ആലപ്പുഴ: പ്രശസ്ത വചനപ്രഘോഷകനും ആലപ്പുഴ ഐഎംഎസ് ധ്യാനഭവന്‍ ഡയറക്ടറുമായ ഫാ. പ്രശാന്ത് ഐഎംഎസ് (70) നിത്യസമ്മാനത്തിന് യാത്രയായി. ഇന്നു (ഡിസംബര്‍ 20) രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരിന്നു അന്ത്യം സംഭവിച്ചത്.
1989-ലാണ് ഫാ. പ്രശാന്ത് ഐഎംഎസ് ധ്യാനകേന്ദ്രത്തിന്റെ ചുമതല ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ വിവിധങ്ങളായ ശുശ്രൂഷകളിലൂടെ ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു.
ധ്യാനശുശ്രൂഷകള്‍ക്കൊപ്പം നിരവധി ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്കും ഫാ. പ്രശാന്ത് നേതൃത്വം നല്‍കി. ‘ഡോട്ടേഴ്‌സ് ഓഫ് ഐഎംഎസ് അമ്മ’ എന്ന സമര്‍പ്പിത സമൂഹത്തിന്റെ സ്ഥാപകനാണ്. ഐഎംഎസ് ധ്യാനകേന്ദ്രത്തിന്റെ കീഴിലുള്ള മരിയ ഭവന്‍, മരിയാലയം, മരിയസദന്‍, മരിയധാം എന്നീ സ്ഥാപനങ്ങള്‍ സമൂഹം ഉപേക്ഷിച്ച നിരവധി പേര്‍ക്ക് ഇന്നും അഭയകേന്ദ്രമാണ്. അച്ചന്‍ സ്ഥാപിച്ച സമര്‍പ്പിത സമൂഹമാണ് ഇവിടുത്തെ ശുശ്രൂഷകള്‍ നിര്‍വഹിക്കുന്നത്.
അറുകുലശേരില്‍ റെയ്‌നോള്‍ഡ് (ഉമ്മച്ചന്‍)ന്റെയും എര്‍ണ്ണമ്മയുടെയും രണ്ടാമത്തെ മകനാണ് ഫാ. പ്രശാന്ത്.
അച്ചന്റെ പള്ളിത്തോട് വീട്ടിലും പള്ളിത്തോട് ദേവാലയത്തിലും അച്ചന്‍ സ്ഥാപിച്ച മരിയ സദനിലും മരിയ ഭവനിലും മരിധാമിലും ഐഎംഎസ് ധ്യാനഭവനിലും പൊതുദര്‍ശനം ഉണ്ടാകും. സമയം പിന്നീട് അറിയിക്കും. മൃതസംസ്‌കാരം 23 ചൊവാഴ്ച വൈകുന്നേരം മൂന്നിന് ഐഎംഎസ് ധ്യാന ഭവനില്‍ നടക്കും.
















Leave a Comment
Your email address will not be published. Required fields are marked with *