Follow Us On

01

January

2026

Thursday

ക്രിസ്മസ് കാലത്തെ അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ

ക്രിസ്മസ് കാലത്തെ അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ
പനാജി: ക്രിസ്മസ് കാലത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ ആശങ്കപ്രകടിപ്പിച്ച് ഗോവ-ദാമന്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ. ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ രാജ്യ ത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന അരക്ഷിതാവസ്ഥയുടെ വേദനാജനകമായ സാക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
2026ലെ പുതുവത്സര സന്ദേശത്തിലാണ് കര്‍ദിനാള്‍ ഫെറാവോ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സമാധാനത്തെ സ്‌നേഹിക്കുകയും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെയും മതങ്ങളെയും പാരമ്പര്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത നമ്മുടെ രാജ്യ ത്തി ന്റെ ധാര്‍മ്മികതയെ ഇത്തരം പ്രവൃത്തികള്‍ ദുര്‍ബലപ്പെടുത്തും.
ഈ സംഭവങ്ങള്‍ ക്രൈസ്തവര്‍ക്ക് വേദനയുണ്ടാക്കുക മാത്രമല്ല, രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ദുര്‍ബലപ്പെടു ത്തുകയും ചെയ്യുന്നുമെന്ന് കര്‍ദ്ദിനാള്‍ ഫെറാവോ ചൂണ്ടിക്കാട്ടി. മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉത്സവങ്ങളും ആഘോഷിക്കുന്നതിന് ഇന്ത്യന്‍ ഭരണഘടന അനുവാദം നല്‍കുമ്പോഴാണ് അതിന് ഘടകവിരുദ്ധമായ പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്. അധികാരികളുടെ മൗനാനുവാദം പലപ്പോഴും അക്രമികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് കര്‍ദിനാള്‍ പറഞ്ഞു.
 ജനാധിപത്യ മൂല്യങ്ങളില്‍ പൊതുസമൂഹത്തിന് വിശ്വാസം ഉണ്ടാകുന്നതിന് കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
2026-ലേക്ക് കടക്കുമ്പോള്‍  ഭരണഘടനാപരവും ധാര്‍മ്മി കവുമായ ഉത്തരവാദിത്വം ഏറ്റെടുക്കാനും നിഷ്പക്ഷമായി പ്രവര്‍ത്തിക്കാനും ഭരണാധികാരികളോട് കര്‍ദിനാള്‍ ഫെറാവോ അഭ്യര്‍ത്ഥിച്ചു.
 രാജ്യത്തെ ഭിന്നിപ്പിക്കുന്ന ശക്തികളെ ചെറുക്കാനും ഐക്യത്തിനും നീതിക്കും പരസ്പര ബഹുമാനത്തിനും വേണ്ടി നിലകൊള്ളുന്ന ബഹുഭൂരിപക്ഷവുമായി കൈകോര്‍ത്ത് നമ്മുടെ രാജ്യത്തിന്റെ ഐക്യം ഉയര്‍ത്തിപ്പിടിക്കണമെന്നും അഭ്യര്‍ത്ഥിച്ചാണ് സന്ദേശം അവസാനിക്കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?