കൊളംബസ്/ഒഹായോ: യുഎസില്‍ നടന്ന സീക്ക് കോണ്‍ഫ്രന്‍സിന്റെ ഭാഗമായ വേദിയില്‍ ദിവ്യകാരുണ്യ അത്ഭുതങ്ങളിലെ ശാസ്ത്രീയ തെളിവുകള്‍ വിശദീകരിച്ച് ഫാ. റോബര്‍ട്ട് സ്പിറ്റ്‌സര്‍ എസ്‌ജെ. വിശ്വാസത്തിന്റെയും യുക്തിയുടെയും മേഖലയിലെ പ്രവര്‍ത്തനത്തിന് പേരുകേട്ട ഫാ. റോബര്‍ട്ട്, മാജിസ് സെന്ററിന്റെ സ്ഥാപകനുമാണ്. ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യത്തിന് ശാസ്ത്രീയമായ തെളിവുകള്‍ നല്‍കുവാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ഫാ. സ്പിറ്റ്‌സര്‍ പറഞ്ഞു.
സ്വതന്ത്രമായ ശാസ്ത്രീയ വിശകലനത്തിന് വിധേയമായ മൂന്ന് സമകാലിക ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചാണ് ഫാ. സ്പിറ്റ്‌സര്‍ സംസാരിച്ചത്. ബ്യൂണസ് അയേഴ്സ് (1996), ടിക്സ്റ്റ്ല, മെക്സിക്കോ (2006), സോകോല്‍ക്ക, പോളണ്ട് (2008) എന്നിവടങ്ങളില്‍ നടന്ന അത്ഭുതങ്ങളാണിത്. ലോകപ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ഫ്രെഡറിക് സുഗിബെ ഉള്‍പ്പെടെയുള്ള ഫോറന്‍സിക് പാത്തോളജിസ്റ്റുകള്‍ ഇവയുടെ വിശകലനം നടത്തിയിരുന്നു.
രക്തവും മാംസവുമായി മാറിയ ദിവ്യകാരുണ്യത്തിന്റെ സാമ്പിള്‍ ശാസ്ത്രീയമായ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ മനുഷ്യ ഹൃദയത്തിലെ ഇടത് വെന്‍ട്രിക്കിളില്‍ നിന്നുള്ള പേശിയാണെന്ന് സ്ഥിരീകരിച്ചതും ബ്യൂണസ് അയേഴ്സിലെയും ടിക്സ്റ്റ്ലയിലെയും സാമ്പിളുകളില്‍, ഗവേഷകര്‍ സജീവമായ വെളുത്ത രക്താണുക്കള്‍ കണ്ടെത്തിയതും ഫാ. സ്പിറ്റ്‌സര്‍ വിശദീകരിച്ചു. സാധാരണയായി ശരീരത്തിന് പുറത്ത് 30 മുതല്‍ 60 മിനിറ്റിനുള്ളില്‍ നിര്‍ജീവമാകുന്ന കോശങ്ങളാണ് അത്ഭുതങ്ങള്‍ സംഭവിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ജീവനോടെ കണ്ടെത്തിയത്. സൂക്ഷ്മപരിശോധനയില്‍, ഹൃദയ പേശികള്‍ കടുത്ത സമ്മര്‍ദ്ദത്തിന്റെയും ആഘാതത്തിന്റെയും ലക്ഷണങ്ങള്‍ കാണിച്ചു. നെഞ്ചിന് ചുറ്റും കഠിനമായി അടിയേറ്റ ഒരാളുടേതുമായി ഇത് ഒത്തുപോകുന്നു. കൂടാതെ മൂന്ന് അത്ഭുതങ്ങളിലും, തിരിച്ചറിഞ്ഞ രക്തഗ്രൂപ്പ് എബി പോസിറ്റീവ് ആയിരുന്നു- ടൂറിനിലെ തിരുക്കച്ചയില്‍ കണ്ടെത്തിയ അതേ രക്തഗ്രൂപ്പ്.
സമാനമായ വിധത്തില്‍ 16 ാം നൂറ്റാണ്ടില്‍ ഗ്വാഡലൂപ്പ മാതാവ് പ്രത്യക്ഷപ്പെട്ട വിശുദ്ധ ജുവാന്‍ ഡീഗോക്ക് തന്റെ അത്ഭുതചിത്രം പതിപ്പുച്ച നല്‍കിയ വസ്ത്രത്തിന്റെ ശാസ്ത്രീ അപഗ്രഥനവും അദ്ദേഹം നടത്തി. ചിത്രത്തിലെ പരിശുദ്ധ മറിയത്തിന്റെ കണ്ണുകളുടെ ഉയര്‍ന്ന റെസല്യൂഷന്‍ സ്‌കാനുകളില്‍ 1531-ലെ ആ സംഭവത്തിന്റെ പ്രതിഫലനങ്ങള്‍ ദൃശ്യമാണെന്നും ഇതില്‍ ജുവാന്‍ ഡീഗോ, ബിഷപ് സുമാറാഗ, ഒരു വ്യാഖ്യാതാവ് എന്നിവരുടെ സൂക്ഷ്മ ചിത്രങ്ങള്‍ ഉള്‍പ്പെടുന്നതായും ഫാ. സ്പിറ്റ്‌സര്‍ പറഞ്ഞു. വാസ്തവത്തില്‍, ഇന്ന് മുമ്പെന്നത്തേക്കാളും കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ദൈവത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായി അദ്ദേഹം പറയുന്നു.
ഈ വര്‍ഷം യുഎസിലെ മൂന്ന് നഗരങ്ങളിലായി നടന്ന യുവജനങ്ങള്‍ക്കായുള്ള സീക്ക് കോണ്‍ഫ്രന്‍സില്‍ 26,000-ത്തിലധികം പേരാണ് പങ്കെടുത്ത്. ഇത് റെക്കോര്‍ഡാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24% വര്‍ധനവ് രേഖപ്പെടുത്തിയതായി സംഘാടകര്‍ പറഞ്ഞു. ഫോക്കസ് സംഘടിപ്പിച്ച സീക്ക് 2026 കോണ്‍ഫ്രന്‍സില്‍ കൊളംബസിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് -16,100-ല്‍ അധികം പേര്‍. ഫോര്‍ട്ട്‌വര്‍ത്തില്‍ 5,907 ഉം ഡെന്‍വറില്‍ 4,503 ഉം പേരും. സഭാ നേതൃത്വത്തിന്റെ റെക്കോര്‍ഡ് പങ്കാളിത്തവും സമ്മേളനത്തില്‍ കണ്ടു. ഈ വര്‍ഷം അമ്പത്തിയെട്ട് കത്തോലിക്കാ ബിഷപ്പുമാര്‍ പങ്കെടുത്തു. ‘ഉയരങ്ങളിലേക്ക്!’ എന്ന സമ്മേളനത്തിന്റെ പ്രമേയം കഴിഞ്ഞ വര്‍ഷം ലിയോ 14 -ാമന്‍ പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച സെന്റ് പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയില്‍ നിന്ന് പ്രചോദനം സ്വീകരിച്ചാണ് നല്‍കിയത്
















Leave a Comment
Your email address will not be published. Required fields are marked with *