വത്തിക്കാന്‍ സിറ്റി: സഭയ്ക്കുള്ളിലെ ഐക്യം വിശ്വാസികളെ ആകര്‍ഷിക്കുമ്പോള്‍, വിഭാഗീയത അവരെ ചിതറിക്കുമെന്ന മുന്നറിയിപ്പുമായി ലിയോ 14-ാമന്‍ പാപ്പ. വത്തിക്കാനില്‍ നടക്കുന്ന അസാധാരണ കണ്‍സിസ്റ്ററിയില്‍ ലോകമെമ്പാടുമുള്ള കര്‍ദിനാള്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.
സഭ വളരുന്നത് മതപരിവര്‍ത്തനത്തിലൂടെയല്ല, യേശുവിനോടുള്ള ആകര്‍ഷണത്തിലൂടെയാണെന്നും ബനഡിക്ഡ് 16 -ാമന്‍ പാപ്പയെ ഉദ്ധരിച്ചുകൊണ്ട് ജനുവരി 7, 8 തീയതികളിലായി നടക്കുന്ന സമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗത്തില്‍ പാപ്പ പറഞ്ഞു.
സഭയുടെ ആകര്‍ഷണം കത്തോലിക്കാ സഭയെന്ന സ്ഥാപനത്തിലല്ല, മറിച്ച് യേശുക്രിസ്തുവിലാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിവിധ സംസ്‌കാരങ്ങളില്‍ നിന്നും പശ്ചാത്തലങ്ങളില്‍ നിന്നും എത്തിയ കര്‍ദിനാള്‍മാരുടെ സംഘം സഭയുടെ വൈവിധ്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും, ഈ വൈവിധ്യം സഭയ്ക്ക് കരുത്താണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
















Leave a Comment
Your email address will not be published. Required fields are marked with *