Follow Us On

21

January

2026

Wednesday

വീര കര്‍ഷകര്‍ക്ക് ആദരം; ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

വീര കര്‍ഷകര്‍ക്ക് ആദരം; ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
കാഞ്ഞിരപ്പള്ളി:  കൃഷിയുടെ നല്ല കാലവും കഷ്ടകാലവും കണ്ടവരാണ് ഇന്ന് ഇവിടെ ആദരിക്കപ്പെടുന്ന മുതിര്‍ന്ന കര്‍ഷകരെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷനും ചങ്ങനാശേരി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ തോമസ് തറയില്‍.
ഇന്‍ഫാമിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ കേരളത്തിലെ വിവിധ കാര്‍ഷികജില്ലകളിലെ  75 വയസ് കഴിഞ്ഞ കര്‍ഷകരെ ആദരിക്കുന്ന വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാര ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷി ആദായകരമാക്കാന്‍ സര്‍ക്കാരുകള്‍ക്കോ ഭരിക്കുന്നവര്‍ക്കോ കഴിയുന്നില്ല. ഇതുകൊണ്ടാണ് യുവാക്കള്‍ കൃഷിയിലേക്ക് ഇറങ്ങാന്‍ മടിക്കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് കര്‍ഷകര്‍. വരുമാനമില്ലെങ്കിലും സ്ഥലം ഉള്ളതിന്റെ പേരില്‍ കര്‍ഷകര്‍ക്ക് അനുകുല്യങ്ങള്‍ നഷ്ടപ്പെടുന്നു. കൃഷി ലാഭകരമാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ആലോചിച്ച് പദ്ധതികള്‍ തയാറാക്കണമെന്ന് മാര്‍ തറയില്‍ ആവശ്യപ്പെട്ടു.
സമ്മേളനം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയുടെ സംരക്ഷകര്‍ കര്‍ഷകരാണെന്നും അവരെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരെ സംരക്ഷിച്ച് വേണ്ട പ്രോത്സാഹനം നല്‍കി ഭക്ഷ്യ സമ്പത്ത് വര്‍ധിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണെന്ന് തിരുവല്ല അതിരൂപതാധ്യക്ഷനും തിരുവല്ല കാര്‍ഷികജില്ല രക്ഷാധികാരിയുമായ തോമസ് മാര്‍ കൂറിലോസ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.
കര്‍ഷകരെ ആര് ചേര്‍ത്തുപിടിക്കുന്നുവോ അവര്‍ക്ക് കര്‍ഷകര്‍ വോട്ടു ചെയ്യുമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കാഞ്ഞിരപ്പള്ളി കാര്‍ഷി കജില്ല രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
ഒരു ജനതയുടെ വികസന വഴികളില്‍ ഇന്‍ഫാം സംഘടന നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപത മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.
ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖ പ്രഭാഷണം നടത്തി.
ഡീന്‍ കുര്യാക്കോസ് എംപി, ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും ഇന്‍ഫാം സഹരക്ഷാധികാരിയുമായ ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ചങ്ങാശേരി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത്, ഇന്‍ഫാം തിരുവല്ല കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ബിനീഷ് സൈമണ്‍ കാഞ്ഞിര ത്തുങ്കല്‍, ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, ഇന്‍ഫാം ദേശീയ ട്രഷറര്‍ ജെയ്സണ്‍ ചെംബ്ലായില്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടോം ചമ്പക്കുളം എന്നിവര്‍ പ്രസംഗിച്ചു.
ഇന്‍ഫാമിന്റെ കേരളത്തിലെ വിവിധ കാര്‍ഷികജില്ലകളില്‍ നിന്നുള്ള 75 വയസ് കഴിഞ്ഞ മണ്ണില്‍ പൊന്നു വിളയിച്ച 921 കര്‍ഷകര്‍ക്കാണ് മെമെന്റോ, തലപ്പാവ്, മറ്റ് സമ്മാനങ്ങള്‍ എന്നിവയടങ്ങിയ  വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാരം ഇന്നലെ നല്‍കിയത്.
യാത്ര ചെയ്തു വരാന്‍ സാധിക്കാത്ത 485 കര്‍ഷകരെ  ഇന്‍ഫാം പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തില്‍ അവരുടെ വീടുകളിലെത്തി വരും ദിനങ്ങളില്‍ ആദരം അര്‍പ്പിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?