- Featured, FEATURED MAIN NEWS, INTERNATIONAL, LATEST NEWS, SUNDAY SPECIAL, SUNDAY SPECIAL, WORLD
- February 23, 2025
വാഷിംഗ്ടണ് ഡിസി: യുഎസില് കോവിഡ് കാലത്തെ ലോക്ക്ഡൗണുകളെ തുടര്ന്ന് ക്രമാതീതമായി കുറഞ്ഞ ദിവ്യബലിയിലെ പങ്കാളിത്തം ആറ് വര്ഷത്തിന് ശേഷം കോവിഡിന് മുമ്പ് 2019 ലുണ്ടായിരുന്ന തലത്തിലേക്ക് തിരിച്ചെത്തിയതായി പുതിയ സര്വ്വേകള്. യുഎസിലെ ജോര്ജ്ടൗണ് യൂണിവേഴ്സിറ്റിയിലെ സെന്റര് ഫോര് അപ്ലൈഡ് റിസര്ച്ച് ഇന് ദി അപ്പോസ്തോലേറ്റ് (സിഎആര്എ) എന്ന പ്രമുഖ കാത്തലിക് ഗവേഷണ സ്ഥാപനം, യുഎസിലുടനീളം നടത്തിയ സര്വ്വേ ഫലങ്ങളും ദിവ്യബലി പങ്കാളിത്തവുമായി ബന്ധപ്പെട്ട ഗൂഗിള് ട്രെന്ഡ്സ് സേര്ച്ച് വോള്യങ്ങളും അപഗ്രഥിച്ചതിലൂടെയാണ് ഈ കാര്യം വ്യക്തമായത്. 2019 ലെ
തിരുവല്ല: മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സീറോമലങ്കര സഭ വചനവര്ഷമായി പ്രഖ്യാപിച്ചിട്ടുള്ള 2024-2025 ല് സഭയിലെ അല്മായര്ക്കും സിസ്റ്റേഴ്സിനും വചനപ്രഘോഷകരാകാന് അവസരം ഒരുക്കുന്നു. മലങ്കര കത്തോലിക്കാ സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തില് ഫെബ്രുവരി 12 ബുധനാഴ്ച ആരംഭിക്കുന്ന വചനപ്രഘോഷണ പരിശീലന പരിപാടി ഓഗസ്റ്റ് 15 ന് പൂര്ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ ബുധനാഴ്ച്ചകളിലും രാത്രി 8.30 മുതല് 10.00 വരെ ഓണ്ലൈന് സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന പരിശീലനത്തില് ആദ്യം പേര് രജിസ്റ്റര് ചെയ്യുന്ന ആയിരം പേര്ക്കാണ് പ്രവേശനം നല്കുക.
കൊച്ചി: പാലക്കാട് മദ്യ നിര്മാണ കമ്പനിക്ക് അനുമതി നല്കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില് ജനകീയ പ്രക്ഷോഭമെന്ന് കെ സിബിസി മദ്യവിരുദ്ധ സമിതി. യുവതലമുറയെ ലഹരിയില് മുക്കിക്കൊല്ലുന്നതിനുള്ള ആസൂത്രിത നീക്കങ്ങള് മദ്യലോബിയുമായി ചേര്ന്നു സംസ്ഥാന സര്ക്കാര് നടത്തുന്നത് ഉപേക്ഷിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി മധ്യമേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പാലക്കാട് കഞ്ചിക്കോട് ബ്രൂവറിയും, ഡിസ്റ്റിലറിയും കൂടാതെ സംസ്ഥാനത്ത് വ്യാപകമായി ബിയര്, വൈന് പാര്ലറുകളും യഥേഷ്ടം അനുവദിക്കുന്നത് ജനവഞ്ചനയാണെന്ന് മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി. മദ്യവര്ജനമെന്ന ഭംഗിവാക്കു പറഞ്ഞ് ലഹരിയെ പ്രോല്സാഹിപ്പിക്കുന്ന മദ്യനയം സര്ക്കാര്
ബത്തേരി: മാറുന്ന സാമൂഹ്യ സാഹചര്യങ്ങളില് സമൂഹവുമായി നിരന്തരം ആശയവിനിമയം നടത്തി ഉചിതമായ പദ്ധതികള് നടപ്പാക്കുന്നതില് പ്രൊഫഷണല് സാമൂഹ്യ പ്രവര്ത്തനത്തിന് നിര്ണായക പങ്കുണ്ടെന്ന് ബത്തേരി ബിഷപ് ഡോ. ജോസഫ് മാര് തോമസ്. കേരള അസോസിയേഷന് ഓഫ് പ്രൊഫഷണല് സോഷ്യല് വര്ക്കേഴ്സിന്റെ ആഭിമുഖ്യത്തില് ബത്തേരി ശ്രേയസില് ആരംഭിച്ച ദ്വിദിന സംസ്ഥാനതല നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പസ് സംസ്ഥാന പ്രസിഡന്റ് ഡോ. ചെറിയാന് പിയ കുര്യന് അധ്യക്ഷത വഹിച്ചു. വര്ക്കിംഗ് പ്രസിഡന്റ് ഡോ. എം പി ആന്റണി,
വാഷിംഗ്ടണ് ഡിസി: ബയോളജിക്കല് പുരുഷന്മാരെ സ്ത്രീകളുടെ കായിക ഇനങ്ങളില് മത്സരിക്കുന്നതില് നിന്ന് തടയുന്ന എക്സിക്യൂട്ടീവ് ഉത്തരവില് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് ഒപ്പുവച്ചു. ഇനി മുതല്, സ്ത്രീകളുടെ കായിക വിനോദങ്ങള് സ്ത്രീകള്ക്ക് മാത്രമായിരിക്കുമെന്ന് ഉത്തരവില് ഒപ്പുവച്ചുകൊണ്ട് ട്രംപ് പ്രഖ്യാപിച്ചു. സ്ത്രീകളുടെ കായിക ഇനങ്ങളില് പങ്കെടുക്കാന് ജീവശാസ്ത്രപരമായി പുരുഷന്മാരായവരെ അനുവദിക്കുന്നത് സ്ത്രീകള്ക്കും പെണ്കുട്ടികള്ക്കുമെതിരായ അന്യായമാണെന്നും അവരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും ‘സ്ത്രീകളുടെ കായിക ഇനങ്ങളില് പുരുഷന്മാരെ ഒഴിവാക്കുക’ എന്ന തലക്കെട്ടിലുള്ള ഉത്തരവില് പറയുന്നു. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ജീവശാസ്ത്രപരമായ അടിസ്ഥാന
വത്തിക്കാന് സിറ്റി: 2025 ജൂബിലിവര്ഷത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള 30,000 ത്തോളം വരുന്ന സായുധസേനാംഗങ്ങളും പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥറും അഗ്നിശമനസേനാംഗങ്ങളും രണ്ട് ദിവസങ്ങളിലായി വത്തിക്കാനില് നടന്ന സായുധസേനാംഗങ്ങളുടെ ജൂബിയാഘോഷത്തില് പങ്കുചേര്ന്നു. ജൂബിലി ആഘോഷത്തിന്റെ കേന്ദ്രമായിരുന്ന ജൂബിലി ദിവ്യബലി മധ്യേ പിതാവായ ദൈവത്തിന്റെ സ്നേഹത്തിന്റെ ധൈര്യശാലികളായ സാക്ഷികളായിരിക്കുവാന് സായുധസേനാംഗങ്ങളെ ഫ്രാന്സിസ് മാര്പാപ്പ ക്ഷണിച്ചു. അനാരോഗ്യം മൂലം ശ്വാസതടസം നേരിട്ടതിനെ തുടര്ന്ന് മാസ്റ്റര് ഓഫ് സെര്മണീസ് ആര്ച്ചുബിഷപ് ഡീഗോ റാവെല്ലിയാണ് പാപ്പയുടെ സന്ദേശം തുടര്ന്ന് വായിച്ചത്. സായുധ സേനകളുടെയും പോലീസിന്റെയും സുരക്ഷാ
സഖറിയ മാര് സേവേറിയോസ് മെത്രാപ്പോലീത്ത പരിശുദ്ധ മാമ്മോദീസായില് രക്ഷാകരജീവിതം ആരംഭിക്കുമ്പോള്ത്തന്നെ നമ്മുടെ നിസാരതയെ ധ്യാനിക്കേണ്ടതിനെപ്പറ്റി പറയുന്നുണ്ട്. ഒരു കുഞ്ഞിനെ മാമ്മോദീസാ മുക്കുമ്പോള് അതിലെ രണ്ടാമത്തെ പ്രാര്ത്ഥന ഇങ്ങനെയാണ്: ഈ ലോകത്തിന്റെ വ്യര്ത്ഥതയെ ഗ്രഹിക്കത്തക്കവിധത്തില് ഈ കുഞ്ഞിന്റെ മനോനയനങ്ങളെ തുറക്കണമേ. ആരാധനാശാസ്ത്രത്തിലെ വിശേഷണം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. വ്യര്ത്ഥലോകം. നമ്മുടെ ഓരോരുത്തരുടെയും അവസാനം ഐഹികജീവിതവ്യാപാരം അവസാനിച്ചു. ഈ ലോകത്തില് നിന്ന് ശരീരപ്രകാരം വേര്പിരിയുമ്പോള് നമ്മുടെ മൃതശരീരം ദൈവാലയത്തിന്റെ അകത്തേക്ക് എടുത്തുകൊണ്ടുള്ള നാലാം ശുശ്രൂഷ ആരംഭിക്കുമ്പോള് പ്രാരംഭപ്രാര്ത്ഥനയിലെ ഒരു വരി ഇപ്രകാരമാണ്.
ജയ്മോന് കുമരകം ഇടവകതിരുനാളുകള് ആഘോഷങ്ങളേക്കാളുപരി ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കും സമൂഹം അവഗണിക്കുന്നവരെ ഓര്മ്മിക്കുന്നതിനുമായി മാറുന്ന കാഴ്ചകളാണ് ഇപ്പോള് ധാരാളമായി കാണുന്നത്. തൃശൂര് എറവ് സെന്റ് തെരേസാസ് കപ്പല്പ്പള്ളി ഇടവകയെ നോക്കൂ. തിരുനാളിനോടനുബന്ധിച്ച് ഇവിടെ ഉച്ചക്ക് നടക്കുന്ന വിശാലമായ നേര്ച്ചസദ്യയില് ഭക്ഷണം വിളമ്പുംമുമ്പേ ജില്ലയിലെ അനാഥാലയങ്ങളിലുളളവര്ക്ക് അവര് തിരുനാള് ഭക്ഷണം വിളമ്പി മാതൃകയായി. അനാഥരേയും പാര്ശ്വവല്ക്കരിക്കപ്പെട്ടവരേയും ചേര്ത്ത് നിര്ത്തിയാണ് കപ്പല് പള്ളിയിലെ തിരുനാള് പൂര്ണ്ണമാകുന്നത്. വീടുകളില് തയ്യാറാക്കുന്ന ‘സ്നേഹത്തിന്റെ പൊതിച്ചോറില് ചിക്കന്, ബീഫ്, പോര്ക്ക്, മീന്, സലാഡ്, ഉപ്പേരി എന്നി
Don’t want to skip an update or a post?