന്യ വിഗ്ഗ് വിതരണ സമ്മേളനം പാലക്കാട് രൂപത മുന് ബിഷപ് മാര് ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. അമല മെഡിക്കല് കോളേജ് ഡയറക്ടര് ഫാ ജൂലിയസ് അറയ്ക്കല് സിഎംഐ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര് ഫാ. ജെയ്സണ് മുണ്ടന്മാണി സിഎംഐ, ഡോ. രാകേഷ് എല്. ജോണ്, സീന അഗസ്റ്റിന്, ഡോ. സിസ്റ്റര്

മാര്ട്ടിന് വിലങ്ങോലില് നോര്ത്ത് ടെക്സാസ്: ചിക്കാഗോയിലെ മക്കോര്മിക് പ്ലേസ് കണ്വന്ഷന് സെന്ററില് 2026 ജൂലൈ 9 മുതല് 12 വരെ നടക്കുന്ന സീറോ മലബാര് യുഎസ്എ കണ്വന്ഷന്റെ ഇടവകതല രജിസ്ട്രേഷന് വിശുദ്ധ മറിയം ത്രേസ്യായുടെ മധ്യസ്ഥതയിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ സെന്റ് മറിയം ത്രേസ്യാ സീറോ മലബാര് മിഷനില് നടന്നു. ചിക്കാഗോ സീറോ മലബാര് രൂപതയുടെ സില്വര് ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചാണ് കണ്വന്ഷന് നടത്തുന്നത്. ബിഷപ് മാര് ജോയ് ആലപ്പാട്ട് കണ്വന്ഷന് രജിസ്ട്രേഷന് ഉദ്ഘാടനം ചെയ്തു. മിഷന്

കൊച്ചി: ചവിട്ടുനാടക രചയിതാവ് ബ്രിട്ടോ വിന്സെന്റിന് ജെയിംസ് കെ.സി മണിമല സ്മാരക സാഹിത്യ അവാര്ഡ്. നിരവധി ചവിട്ടുനാടകങ്ങള് രചിച്ച ബ്രിട്ടോ വിന്സെന്റ് തന്റെ രചനകളിലൂടെ ചവിട്ടുനാടക കലയ്ക്ക് നല്കിയ സംഭാവനകള് പരിഗണിച്ചാണ് അവാര്ഡ് നല്കുന്നത്. കെസിബിസി മീഡിയ കമ്മീഷന് ജെയിംസ് കെ.സി മണിമലയുടെ കുടുംബാംഗങ്ങളുമായി സഹകരിച്ചാണ് അവാര്ഡ് ഏര്പ്പെടുത്തിയിരിക്കുന്നത്. 11,111 രൂപയും ഫലകവുമടങ്ങുന്ന അവാര്ഡ് ഡിസംബര് 16 ന് വൈകുന്നേരം 5.30ന് പാലാരിവട്ടം പിഒസിയില് നടക്കുന്ന ചടങ്ങില് കെസിബിസി മീഡിയ കമ്മീഷന് ചെയര്മാന് ആര്ച്ചുബിഷപ് മാര് ജോസഫ്

കാക്കനാട്: സീറോമലബാര് സഭയുടെ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടിലിന്റെ വത്തിക്കാന് യാത്രയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള് നടത്തുന്ന പ്രചാരണങ്ങള് അവാസ്തവവും സത്യവിരുദ്ധവുമാണെന്ന് സീറോമലബാര് സഭ പിആര് ഒ റവ. ഡോ. ടോം ഓലിക്കരോട്ട് വാര്ത്താക്കുറിപ്പില് വ്യക്തമാക്കി. മാര് റാഫേല് തട്ടില് സിനഡ് സെക്രട്ടറി ആര്ച്ചുബിഷപ് മാര് ജോസഫ് പാംപ്ലാനിയോടൊപ്പം പരിശുദ്ധ പിതാവ് ലിയോ പതിനാലാമന് മാര്പാപ്പയെ സന്ദര്ശിക്കുന്നതിനായി ഇന്നു രാവിലെയാണ് (ഡിസംബര് 11) റോമിലേക്ക് യാത്രതിരിച്ചത്. മേജര് ആര്ച്ചുബിഷപ്പിന്റെ അഭ്യര്ത്ഥന പ്രകാരം ലിയോ പതിനാലാമന് മാര്പാപ്പ

തൃശൂര്: അമല സ്ഥാപക ഡയറക്ടര് പദ്മഭൂഷണ് ഫാ. ഗബ്രിയേല് ചിറമേല് സിഎംഐയുടെ 111-ാം ജന്മദിനാ ചരണത്തിന്റെ ഭാഗമായി അമല സ്കൂള് ഓഫ് നേഴ്സിംഗ് വിദ്യാര്ത്ഥികള് നടത്തിയ രക്തദാന ക്യാമ്പില് 111 പേര് രക്തദാനം ചെയ്തു. ഗബ്രിയേലച്ചന്റെ പൂര്വവിദ്യാര്ഥി കൂടിയായ എഞ്ചിനീയര് ആര്. കെ രവി സമ്മേളനം ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടര് ഫാ. ജൂലിയസ് അറക്കല് സിഎംഐ, ജോയിന്റ് ഡയറക്ടര് ഫാ. ജെയ്സണ് മുണ്ടന്മാണി സിഎംഐ, ഡോ. വിനു വിപിന്, ചിറമേല് കുടുംബംഗം ഗബ്രിയേല് എന്നിവര് പ്രസംഗിച്ചു.

ചിക്കാഗോ: ഷംസാബാദ് രൂപതയിലെ മിഷന് പ്രദേശത്ത് ദേവാലയം നിര്മ്മിക്കുന്ന പദ്ധതിയുമായി ചിക്കാഗോ രൂപതയിലെ ചെറുപുഷ്പ മിഷന് ലീഗ് (സിഎംഎല്). ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര് രൂപതയുടെ സില്വര് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രൂപതയിലെ എല്ലാ സിഎംഎല് യൂണിറ്റുകളില് നിന്നുള്ള കുട്ടികള് സംഭാവനകളും പ്രാര്ത്ഥനകളുമായി ദേവാലയ നിര്മ്മാണത്തില് പങ്കുചേരും. പദ്ധതിയുടെ ഫണ്ട് ശേഖരണ ഉദ്ഘാടനം ബിഷപ് മാര് ജോയ് അലപ്പാട്ടും മിഷന് ലീഗ് രൂപതാ നേതാക്കളും ചേര്ന്നു നടത്തി. ടെക്സാസ് സംസ്ഥാനത്തുള്ള പെര്ലാന്ഡിലെ

കൊച്ചി: കെസിബിസിയുടെ ശൈത്യകാലസമ്മേളനം ഡിസംബര് 11, 12 തീയതികളില് പാലാരിവട്ടം പിഒസിയില് നടക്കും. 9-ാം തീയതി മുതല് നടക്കേണ്ടിയിരുന്ന സമ്മേളനം ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പു പ്രമാണിച്ച് ചുരുക്കുകയായിരുന്നു. 2026-28 കാലഘട്ടത്തിലേക്കുള്ള കെസിബിസി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇത്തവണ നടക്കും. ആഗോളസഭയില് ആചരിച്ചുവരുന്ന പ്രത്യാശയുടെ ജൂബിലിയുടെ കേരളതലത്തിലുള്ള ആഘോഷം 12-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് എല്ലാ മെത്രാന്മാരും ചേര്ന്നുള്ള സമൂഹ ദിവ്യബലിയോടുകൂടി പിഒസിയില് നടക്കും.

അബുജ/നൈജീരിയ: മധ്യ നൈജീരിയയിലെ പാപ്പിരിയിലുള്ള സെന്റ് മേരീസ് കാത്തലിക് സ്കൂളില് നിന്ന് കഴിഞ്ഞ മാസം തട്ടിക്കൊണ്ടുപോയ 300ഓളം കുട്ടികളിലെ 100 ഓളം കുട്ടികള് മോചിതരായി. മോചിതരായ കുട്ടികള് നൈജര് സംസ്ഥാനത്തിന്റെ തലസ്ഥാനമായ മിന്നയില് എത്തി. ഗവര്ണര് ഉമര് ബാഗോയുടെ നേതൃത്വത്തില് കുട്ടികളെ സ്വീകരിച്ചു. ചര്ച്ചകളിലൂടെയാണോ സൈനിക നടപടിയിലൂടെയാണോ, മോചനദ്രവ്യം നല്കിയാണോ മോചനം സാധ്യമായത് എന്നത് വ്യക്തമല്ല. പാപ്പിരിയിലെ സെന്റ് മേരീസ് കാത്തലിക് സ്കൂളില് നിന്ന് 250 ലധികം വിദ്യാര്ത്ഥികളെയും 12 സ്റ്റാഫ് അംഗങ്ങളെയുമാണ് നവംബര് 21 -ന്
Don’t want to skip an update or a post?