ഷൈമോന്‍ തോട്ടുങ്കല്‍
ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന ആറാമത് സുവാറ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ നിയമാവലി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു. വലിയ നോമ്പില്‍ വചനം പഠിക്കാം എന്ന ആപ്തവാക്യമാണ് ഈ വര്‍ഷത്തെ സുവാറ മത്സരങ്ങള്‍ക്ക് സ്വീകരിച്ചിരിക്കുന്നത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി പേരുകള്‍ നല്‍കുന്ന തിനുള്ള അവസാന തീയതി ഫെബ്രുവരി ഒന്നാണ്.
ബൈബിള്‍ കലോത്സവത്തിന് ശേഷം രൂപത ബൈബിള്‍ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഏറ്റവും വലിയ മത്സരമാണ് സുവാറ ബൈബിള്‍ ക്വിസ്. കോവിഡ് കാലത്ത് ആരംഭിച്ച ഈ മത്സരങ്ങള്‍ പങ്കാളിത്തംകൊണ്ട് ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
ബൈബിള്‍ ക്വിസ് നടത്തിപ്പിനായുള്ള ഒരുക്കങ്ങള്‍ ബൈബിള്‍ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. മത്സരങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.
എല്ലാ പ്രായപരിധിയിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ വിവിധ പ്രായ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. ഫൈനല്‍ മത്സരങ്ങള്‍ 2026 ഏപ്രില്‍ 11-ന് നടക്കുമെന്ന് ബൈബിള്‍ അപ്പോസ്റ്റലേറ്റ് പിആര്‍ഒ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു.
















Leave a Comment
Your email address will not be published. Required fields are marked with *