വിശ്വാസമില്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടും: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആദ്യ ദിവ്യബലിയില്‍ നിന്ന്
- Featured, INTERNATIONAL, LATEST NEWS, Pope Leo XIV, VATICAN, WORLD
- May 9, 2025
ക്രിസ്തീയ ക്ഷമയുടെയും കാരുണ്യത്തിന്റെയും അസാധാരണമായ നടപടിയിലൂടെ ലോകത്തെ അമ്പരിപ്പിക്കുകയാണ് ഐറിഷ് ആര്‍മി ചാപ്ലിന്‍ ഫാ. പോള്‍ മര്‍ഫി. 2024-ല്‍ തന്നെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത തീവ്രവാദിയായ കൗമാരക്കാരനോട് പരസ്യമായി ക്ഷമിക്കുകയും കോടതിയില്‍ ആ യുവാവിനെ ആലിംഗനം ചെയ്യുകയും ചെയ്തുകൊണ്ടാണ് ഫാ. പോള്‍ മര്‍ഫി ക്രിസ്തുവിന്റെ മുഖമായി മാറിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഇസ്ലാമിക്ക് തീവ്രവാദത്തിലേക്ക് കടന്നുവന്ന 19 വയസുള്ള കൗമാരാക്കാരനാണ് 2024-ല്‍ അയര്‍ലണ്ടിലെ ഗാല്‍വേയിലെ ഒരു സൈനിക ബാരക്കിന് പുറത്ത് ചാപ്ലിനായ ഫാ. മര്‍ഫിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ക്രൂരമായ
റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ (പ്രഫസര്‍, പൗരസ്ത്യ വിദ്യാപീഠം കോട്ടയം) ആഗോള കത്തോലിക്കാസഭയുടെ തലവനായി കഴിഞ്ഞ പന്ത്രണ്ടുവര്‍ഷക്കാലം ഈശോയുടെ സുവിശേഷം ലോകത്തിനു പരിഭാഷപ്പെടുത്തിക്കൊടുത്ത ഫ്രാന്‍സിസ് പാപ്പയുടെ വിയോഗം നമ്മെയെല്ലാവരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണല്ലോ. എങ്കിലും ഈശോയുടെ സഭയെ മുന്നോട്ടുനയിക്കാന്‍ കഴിവുള്ള വ്യക്തിയെ കണ്ടെത്തേണ്ടത് ആവശ്യമാണ്. റോമിലെ മെത്രാനെ അഥവാ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനായി റോമില്‍ വിളിച്ചുകൂട്ടുന്ന കര്‍ദിനാള്‍മാരുടെ യോഗമാണ് കോണ്‍ക്ലേവ്. നടപടിക്രമങ്ങള്‍ പത്രോസിന്റെ പിന്‍ഗാമിയും സാര്‍വത്രികസഭയുടെ തലവനുമായ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനു ധാരാളം നടപടിക്രമങ്ങളുണ്ട്. ആ നടപടിക്രമങ്ങളില്‍ കാലാനുസ്യതമായ മാറ്റങ്ങള്‍ ഓരോ പാപ്പമാരും
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) 2025 ഏപ്രില്‍ 22-ന് ജമ്മു-കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാം എന്ന സ്ഥലത്തുവച്ച് ഭീകരര്‍ ടൂറിസ്റ്റുകളെ വെടിവച്ചു. 26 പേര്‍ മരിച്ചു. ഇരുപതില്‍ അധികം പേര്‍ക്ക് പരിക്കുപറ്റി. ഈയവസരത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയും തീവ്രവാദത്തെ അപലപിക്കുകയും ഇന്ത്യയുടെ ആത്മാവോടു ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും പല നടപടികളും എടുത്തു. അതില്‍ രണ്ട് നടപടികളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഒന്ന്, ഇന്ത്യ പാക്കിസ്ഥാനുമായി ഉണ്ടാക്കിയ സിന്ധുനദീജലകരാര്‍
കാക്കനാട്: സീറോമലബാർസഭയുടെ വിശ്വാസപരിശീലന കമ്മീഷന്റെ പുതിയ സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ റവ.ഫാ. ആൻഡ്രൂസ് പാണംപറമ്പിൽ, അസി. സെക്രട്ടറിയായി കോതമംഗലം രൂപതാംഗമായ റവ.ഫാ. ജോസഫ് കല്ലറക്കൽ എന്നിവരെ നിയമിച്ചു. കഴിഞ്ഞ ആറു വർഷങ്ങളായി കമ്മീഷൻ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്ന തലശ്ശേരി അതിരൂപതാംഗം റവ.ഫാ. തോമസ് മേൽവെട്ടത്ത് കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നാണ് പുതിയ നിയമനങ്ങൾ. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും വിശ്വാസപരിശീലന കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കൽ പിതാവാണ് പെർമെനെന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങൾ നടത്തിയിരിക്കുന്നത്. വിശ്വാസപരിശീലന കമ്മീഷന്റെ സെക്രട്ടറിയായ ബഹു. പാണംപറമ്പിലച്ചനെ ദൈവവിളിക്കായുള്ള
വത്തിക്കാന്‍ സിറ്റി: ലോകത്തിലെ ശ്രദ്ധ മുഴുവന്‍ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിന്റെ മുകളിലുള്ള ചിമ്മിനിയിലേക്ക് കേന്ദ്രീകരിക്കുന്ന ദിവസളാണ് മെയ് ഏഴിന് ആരംഭിക്കുന്ന കോണ്‍ക്ലേവിന്റെ ദിനങ്ങള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് ഔദ്യോഗികമായി ആരംഭിക്കുന്ന മെയ് 7 ന് തന്നെ ആദ്യ വോട്ടിംഗ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ ബാലറ്റില്‍ ആരും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കില്‍ (ആധുനിക കോണ്‍ക്ലേവുകളുടെ കാലഘട്ടത്തില്‍ അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല) മെയ് 8 മുതല്‍, പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ കര്‍ദിനാള്‍മാര്‍ രാവിലെയും ഉച്ചയ്ക്കും രണ്ടുതവണ വീതം വോട്ട് ചെയ്യും.
വാഷിംഗ്ടണ്‍ ഡിസി: 2025-ല്‍ യുഎസില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഗര്‍ഭഛിദ്ര കേന്ദ്രങ്ങള്‍ക്ക് നല്‍കുന്ന ധനസഹായം കുറച്ച് അത് പ്രോ-ലൈഫ് കേന്ദ്രങ്ങളിലേക്ക് തിരിച്ചുവിടാനുള്ള സാധ്യത പരിശോധിക്കുന്നതായി സൂചന നല്‍കി യുഎസ് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍. പ്ലാന്‍ഡ് പേരന്റ്ഹുഡ് പോലുള്ള പ്രമുഖ ഗര്‍ഭഛിദ്ര സേവന സംഘടനകളില്‍ നിന്ന് ധനസഹായം മാറ്റാനും, അത് യോഗ്യമായ പ്രോ ലൈഫ് ആരോഗ്യ കേന്ദ്രങ്ങളില്‍ വിനിയോഗിക്കാനുമുള്ള നീക്കങ്ങള്‍ തുടര്‍ന്നേക്കുമെന്ന് ബജറ്റിന്റെ രൂപവത്കരണ ചര്‍ച്ചകളില്‍ ജോണ്‍സണ്‍ വ്യക്തമാക്കി. പ്ലാന്‍ഡ് പേരന്റ്ഹുഡിന് നല്‍കി വരുന്ന ധനസഹായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട
വാഷിംഗ്ടണ്‍ ഡിസി: മെയ് ഒന്നാം തിയതി യുഎസിലെ ദേശീയ പ്രാര്‍ത്ഥനാദിനമായി ആചരിച്ചു. ‘അമേരിക്ക ഒരു മഹത്തായ രാഷ്ട്രമാകണമെങ്കില്‍, നാം എപ്പോഴും ദൈവത്തിന്റെ കീഴില്‍ ഒരു രാഷ്ട്രമായിരിക്കണം’ എന്ന് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മെയ് മാസത്തിലെ ആദ്യ വ്യാഴാഴ്ച അമേരിക്കയുടെ ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്ന പതിവനുസരിച്ച് ഈ വര്‍ഷവും യുഎസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വാഷിംഗ്ടണിലും പൊതുജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് രാജ്യവ്യാപകമായും പ്രാര്‍ത്ഥനകള്‍ നടന്നു. ‘പ്രത്യാശയുടെ ദൈവത്തിലേക്ക് പകരുക, നിറയുക”
കൊളംബിയ/യുഎസ്എ: വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ 15 ജെന്‍ഡര്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തിയ വിവാദ ഓണ്‍ലൈന്‍ ഫോം ദക്ഷിണ കരോളിനയിലെ ക്ലംസണ്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. ‘സ്റ്റുഡന്റ് പ്രൊഫൈല്‍’ എന്ന് വിശേഷിപ്പിച്ച ഡ്രോപ്പ്-ഡൗണ്‍ മെനുവിലാണ്, 15 ലിംഗ ഐഡന്റിറ്റി ഓപ്ഷനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയത്: വിദ്യാര്‍ത്ഥികളോട് 15 ജെന്‍ഡര്‍ ഓപ്ഷനില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്ന ഫോമിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ ജനപ്രതിനിധി നാന്‍സി മേസ് അടക്കമുള്ളവര്‍ സര്‍വകലാശാലയുടെ നടപടിക്കെതിരെ രംഗത്ത് എത്തിയിരുന്നു. അതേസമയം സര്‍വകലാശാലയുടെ നേരിട്ടുള്ള
Don’t want to skip an update or a post?