കൊച്ചി: മലയാളി എഴുത്തുകാരന്‍ അഭിലാഷ് ഫ്രേസര്‍ക്ക് പനോരമ ഇന്റര്‍നാഷണല്‍ ബുക്ക് അവാര്‍ഡ്. ബാലഡ് ഓഫ് ദ യൂണിവേഴ്‌സ് എന്ന ഇംഗ്ലീഷ് നോവലിനാണ് 2025-ലെ പനോരമ ഇന്റര്‍ നാഷണല്‍ ബുക്ക് അവാര്‍ഡ് ലഭിച്ചത്. ശാലോം വേള്‍ഡ് ടിവി ടീമംഗമാണ് അഭിലാഷ് ഫ്രേസര്‍.
പ്രപഞ്ചസംഗീതവും സംഗീതജ്ഞന്റെ അസ്തിത്വ സംഘ ര്‍ഷങ്ങളും പ്രമേയമായി രചിക്കപ്പെട്ട ഈ നോവല്‍ 2025-ല്‍ ദേശീയ മാധ്യമമായ ദ ലിറ്ററേച്ചര്‍ ടൈംസിന്റെ ലെഗസി ഓഫ് ലിറ്ററേച്ചര്‍ പുരസ്‌കാരവും നേടിയിരുന്നു.
ഗ്രീസ് ആസ്ഥാനമായി 87 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന, ഐക്യരാഷ്ട്രസഭാ അംഗീകാരമുള്ള കലാ-സാഹിത്യ പ്രസ്ഥാനമായ റൈറ്റേഴ്സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് പനോരമ അന്താരാഷ്ട്ര സാഹിത്യ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.
കഴിഞ്ഞ പത്തു വര്‍ഷങ്ങളായി തൊണ്ണൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് റൈറ്റേഴ്സ് ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ രാജ്യാന്തര കലാ, സാഹിത്യോ ത്സവങ്ങള്‍ സംഘടിപ്പിക്കുന്നു.
2026-ലെ സാഹിത്യോത്സവത്തിന് ജനുവരിയില്‍ തിരശ്ശീല ഉയര്‍ന്നു. വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടക്കുന്ന ആദ്യഘട്ടത്തിന് ശേഷം മലേഷ്യ, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ വച്ച് തുടര്‍ ഘട്ടങ്ങള്‍ അരങ്ങേറും. ഗ്രീസിലെ ഏഥന്‍സില്‍ വച്ചാണ് പനോരമ അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് പരിസമാ പ്തികുറിക്കുന്നത്. അവിടെ വച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
















Leave a Comment
Your email address will not be published. Required fields are marked with *