വത്തിക്കാന്‍ സിറ്റി: ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ യഹൂദവിരുദ്ധ ആക്രമണങ്ങളെ അപലപിച്ച് ലിയോ 14-ാമന്‍ പാപ്പ. സിഡ്നിയില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തിന്റെ വെളിച്ചത്തില്‍, യഹൂദവിരുദ്ധതയ്ക്ക് എതിരായ കത്തോലിക്കാ സഭയുടെ ഉറച്ച നിലപാട് പാപ്പ ഇസ്രായേല്‍ പ്രസിഡന്റിനെ അറിയിച്ചു. ഓസ്ട്രേലിയന്‍ തലസ്ഥാനമായ ബോണ്ടി ബീച്ചില്‍ യഹൂദരുടെ ഹനുക്ക ആഘോഷത്തിനിടെ കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികളെക്കുറിച്ചു നടത്തിയ സംഭാഷണത്തില്‍ മേഖലയില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സമാധാന പ്രക്രിയകള്‍ തുടരാന്‍ പാപ്പ അഭ്യര്‍ത്ഥിച്ചു. അക്രമം ബാധിച്ച ജനങ്ങളുടെ ദുരിതങ്ങള്‍ കണക്കിലെടുത്ത് ‘മാനുഷിക സഹായ ശ്രമങ്ങള്‍ തീവ്രമാക്കുകയും തുടരുകയും ചെയ്യേണ്ടതിന്റെ’ ആവശ്യകതയും പാപ്പ ഇസ്രായേല്‍ പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
സെപ്റ്റംബര്‍ 4-ന് ഇസ്രായേല്‍ പ്രസിഡന്റ് ഹെര്‍സോഗ് വത്തിക്കാനില്‍ പാപ്പയെ സന്ദര്‍ശിച്ചിരുന്നു.
















Leave a Comment
Your email address will not be published. Required fields are marked with *