നാഗ്പൂര്‍ (മഹാരാഷ്ട്ര): നാഗ്പൂരിന് അടുത്തുള്ള ബുട്ടിബോറി സെന്റ് ക്ലാരറ്റ് സ്കൂള്‍ ചാപ്പലില്‍നിന്നും തിരുവോസ്തികളുള്ള സക്രാരി മോഷ്ടിച്ചു. തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നിന്ന് 30,000 രൂപ കവര്‍ന്ന മോഷ്ടാക്കള്‍ ലാപ്ടോപ്പോ മറ്റുപകരണങ്ങളോ എടുത്തില്ല.
മോഷണമാണോ അതോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങള്‍ ഇതിന്റെ പിന്നിലുണ്ടോ എന്ന് പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ടെന്ന് നാഗ്പൂര്‍ ആര്‍ച്ചുബിഷപ് ഏലിയാസ് ഗോണ്‍സാല്‍വസ് പറഞ്ഞു. തിരുവോസ്തികള്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ ജനുവരി 23ന് നാഗ്പൂര്‍ അതിരൂപതയില്‍ പ്രായശ്ചിത്ത ദിനമായി ആചരിക്കാന്‍ ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു. അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ഒരു മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മുഖംമൂടി ധരിച്ച മോഷ്ടാക്കളുടെ ദൃശ്യം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെങ്കിലും പ്രതികളെ കണ്ടെത്താന്‍ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ക്ലരീഷ്യന്‍ മിഷനറിമാരുടെ നേതൃത്വത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
















Leave a Comment
Your email address will not be published. Required fields are marked with *