കോതമംഗലം: മെഡിക്കൽ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് (ധര്‍മഗിരി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകന്‍ ദൈവദാസന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍ ധന്യ പദവിയില്‍. ലിയോ പതിനാലാമന്‍ മാര്‍പാപ്പയാണ് മോണ്‍. ജോസഫ് പഞ്ഞിക്കാരന്റെ ജീവിത വിശുദ്ധി ഔദ്യോഗികമായി അംഗീകരിച്ചു കൊണ്ട് അദ്ദേഹത്തെ ധന്യന്‍ ആയി പ്രഖ്യാപിച്ചത്.
1949 നവംബര്‍ 4 -നാണ് മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍ നിത്യസമ്മാനത്തിനായി യാത്രയായത്. അച്ചന്റെ കല്ലറയില്‍ അന്നുമുതല്‍ ജാതിമതഭേദമന്യേ ആളുകള്‍ വന്ന് പ്രാര്‍ത്ഥിച്ചിരുന്നു. മോണ്‍. പഞ്ഞിക്കാരനെ 2010 ജൂലൈ 18ന് ദൈവദാസനായി പ്രഖ്യാപിച്ചിരുന്നു.

അവിഭക്ത എറണാകുളം അതിരൂപതയില്‍ ചേര്‍ത്തലയ്ക്കടുത്തുള്ള ഉഴുവ ഗ്രാമത്തില്‍ പഞ്ഞിക്കാരന്‍ കുടുംബത്തില്‍ ചാക്കോ- മറിയം ദമ്പതികളുടെ മൂന്നാമത്തെ മകനായി 1888 സെപ്റ്റംബര്‍ 10 നാണ് ജോസഫ് പഞ്ഞിക്കാരന്‍ ജനിച്ചത്. 1918 ഡിസംബര്‍ 21 ന് വൈദികനായി അഭിഷിക്തനായി. ആലുവ സെന്റ് മേരീസ് സ്‌കൂളില്‍ അധ്യാപകനായി പൗരോഹിത്യജീവിതം ആരംഭിച്ച അദ്ദേഹം താമസിയാതെ പ്രേഷിത പ്രവര്‍ത്തനത്തിനാണ് താന്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്ന ബോധ്യത്തില്‍ നിന്ന് കണ്ടത്തില്‍ പിതാവിന്റെ അനുമതിയോടെ അധ്യാപകവൃദ്ധി വിട്ട് പാവപ്പെട്ടവരുടെയും ദളിതരുടെയും മധ്യത്തിലേക്കിറങ്ങി.

ഇന്നത്തെ എറണാകുളം, കോതമംഗലം, ഇടുക്കി രൂപതകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ രോഗികളും, അവശരും ആലംബഹീനരുമായ ആളുകളുടെ മധ്യേ അദ്ദേഹം തന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചു.
1925 -ല്‍ റോമില്‍ നടന്ന ഇന്റര്‍നാഷണല്‍ മിഷന്‍ എക്‌സിബിഷനില്‍ സിറോമലബാര്‍ സഭയുടെ പ്രതിനിധിയായി അദ്ദേഹം വത്തിക്കാനില്‍ പ്രവര്‍ത്തിച്ചു. റോമില്‍ നിന്ന് ഫിലോസഫി, തീയോളജി, കാനന്‍ ലോ എന്നീ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടി തിരിച്ചെത്തിയ അദ്ദേഹം വീണ്ടും തന്റെ പ്രേഷിത പ്രവര്‍ത്തനം തുടര്‍ന്നു.
യൂറോപ്പിലെ അനുഭവങ്ങള്‍ അദ്ദേഹത്തെ പുതിയ പ്രവര്‍ത്തന മേഖലകളിലേക്ക് നയിച്ചു. മതസംവാദത്തിനായി ഒരു കേന്ദ്രവും സത്യദീപം വാരികയും ആരംഭിച്ചു.
1920-കളില്‍ മലേറിയ, കോളറ, വസൂരി, ഹുക്ക്വേം തുടങ്ങിയ രോഗങ്ങള്‍ വ്യാപകമായിരുന്നു. കുട്ടികളില്‍ മരണനിരക്ക് വളരെ ഉയര്‍ന്നിരുന്നു. 1918-ലെ ഇന്‍ഫ്‌ലുവന്‍സ (സ്പാനിഷ് ഫ്‌ലു) മഹാമാരിയുടെ പ്രധാന ഘട്ടം 1919-ഓടെ അവസാനിച്ചെങ്കിലും, അതിന്റെ തുടര്‍ഫലമായി 1920-കളില്‍ പ്രാദേശികമായി പകര്‍ച്ച വ്യാധികള്‍ തുടര്ന്നുണ്ടായിക്കൊണ്ടിരുന്
എറണാകുളം അതിരൂപതയുടെ കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ കോതമംഗലം കേന്ദ്രീകരിച്ചു തന്റെ പ്രേഷിതപ്രവര്‍ത്തനം അദ്ദേഹം ശക്തിപ്പെടുത്തി. കോതമംഗലത്തടുത്തു സ്ഥലം വാങ്ങി അതിന് ധര്‍മ്മഗിരി എന്ന് പേരിട്ട് ഒരു ചികിത്സാകേന്ദ്രം ആരംഭിച്ചു.

പുസ്തകങ്ങള്‍ വാങ്ങി പഠിച്ച്, ആദ്യനാളുകളില്‍ സ്വയം മുറിവുകള്‍ വെച്ചുകെട്ടുകയും അത്യാവശ്യ മരുന്നുകള്‍ കൊടുക്കുകയും ചെയ്തിരുന്നു. രോഗികള്‍ കൂടിയപ്പോള്‍ ഒരു ഡോക്ടറുടെ സഹായം തേടി. ഡോക്ടര്‍മാര്‍ക്ക് പണം നല്‍കി രോഗികളെ സൗജന്യമായി ചികില്‍സിക്കാന്‍ സാധിക്കില്ലെന്ന് അറിഞ്ഞ് നഴ്‌സിംഗ്, മിഡ്വൈഫറി, ഫാര്‍മസി തുടങ്ങിയവ പഠിച്ച്, രോഗികളായ സാധുക്കളെയും അവശരെയും സഹാ യിക്കാന്‍ സന്മനസുള്ളവരെ അദ്ദേഹം ക്ഷണിച്ചു. അങ്ങനെ വന്ന സുമനസുകളെ വടക്കേ ഇന്ത്യയില്‍ ചിലയിടങ്ങളില്‍ വിട്ട് പഠിപ്പിച്ച് ധര്‍മഗിരിയില്‍ സഹായത്തിനാക്കി. 1924-ല്‍ എറണാകുളത്തു നഴ്‌സിംഗ് സ്‌കൂള്‍ ആരംഭിച്ചു.
പ്രേഷിതപ്രവര്‍ത്തനങ്ങളുടെയും ആതുരസേവനങ്ങളുടെയും തിരക്കിനിടയിലും പഞ്ഞിക്കാരനച്ചന്‍ സഭയുടെ പൊതുവായ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്തിയിരുന്നു. 1932 -ല്‍ ഡബ്ലിനില്‍ നടന്ന ദിവ്യകാരുണ്ണ്യ കോണ്‍ഗ്രസില്‍ സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് പഞ്ഞിക്കാരനച്ചനാണ് പങ്കെടുത്തത്. എറണാകുളം അതിരൂപതയിലെ വിവാഹകോടതി, സത്യദീപം, മലബാര്‍ മെയില്‍ ഇവയിലൊക്കെയും മരണം വരെ അദ്ദേഹം സഹകരിച്ചിരുന്നു.

ഇറ്റലിയില്‍ നേപ്പിള്‍സ് നിന്നുള്ള ഫ്രാന്‍സിസ്‌കന്‍ സന്യാസ വൈദികന്‍ ബെരാര്‍ദോ അത്തൊണ്ണയെയും, ഇറ്റലിയില്‍ നിന്നുതന്നെ ജെനോവയില്‍നിന്ന് ഡൊമെനിക്കന്‍ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപക ഡൊമെനിക്ക കാതറീനയെയും പഞ്ഞിക്കാരനച്ചനോടൊപ്പം ധന്യരായി ഉയര്‍ത്തി.
















Leave a Comment
Your email address will not be published. Required fields are marked with *