Follow Us On

03

March

2021

Wednesday

 • സിസ്റ്റർ റാണി മരിയ അമർ രഹേ…

  സിസ്റ്റർ റാണി മരിയ അമർ രഹേ…0

  ഇന്ന് (ഫെബ്രു. 25), ക്രിസ്തുവിനെപ്രതി രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട റാണി മരിയയുടെ തിരുനാൾ ദിനം. ക്ഷമയുടെയും മാനസാന്തരത്തിന്റെയും മധ്യസ്ഥയായി വിശേഷിപ്പിക്കാവുന്ന ആ പുണ്യജീവിതം ഒരിക്കൽക്കൂടി ധ്യാനവിഷയമാക്കാം, ഇന്ന് ഈ ദിനത്തിൽ. വാഴ്ത്തപ്പെട്ട രക്തസാക്ഷിപദവിയിലേക്കുള്ള നാൾവഴികൾക്കിടയിൽ ഘാതകൻ കുടുംബാംഗമായി മാറിയെന്ന അത്യപൂർവ ചരിത്രമാണ് സിസ്റ്റർ റാണി മരിയയുടേത്. സ്വർഗത്തിലെ ആ രക്തപുഷ്പത്തിന്റെ ഘാതകനെ മകനായി ഏറ്റെടുത്ത മാതാപിതാക്കൾ നിത്യസമ്മാനത്തിനായി യാത്രയായെങ്കിലും അവനെ സഹോദരനായി സ്വീകരിച്ച കുടുംബം ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ ആൾരൂപങ്ങളായി നമ്മുടെ കൺമുമ്പിലുണ്ട്, ക്ഷമിക്കുമ്പോഴും സ്‌നേഹിക്കുമ്പോഴും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ലോകത്തെ

 • ആർച്ച്ബിഷപ്പ് ഡോ. സൂസപാക്യം സ്ഥാനം ഒഴിയുന്നു; തീരുമാനം വെളിപ്പെടുത്തിയത് വൈദികർക്ക് അയച്ച കത്തിൽ

  ആർച്ച്ബിഷപ്പ് ഡോ. സൂസപാക്യം സ്ഥാനം ഒഴിയുന്നു; തീരുമാനം വെളിപ്പെടുത്തിയത് വൈദികർക്ക് അയച്ച കത്തിൽ0

  തിരുവനന്തപുരം: അനാരോഗ്യവും തുടർച്ചയായ ചികിത്സകളും കണക്കിലെടുത്ത് തിരുവനന്തപുരം ആർച്ച്ബിഷപ്പ് ഡോ. മരിയ കലിസ്റ്റ് സൂസപാക്യം അതിരൂപതാധ്യക്ഷന്റെ ചുമതലകകൾ ഒഴിയുന്നു. അതിരൂപതയിലെ വൈദികരെ അഭിസംബോധന ചെയ്തുകൊണ്ട് തയാറാക്കിയ കത്തിലൂടെയാണ് ഡോ.സൂസപാക്യം തന്റെ തീരുമാനം അറിയിച്ചത്. വിരമിക്കാനുള്ള സന്നദ്ധത മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, അതിരൂപതയുടെ അധികാരങ്ങൾ കൈകാര്യം ചെയ്യാനുള്ള ചുമതല സഹായമെത്രാൻ ഡോ. ക്രിസ്തുദാസിനെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. കാനോനിക നിയമപ്രകാരം ഔദ്യോഗിക ചുമതലകളിൽനിന്ന് വിരമിക്കാനുള്ള 75 വയസ് ഡോ. സൂസപാക്യത്തിന് പൂർത്തിയാകുന്നത് ഈ മാർച്ച് 11നാണ്. സാധാരണ ഗതിയിൽ 75

 • നിസംഗനോ സുരക്ഷാഅകലം പാലിക്കുന്നവനോ അല്ല ദൈവം: പാപ്പ

  നിസംഗനോ സുരക്ഷാഅകലം പാലിക്കുന്നവനോ അല്ല ദൈവം: പാപ്പ0

  അനുകമ്പയുള്ള കുമ്പസാരക്കാരാകണമെന്ന് വൈദികരെ ഓർമിപ്പിച്ച്‌ പാപ്പ വത്തിക്കാൻ സിറ്റി: ദൈവം നിസംഗനോ ‘സുരക്ഷാ അകലം’ പാലിക്കുന്നവനോ അല്ലെന്നും മറിച്ച്, നമ്മെ സൗഖ്യപ്പെടുത്താൻ ആർദ്രതയോടെ നമ്മെ സ്പർശിക്കുന്നവനാണെന്നും ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ദൈവത്തിന്റെ ശൈലിയെ സൂചിപ്പിക്കുന്ന സാമീപ്യം, അനുകമ്പ, ആർദ്രത എന്നീ വാക്കുകൾ ഓരോ ക്രിസ്തുവിശ്വാസിയും ഓർത്തുവെക്കണമെന്നും പാപ്പ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസ് പ്രാർത്ഥനാമധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കുഷ്ഠരോഗിയെ യേശു സുഖപ്പെടുത്തുന്ന സുവിശേഷഭാഗം പരാമർശിച്ചുകൊണ്ടായിരുന്നു സന്ദേശം. സമൂഹം ഭ്രഷ്ട് കൽപ്പിച്ചവരായിരുന്നു കുഷ്ഠരോഗികൾ. മതപരമായ കാര്യങ്ങൾക്കു പോലും ദൈവാലയത്തിൽ പ്രവേശിക്കാൻ

 • ആന്തരികദുഃഖം നമ്മെ കാർന്നുതിന്നും, ഓടിയകലണമെന്നും പാപ്പയുടെ മുന്നറിയിപ്പ്

  ആന്തരികദുഃഖം നമ്മെ കാർന്നുതിന്നും, ഓടിയകലണമെന്നും പാപ്പയുടെ മുന്നറിയിപ്പ്0

  വത്തിക്കാൻ സിറ്റി: ആന്തരികദുഃഖത്തിൽനിന്ന് സമർപ്പിതർ ഓടിയകലണമെന്നും അല്ലാത്തപക്ഷം കാർന്നുതിന്നുന്ന പുഴുവായി അത് മാറുമെന്നും ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. രക്ഷകനെ ദർശിക്കാൻ കാത്തിരുന്ന ശിമയോന്റെ ക്ഷമാശീലം സമർപ്പിതർ മാതൃകയാക്കണമെന്നം പാപ്പ പറഞ്ഞു. സമർപ്പണ തിരുനാൾ, സന്യസ്തരുടെ 25-ാമത് ആഗോള ദിനാചരണം എന്നിവയോട് അനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിയിൽ വചനസന്ദേശം നൽകുകയായിരുന്നു പാപ്പ. ശിമയോന്റെ ക്ഷമാശീലം നാം ധ്യാനവിഷയമാക്കണം. ദൈവത്തിന്റെ ക്ഷമയുടെ പ്രതിഫലനംതന്നെയാണ് ശിമയോന്റെ ക്ഷമയിൽ കാണാനാവുക. ശിമയോനിലൂടെ പ്രകടമാകുന്ന ദൈവീക ക്ഷമയിലേക്ക് നമുക്ക് ഉറ്റുനോക്കാം. ക്രിസ്തീയ

 • ‘സഭാതാരം’ അവാർഡ് അമേരിക്കയിലേക്ക്; അഭിമാനതാരമായി ജോസുകുട്ടി നടയ്ക്കപ്പാടം

  ‘സഭാതാരം’ അവാർഡ് അമേരിക്കയിലേക്ക്; അഭിമാനതാരമായി ജോസുകുട്ടി നടയ്ക്കപ്പാടം0

  മാത്യു ജോസ്‌ അരിസോണ: സഭയുടെ വിവിധ ശുശ്രൂഷാ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്ന അൽമായരെ ആദരിക്കാൻ സീറോ മലബാർ സഭ ഏർപ്പെടുത്തിയ ‘സഭാതാരം’ അവാർഡ് ചിക്കാഗോ സെന്റ് തോമസ് രൂപതാംഗം ജോസുകുട്ടി നടയ്ക്കപ്പാടത്തിന്. കേരളത്തിന് വെളിയിൽനിന്ന് ആദ്യമായാണ് ഒരാൾ ‘സഭാതാരം അവാർഡിന് അർഹനാകുന്നത്. യു.എസിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളായ ജോസുകുട്ടി ചങ്ങനാശ്ശേരി മാമ്മൂട് പാലാക്കുന്നേൽ നടയ്ക്കപ്പാടം കുടുംബാംഗമാണ്. ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാർ ഇടവകാംഗമാണ് ഇപ്പോൾ. അമേരിക്കയിൽ വിവിധ സ്ഥലങ്ങളിൽ സീറോ മലബാർ സമൂഹങ്ങൾക്ക് ആരംഭിക്കാനും പരിപോഷിപ്പിക്കാനും സുപ്രധാന

 • ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ജീവിതം സമർപ്പിച്ച മലയാളി സിസ്റ്ററിന് തമിഴ്‌നാടിന്റെ ആദരം

  ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ജീവിതം സമർപ്പിച്ച മലയാളി സിസ്റ്ററിന് തമിഴ്‌നാടിന്റെ ആദരം0

  ചെന്നൈ: ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്രവളർച്ചയ്ക്കായി ജീവിതം സമർപ്പിച്ചവരെ ആദരിക്കാൻ തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ ‘ബെസ്റ്റ് സോഷ്യൽ വർക്കർ ഇൻ ദ ഫീൽഡ് ഓഫ് ഡിസ്എബിളിറ്റി’ അവാർഡ് മലയാളിയായ സിസ്റ്റർ മരിയ പ്രീതികയ്ക്ക്. ഓട്ടിസം അവസ്ഥയുള്ള കുട്ടികൾക്ക് പരിചരണവും പരിശീലനവും നൽകുന്നതിൽ രണ്ടര പതിറ്റാണ്ടായി വ്യാപരിക്കുന്ന സിസ്റ്റർ പ്രീതിക ‘അപ്പോസ്‌തോലിക് കാർമൽ’ സമൂഹാംഗവും കോഴിക്കോട് ജില്ലയിലെ പശുക്കടവ് സ്വദേശിനിയുമാണ്. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ചെങ്കൽപ്പെട്ട് ജില്ലയിലെ പള്ളിയഗരം ഗ്രാമത്തിൽ ‘അപ്പോസ്‌തോലിക് കാർമൽ’ സന്യാസസമൂഹം സ്ഥാപിച്ച ‘ഉദയം സ്‌പെഷൽ സ്‌കൂൾ ആൻഡ്

 • നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി; പ്രാർത്ഥന അഭ്യർത്ഥിച്ച് സന്യാസസമൂഹം

  നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി; പ്രാർത്ഥന അഭ്യർത്ഥിച്ച് സന്യാസസമൂഹം0

  അബൂജ: പിതാവിന്റെ മൃതസംസ്‌കാര കർമത്തിനായി വീട്ടിലേക്ക് യാത്രചെയ്യുന്നതിനിടെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ നൈജീരിയൻ വൈദികന്റെ മോചനത്തിനായി പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ച് സഭാ നേതൃത്വം.  ‘സൺസ് ഓഫ് മേരി മദർ ഓഫ് മേഴ്‌സി’ സന്യാസസമൂഹാംഗമായ ഫാ. വാലന്റെൻ എസാഗുവിനെ ഡിസംബർ 15നാണ് വാഹനം തടഞ്ഞുനിറുത്തി നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. നൈജീരിയയിലെ ഇമോയിൽനിന്ന് ജന്മനാടായ അനാംബ്രയിലേക്ക് സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു ഇദ്ദേഹം. ആയുധധാരികളായ നാലുപേർ കാടിനുള്ളിൽനിന്ന് പുറത്തുവന്ന് വാഹനം തടയുകയും വൈദികനെ കാറിന്റെ പിൻസീറ്റിലേക്ക് ഭീഷണിപ്പെടുത്തി കയറ്റി വാഹനം അതിവേഗം ഡൈവ്

 • തിരുപ്പിറവി ബസിലിക്കയിൽ ‘സമാധാന ദീപം’ തെളിഞ്ഞു, ലോകമെങ്ങും ജ്വലിക്കും രക്ഷയുടെ സദ്വാർത്ത0

  ക്രെസ്‌ലിൻ നെറ്റോ മഹാമാരിമൂലമുള്ള ആശങ്കയുടെ നാളുകളിലും തിരുപ്പിറവി സമ്മാനിക്കുന്ന സമാധാനത്തിന്റെ സന്ദേശമേകാൻ ‘ബേത്‌ലഹേമിലെ സമാധാന ദീപം’ തിരുപ്പിറവി ബസിലിക്കയിൽനിന്ന് പ്രയാണമാരംഭിച്ചു. ഓസ്ട്രിയൻ ജനതയുടെ ക്രിസ്മസ് ആഘോഷങ്ങളുടെ അവിഭാജ്യഭാഗമായ ‘പീസ് ലൈറ്റ് ഓഫ് ബെത്‌ലഹേം’ പ്രയാണം ഈ മഹാമാരിയുടെ ദിനങ്ങളിലും പതിവുതെറ്റിക്കാതെ ആരംഭിച്ച വിവരം, ഈ സംരംഭത്തിന് ആരംഭംകുറിച്ച ‘ഓസ്ട്രിയൻ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷ’നാണ് (ഒ.ആർ.എഫ്) റിപ്പോർട്ട് ചെയ്തത്. തിരുപ്പിറവി ബസിലിക്കയിൽ, ക്രിസ്തുവിന്റെ ജനനസ്ഥലം അടയാളപ്പെടുത്തുന്ന സ്ഥലത്തിന് മുകളിൽ സ്ഥാപിതമായ എണ്ണവിളക്കിൽനിന്ന് പകരുന്ന ദീപം ഓസ്ട്രിയൻ ഭവനങ്ങളിലേക്കും ഇതര

Latest Posts

Don’t want to skip an update or a post?