'അസീറിയന് ചര്‍ച്ച് ഓഫ് ഈസ്റ്റുമായുള്ള' പൂര്ണ കൂട്ടായ്മ സിനഡല് പാതയിലൂടെ സാധ്യമാകും: ലിയോ 14 -ാമന്‍ പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- October 28, 2025

വാഷിംഗ്ടണ്‍ ഡിസി: ട്രംപിന്റെ നിര്‍ദ്ദിഷ്ട സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഇസ്രായേലും ഹമാസും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ടുപോയവരില്‍ അവശേഷിക്കുന്ന ബന്ദികളെ ഹമാസ് മോചിപ്പിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ വാരാന്ത്യത്തില്‍ ഹമാസ് ഇപ്പോള്‍ ജീവനോടെ അവശേഷിച്ച 20 ബന്ദികളെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ധാരണയുടെ ഭാഗമായി ഇസ്രായേല്‍ സൈന്യം ഗാസയുടെ മിക്ക പ്രദേശങ്ങളില്‍ നിന്നും പിന്മാറും. 2023 ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരെ ഹമാസ്

ഹൂസ്റ്റണ്‍: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന സിനിമയായ ‘ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസ്’ സംവിധായകനും മുംബൈയിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡീനുമായ ഡോ. ഷെയ്‌സണ്‍ പി. ഔസപ്പിനെ ഹൂസ്റ്റനില്‍ ആദരിച്ചു. ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ഐസി ഇസിഎച്ച്) ന്റെ ആഭിമുഖ്യത്തില്‍ സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് ചര്‍ച്ച് ഹാളില്‍ നടന്ന സമ്മേളനത്തില്‍ മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ടു ഡോ. ഷെയ്‌സണ്‍ പി. ഔസപ്പിന് ഉപഹാരം നല്‍കി .

കൊച്ചി: അധ്യാപകരോടുള്ള നീതിനിഷേധം അവസാനിപ്പിക്കണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എയ്ഡഡ് നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന കോടതി വിധിയും അതേത്തുടര്‍ന്നുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ക്രൈസ്തവ മാനേജ്‌മെന്റുകള്‍ പൂര്‍ണമായി പാലിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ സഹോദരങ്ങളെ ഏറ്റവും അധികം ചേര്‍ത്തുപിടിക്കുന്ന ക്രൈസ്തവസഭകളുടെ പാരമ്പര്യം കേര ളീയ പൊതുസമൂഹത്തിന് ബോധ്യമുള്ളതായിരിക്കെ ഈ വിഷയത്തില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെ അകാരണമായി കുറ്റപ്പെടുത്തുന്ന രീതിയില്‍ ചില പരാമര്‍ശങ്ങള്‍ ഉണ്ടായത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ചിരിക്കുന്ന തസ്തികകള്‍ മുഴുവന്‍ സമയബന്ധിതമായി നികത്തുന്നതിന്

മക്കുര്‍ഡി/നൈജീരിയ: നൈജീരിയയിലെ ബെന്യു സംസ്ഥാനത്തെ ഗോത്രത്തലവന്റെ മൃതസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന മൂന്ന് ക്രൈസ്തവര്‍ നൈജീരിയന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ഫുലാനി തീവ്രവാദികളുടെ അക്രമത്തെ തുടര്‍ന്ന് തങ്ങളുടെ സ്വത്തുവകകള്‍ നഷ്ടപ്പെട്ട നസാവ് സമൂഹത്തിലെ ക്രൈസ്തവരാണ് സൈന്യത്തിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. നസാവ് ഗോത്രവര്‍ഗ തലവന്റെ മൃതസംസ്‌കാരത്തിന് ശേഷം ജാറ്റോ-അക്ക പട്ടണത്തിലേക്ക് മടങ്ങുകയായിരുന്ന ജനങ്ങള്‍ക്ക് നേരെയാണ് നൈജീരിയന്‍ സൈനികര്‍ വെടിയുതിര്‍ത്തത്. രണ്ട് വിദ്യാര്‍ത്ഥികളും ഒരു യുവാവും കൊല്ലപ്പെട്ടു. ബെന്യു സംസ്ഥാനത്തിന്റെ തലസ്ഥാനമായ മക്കുര്‍ഡിയില്‍ നിന്ന് 161 കിലോമീറ്റര്‍

തിരുവമ്പാടി: ക്രിസ്തീയ ഭക്തിഗാന രചയിതാവും എഴുത്തുകാരനുമായ പാലക്കതടത്തില്‍ ബേബി ജോസഫ് (68) അന്തരിച്ചു. കൂമ്പാറ ബേബി എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 2500-ഓളം ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം കൂമ്പാറ ബസാര്‍ പോസ്റ്റോഫീസിലെ റിട്ട. പോസ്റ്റ്മാസ്റ്ററും, കവിയും നാടക രചിതാവും കോഴിക്കോട് ആകാശവാണിയിലെ അംഗീകൃത ഗാന രചയിതാവുമായിരുന്നു. സ്‌നേഹപ്രസുനം, ജീവദായകം, ബലിദാനം, രക്ഷാകരം, അഭിഷേകം, ഇടയഗീതം, അഭയം, തിരുഹൃദയം, ദിവ്യസാന്നിധ്യം തുടങ്ങി ശ്രദ്ധേയമായ നിരവധി ഓഡിയോ കാസറ്റുകളിലെ ഗാനങ്ങള്‍ രചിച്ചത് ബേബി കൂമ്പാറയായിരുന്നു. താമരശേരി രൂപതയുടെ നേതൃത്വത്തില്‍

വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷം ആഘോഷിക്കുന്ന നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍, ലിയോ 14 ാമന്‍ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം തുര്‍ക്കിയിലേക്കും ലബനനിലേക്കുമായിരിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണവുമായി വത്തിക്കാന്‍. നവംബര്‍ 27 മുതല്‍ 30 വരെ തുര്‍ക്കിയും നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെ ലബനനും പാപ്പ സന്ദര്‍ശിക്കും. യാത്രയുടെ ആദ്യ ഘട്ടത്തില്‍, ഒന്നാം നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച്, ഇസ്നിക്ക് ( പഴയ നിഖ്യാ), പാപ്പ സന്ദര്‍ശിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയും കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസായ

ഇടുക്കി: സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണന്ന് ഇടുക്കി രൂപതാ ജാഗ്രതാ സമിതി. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ അധ്യാപക നിയമനം തടസപ്പെടുത്തുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളെ തകര്‍ക്കാന്‍ കൂടി ശ്രമിക്കുകയാണ്. മതിയായ അധ്യാപകരെ നിയമിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്‌കൂളുകള്‍ നാഥനില്ലാക്കളരിയായി മാറും. രണ്ടായിരത്തി ഇരുപത്തിരണ്ടിലെ സുപ്രീം കോടതിയുടെ ഭിന്നശേഷി നിയമനത്തെ സംബന്ധിക്കുന്ന വിധിയുടെ അന്തസത്തയുള്‍ക്കൊണ്ടുകൊണ്ട് 1996 മുതല്‍ 2018 വരെ 3 ശതമാനവും, തുടര്‍ന്ന് 4 ശതമാനവും ഒഴിവുകള്‍ സഭാ സ്ഥാപനങ്ങള്‍ മാറ്റിവയ്ക്കുകയും, ഇത്

വാഷിംഗ്ടണ്‍ ഡിസി: യേശുവിന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന ബ്ലോക്ക്ബസ്റ്റര്‍ ടെലിവിഷന്‍ പരമ്പരയായ ‘ദി ചോസെന്‍’ കുട്ടികള്‍ക്കായി ഒരു ആനിമേറ്റഡ് പതിപ്പ് പുറത്തിറക്കുന്നു. ‘ദി ചോസെന്‍ അഡ്വഞ്ചേഴ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പരമ്പര ഒക്ടോബര്‍ 17 ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കും. കുട്ടികളുടെ കണ്ണിലൂടെ യേശുവിനെ കാണുന്ന ഈ പരമ്പര, ഒമ്പത് വയസുള്ള ആബിയും അവളുടെ ഉറ്റ സുഹൃത്ത് ജോഷ്വയും പുരാതന നഗരമായ കഫര്‍ണാമിലേക്ക് നടത്തുന്ന പര്യവേക്ഷണത്തിന്റെ ചുവടു പിടിച്ചാണ് മുന്നോട്ട് പോകുന്നത്. അവിടെ അവര്‍ നസറത്തിലെ യേശുവിനെ




Don’t want to skip an update or a post?